UPDATES

വിദേശം

മാത്യു പെറിയുടെ മരണം; ഹോളിവുഡിലെ കെറ്റാമൈൻ ക്വീൻ ജസ്വീൻ സംഗ

സാമൂഹ്യ മാധ്യമങ്ങളിലും സജീവം

                       

പ്രശസ്ത ഹോളിവുഡ് നടൻ മാത്യു പെറിയുടെ മരണത്തിൽ പുതിയ സംഭവവികാസങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. മയക്കുമരുന്ന് വ്യാപാരം ചെയ്യുന്ന കെറ്റാമൈൻ ക്വീൻ എന്ന് വിളിപ്പേരുള്ള ജസ്വീൻ സംഗയും കൂട്ടരും മാത്യു പെറിയ്ക്ക് കെറ്റാമൈൻ നൽകിയതായാണ് ആരോപിക്കുന്നത്. നടന്റെ അഡിക്ഷൻ പ്രശ്നങ്ങൾ മുതലെടുത്ത് കൊണ്ട് പണം സമ്പാദിക്കുന്നതിനായി വലിയ അളവിൽ കെറ്റാമൈൻ നൽകുകയായിരുന്നുവെന്ന് യുഎസ് അറ്റോർണി മാർട്ടിൻ എസ്ട്രാഡ പറഞ്ഞിരുന്നു. വളരെക്കാലമായി ലഹരിക്ക് അടിമയായിരുന്ന മാത്യു പെറിയുടെ മരണ കാരണം കെറ്റാമൈൻ അമിതമായി കഴിച്ചതാണെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. മാത്യുവിന്റെ മയക്കുമരുന്ന് അടിമത്തം മുതലെടുത്ത് ഇവർ പണം സമ്പാദിച്ചതായി യുഎസ് ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു. Ketamine Queen Jasveen Sangha

കെറ്റാമൈൻ വിതരണം ചെയ്യാൻ പദ്ധതിയിട്ടതിനും, മരണപ്പെടുന്ന അളവിൽ മയക്കുമരുന്ന് വിതരണം ചെയ്‌തതിനും ഉൾപ്പെടെ ഒമ്പത് ക്രിമിനൽ കുറ്റങ്ങളാണ് ജസ്വീൻ സംഗയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അമേരിക്കൻ, ബ്രിട്ടീഷ് പൗരത്വമുള്ള ജസ്വീൻ തനിക്കെതിരെയുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞു. ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതോടെ ഒക്ടോബറിലെ വിചാരണ വരെ അവർ കസ്റ്റഡിയിൽ തുടരും. ജസ്വീനയുടെ കെറ്റാമൈൻ വിതരണമാണ് മാത്യുവിന്റെ മരണത്തിൽ കലാശിച്ചതെന്ന് 2023 ഒക്ടോബർ 24 ന് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ആരോപിക്കുന്നുണ്ട്.

യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെൻ്റ് അഡ്മിനിസ്‌ട്രേഷൻ (DEA) പ്രകാരം ചില ഹാലുസിനോജെനിക് ഇഫക്റ്റുകൾ ഉള്ള ഒരു വിഘടിത അനസ്തെറ്റിക് ആണ് കെറ്റാമൈൻ. കാഴ്ചയെയും ശബ്ദത്തെയും മാത്രമല്ല, മൊത്തത്തിൽ ശരീരം നിയന്ത്രണത്തിൽ അല്ലാത്ത വിധം തോന്നൽ ഉണ്ടാക്കുകയും ചെയ്യും. മനുഷ്യർക്കും മൃഗങ്ങൾക്കും വേദന മരവിക്കാനായി കുത്തിവയ്ക്കുന്ന അനസ്തെറ്റിക് ആയാണ് ഉപയോഗിക്കുന്നത്. ഡോക്ടറുടെ മേൽനോട്ടത്തിൽ മാത്രമേ സാധാരണഗതിയിൽ ഇത് നൽകാറുള്ളൂ. മരുന്ന് കഴിച്ച രോഗികൾക്ക് ദോഷകരമായ ഫലങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടിയാണ് അത്.

2019 മുതൽ തൻ്റെ “സ്റ്റാഷ് ഹൗസിൽ” നിന്ന് കെറ്റാമൈൻ വിറ്റിരിക്കാമെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു. കാലിഫോർണിയ സെൻട്രൽ ഡിസ്ട്രിക്റ്റിൻ്റെ യുഎസ് അറ്റോർണി മാർട്ടിൻ എസ്ട്രാഡയുടെ അഭിപ്രായത്തിൽ, നോർത്ത് ഹോളിവുഡിലെ അവരുടെ വീട് മയക്കുമരുന്ന് വിൽപ്പന കേന്ദ്രം പോലെയായിരുന്നു. മെതാംഫെറ്റാമൈൻ, കൊക്കെയ്ൻ, സനാക്സ് എന്നിവ ഉൾപ്പെടുന്ന ആയിരക്കണക്കിന് ഗുളികകൾക്കൊപ്പം 80-ലധികം കെറ്റാമൈൻ കുപ്പികളും തിരച്ചിലിൽ അവിടെ നിന്ന് കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതരും സെലിബ്രിറ്റികളുമായി മാത്രമേ ഇടപാടുകൾ നടത്തുകയുള്ളു എന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.

അതേ സമയം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിടുന്ന ചിത്രങ്ങൾ കാണിക്കുന്നത് അവർ ഒരു ആഡംബരം ജീവിതം നയിച്ചതായാണ്. ഗോൾഡൻ ഗ്ലോബിലും ഓസ്കാറിലും സ്ഥിര സാന്നിധ്യമായ ജസ്വീൻ താരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നതായും സുഹൃത്തുക്കൾ പറയുന്നു. പെറിയുടെ മരണത്തിന് തൊട്ടുപിന്നാലെ, ജപ്പാൻ, മെക്സിക്കോ എന്നിവിടങ്ങളിലേക്കുള്ള യാത്രയിലായിരുന്നു ജസ്വീൻ എന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ട വിവരങ്ങളിലൂടെ വ്യക്തമാണ്. അറസ്റ്റ് നടക്കുന്നതിന്റെ തലേദിവസം, മുടി കളർ ചെയ്യുന്ന കാര്യങ്ങളിൽ ഏർപ്പെട്ടതായും കാണിക്കുന്നുണ്ട്.

കേസിലെ പ്രതിയായ ഡോ സാൽവഡോർ പ്ലാസെൻസിയ മാത്യു പെറിക്ക് മയക്കുമരുന്ന് ഉപയോഗത്തിന് താല്പര്യം ഉണ്ടെന്ന് അറിഞ്ഞതിന് ശേഷമാണ് ജസ്വീൻ കെറ്റാമൈൻ വിതരണം ചെയ്യാൻ തുടങ്ങിയെന്ന് പ്രോസിക്യൂട്ടർമാർ അവകാശപ്പെടുന്നു. മുമ്പ് കെറ്റാമൈൻ ക്ലിനിക്ക് നടത്തിയിരുന്ന ഡോ മാർക്ക് ഷാവേസിൽ നിന്നാണ് ഡോ പ്ലാസെൻസിയയ്ക്ക് കെറ്റാമൈൻ ലഭിച്ചത്. മാത്യു പെറിയുടെ അസിസ്റ്റൻ്റ് കെന്നത്ത് ഇവാമാസയെ എങ്ങനെ കെറ്റാമൈൻ കുത്തിവയ്ക്കാമെന്ന് ഡോക്ടർ പ്ലാസെൻസിയ പഠിപ്പിച്ചുവെന്നും അവർ അവകാശപ്പെടുന്നു. 2023 ഒക്‌ടോബർ മുതൽ, ജസ്വീൻ സംഗ ഇവമാസയ്ക്ക് കെറ്റാമൈൻ നൽകിയിരുന്നു, ഈ മരുന്ന് മാരകമാകുമെന്ന് അവർക്ക് അറിയാമായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറയുന്നു. പ്രതികൾക്ക് പെറിയുടെ ക്ഷേമത്തേക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നതിലാണ് താൽപ്പര്യമെന്ന് പ്രോസിക്യൂട്ടർ മാർട്ടിൻ എസ്ട്രാഡ പറഞ്ഞു. പെറിക്ക് മാത്രമല്ല, മറ്റുള്ളവർക്കും സംഗ കെറ്റാമിൻ നൽകിയിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു.

Content summary; Who is Hollywood’s ‘Ketamine Queen’ Jasveen Sangha? Ketamine Queen Jasveen Sangha

Share on

മറ്റുവാര്‍ത്തകള്‍