January 21, 2025 |

അന്ന് രാജീവിന്റെ വലം കൈ, ഇന്ന് രാഹുലിന്റെയും; ആരാണ് കിഷോരിലാല്‍ ശര്‍മ?

1983ലാണ് പഞ്ചാബ് സ്വദേശിയായ ശര്‍മ രാജീവ് ഗാന്ധിയുടെ സഹയാത്രികനായി അമേഠിയിലെത്തുന്നത്

സസ്‌പെന്‍സുകള്‍ക്കൊടുവില്‍ അമേഠിയിലും റായ്ബറേലിയിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. അമേഠിയില്‍ സ്മൃതി ഇറാനിയെ എതിരിടാനെത്തുന്നത് കോണ്‍ഗ്രസ് കുടുംബത്തിന്റെ വിശ്വസ്തനായ കിശോരിലാല്‍ ശര്‍മയാണ്. കോണ്‍ഗ്രസിന്റെ നേതൃതലത്തിലൊന്നും അത്ര പരിചതനായ വ്യക്തിയല്ലെങ്കിലും അണിയറിയില്‍ അറിയപ്പെടുന്ന മുഖമാണ് ശര്‍മ. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വലം കൈ ആയിരുന്ന സഹായി. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ജീവതത്തില്‍ നിര്‍ണായക സ്ഥാനമുള്ള വ്യക്തി. രാഹുലിന്റെ വിശ്വസ്തന്‍. ഇങ്ങനെ നിരവധി വിശേഷണങ്ങളുള്ള വ്യക്തിയാണ് ശര്‍മ.

അമേഠിയ്ക്ക് സുപരിചിതന്‍

അമേഠിയ്ക്ക് സുപരിചിതനാണ് ശര്‍മ. റായ്ബറേലിയിലും അമേഠിയിലും ഗാന്ധി കുടുംബത്തെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത് ശര്‍മയായിരുന്നു. അതുകൊണ്ട് തന്നെ അമേഠിക്കാര്‍ക്ക് ശര്‍മ പരിചിത മുഖം തന്നെയാണ്. 1983ലാണ് പഞ്ചാബ് സ്വദേശിയായ ശര്‍മ രാജീവ് ഗാന്ധിയുടെ സഹയാത്രികനായി അമേഠിയിലെത്തുന്നത്.


ലോക ഭൂപടത്തിന് മുന്നിൽ മലയാളിക്ക് എന്ത് കാര്യം


രാജീവ് ഗാന്ധിയുടെ മരണ ശേഷവും അദ്ദേഹം അമേഠിയിലെ കോണ്‍ഗ്രസ് പ്രതിനിധിയായി തുടര്‍ന്നു. അക്കാലത്ത് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്വാധീനം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. സോണിയ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് വിട്ടുനിന്ന സമയത്ത് ഉള്‍പ്പെടെ മണ്ഡലത്തില്‍ അദ്ദേഹം പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു. പിന്നാലെ 1999ല്‍ ആദ്യമായി സോണിയ മല്‍സരത്തിനെത്തിയപ്പോള്‍ ആ വിജയത്തിന് നിര്‍ണായകമായതും ശര്‍മയുടെ പ്രവര്‍ത്തനങ്ങളാണെന്നാണ് വിലയിരുത്തല്‍. പിന്നീട് സോണിയ റായ് ബറേലി മണ്ഡലത്തിലേക്ക് മാറിയപ്പോള്‍ അവിടുത്തെ പ്രതിനിധിയും ശര്‍മയായിരുന്നു. 2004ല്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് അമേഠിയിലും റായ്ബറേലിയിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ട ചുമതലകള്‍ക്ക് കെ എല്‍ ശര്‍മ ചുക്കാന്‍ പിടിച്ചു. ബിഹാറിലും പഞ്ചാബിലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി ശര്‍മ പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Content Summary; Who is Kishori Lal Sharma, Congress’s Amethi pick

×