ചതുരംഗപ്പലകയില്‍ പുതിയ ചരിത്രമെഴുതിയിരിക്കുകയാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ദോമ്മരാജു ഗുകേഷ്. നിലവിലെ ലോക ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറനെ കീഴടക്കിയാണ് ഗുകേഷ് കിരീടം തലയിലേറ്റിയിരിക്കുന്നത്. ഇതിഹാസ താരം ഗാരി കാസ്പറോവ് 22 വയസില്‍ നേടിയ ലോക ചാമ്പ്യന്‍പട്ടത്തിന്റെ റെക്കോര്‍ഡ് കൂടി ഗുകേഷ് തകര്‍ത്തിരിക്കുന്നു. ഇന്ത്യയ്ക്ക് അഭിമാനമായ ഈ പതിനെട്ടുകാരനെ കുറിച്ച് കൂടുതല്‍ അറിയാം.
2006ൽ ചെന്നൈയിലെ ഒരു തെലുങ്ക് കുടുംബത്തിലാണ് ദൊമ്മരാജു ഗുകേഷ് ജനിക്കുന്നത്. മാതാപിതാക്കൾ ആന്ധ്രാപ്രദേശുകാരാണ്. പിതാവ് ഡോ. രജനികാന്ത് ഇഎൻടി സർജനും അമ്മ പദ്മ മൈക്രോബയോളജിസ്റ്റുമാണ്. ഏഴ് വയസ് മുതലാണ് ഗുകേഷ് ചെസിലെ കരുക്കൾ നീക്കി തുടങ്ങിയത്. വിശ്വനാഥൻ ആനന്ദിന്റെ നേതൃത്വത്തിലുള്ള വിശ്വനാഥൻ ആനന്ദ് വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമിയിലാണ് 2020 മുതൽ ഗുകേഷ് പരിശീലനം നടത്തുന്നത്.
2015ലെ ഏഷ്യൻ സ്‌കൂൾ ചെസ് ചാമ്പ്യൻഷിപ്പിൻ്റെ അണ്ടർ 9 വിഭാഗത്തിലാണ് ഗുകേഷ് തൻ്റെ ആദ്യ ബഹുമതി നേടിയത്. ആ വിജയത്തിന് ശേഷം 2018ൽ അണ്ടർ 12 വിഭാഗത്തിൽ ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പും ലഭിച്ചു. 2017 മാർച്ചിൽ 34-ാമത് കാപ്പെല്ലെ ലാ ഗ്രാൻഡെ ഓപ്പണിൽ ഇൻ്റർനാഷണൽ മാസ്റ്റർ പദവി നേടി.12-ാം വയസ്സിൽ 2018 ലെ ഏഷ്യൻ യൂത്ത് ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ12 വ്യക്തിഗത റാപ്പിഡ് ആന്റ് ബ്ലിറ്റ്സ്, അണ്ടർ12 ടീം റാപ്പിഡ് ആന്റ് ബ്ലിറ്റ്സ്, അണ്ടർ-12 വ്യക്തിഗത ക്ലാസിക്കൽ ഫോർമാറ്റ്സ് എന്നിവയിൽ അഞ്ച് സ്വർണമെഡലുകൾ നേടി. 2019 ൽ ഗ്രാൻഡ് മാസ്റ്റർ പദവിയും ഗുകേഷ് സ്വന്തമാക്കി.
ഈ വർഷത്തെ കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ അമേരിക്കൻ ഗ്രാൻഡ്‌മാസ്റ്റർ ഹികാരു നകാമുറയെ പരാജയപ്പെടുത്തിയാണ് കാൻഡിഡേറ്റ്‌സ് ചെസിൽ ഗുകേഷ് വിജയിയായത്. അലിറാസ ഫിറോസ്ജ, നിജാത് അബസോവ് എന്നിവരെയും തോൽപ്പിച്ചു. വിശ്വനാഥൻ ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ടൂർണമെന്റ് വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്. ലോകചാമ്പ്യനായശേഷം കാൾസണെ തോൽപ്പിക്കുന്ന പ്രായംകുറഞ്ഞയാളും ഗുകേഷാണ്. D gukesh
Content summary: Who is Ding Liren’s opponent D Gukesh?
Ding Liren D Gukesh World Chess Championship Singapore