ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) ഏറ്റവും പുതിയ പഠനങ്ങൾ പ്രകാരം മൊബൈൽ ഫോണുകൾ എത്ര കാലം തുടർച്ചയായി ഉപയോഗിക്കുന്നതും തലയിലുണ്ടാകുന്ന കാൻസറുമായോ മറ്റ് അസുഖങ്ങളുമായോ ബന്ധമേതുമില്ലെന്ന് തെളിയിക്കുന്നു. വർഷങ്ങളായി മൊബൈൽ ഉപയോഗിക്കുന്നവരിൽ പോലും ഗ്ലിയോമ, ഉമിനീർ ഗ്രന്ഥി മുഴകൾ തുടങ്ങിയ ക്യാൻസറുകളുടെ അപകടസാധ്യത മൊബൈൽ ഉപയോഗം കൊണ്ട് മാത്രം ഉണ്ടാകില്ലെന്ന് ഗവേഷകർ പറയുന്നു. “മൊബൈൽ ഫോണുകളും മസ്തിഷ്ക കാൻസറും മറ്റ് തലയിലും കഴുത്തിലുമുണ്ടാകുന്ന ക്യാൻസറുകളും തമ്മിൽ യാതൊരു ബന്ധവുമുള്ളതായി കണ്ടെത്താൻ പഠനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. മൊബൈൽ ഫോൺ കാരണമല്ലെങ്കിലും മസ്തിഷ്കത്തിലുണ്ടാകുന്ന ട്യൂമറുകളുടെ എണ്ണത്തിൽ കാര്യമായ വർധനവ് ഉണ്ടായിട്ടുണ്ട്.”മുതിർന്ന എഴുത്തുകാരൻ കെൻ കരിപ്പിഡിസ് തന്റെ പ്രസ്താവനയിൽ പറയുന്നു. ഓസ്‌ട്രേലിയൻ റേഡിയേഷൻ പ്രൊട്ടക്ഷൻ ആൻഡ് ന്യൂക്ലിയർ സേഫ്റ്റി ഏജൻസിയുടെ (അർപൻസ) നേതൃത്വത്തിലുള്ള സംഘം 5,000ൽ അധികം പഠനങ്ങൾ അപഗ്രധിച്ചതിൽ നിന്നും ലഭിച്ച വിവരമാണിത്. mobile phones do not cause brain cancer
റേഡിയോ തരംഗങ്ങൾ എന്നറിയപ്പെടുന്ന റേഡിയോ ഫ്രീക്വൻസി ഇലക്‌ട്രോമാഗ്നറ്റിക് റേഡിയേഷൻ പുറപ്പെടുവിക്കുന്ന മൊബൈൽ ഫോണുകൾ പോലുള്ള വയർലെസ് സാങ്കേതിക ഉപകരണങ്ങളുടെ പാർശ്വഫലങ്ങളെക്കുറിച്ച് വർഷങ്ങളായി നിരവധി മിഥ്യകൾ പ്രചരിക്കുന്നതിനാൽ ഈ അവലോകനത്തിന് വളരെ പ്രാധാന്യമുണ്ട്. വാസ്തവത്തിൽ, ലോകാരോഗ്യ സംഘടനയുടെ ഇൻ്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ (IARC) 2011-ൽ നടത്തിയ പഠനങ്ങൾ അനുസരിച്ച് റേഡിയോ ഫ്രീക്വൻസിയും വൈദ്യുതകാന്തിക മണ്ഡലങ്ങളും കാൻസറിന് കാരണമാകാം എന്ന് പറയുന്നുണ്ട്. mobile phones do not cause brain cancer
ഈ പഠനങ്ങൾ പ്രധാനമാകുന്നത് എന്തുകൊണ്ട്?
ഗവേഷകർ വിശകലനത്തിനായി 5,060 പഠനങ്ങൾ പരിശോധിച്ചെങ്കിലും റേഡിയോ ഫ്രീക്വൻസി, വൈദ്യുതകാന്തിക വികിരണം എന്നിവയുമായി സമ്പർക്കം പുലർത്തുന്നത് ക്യാൻസറിന് കാരണമാകുമോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന 63 പഠനങ്ങൾ മാത്രമെ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു.
2011-ൽ IARC റേഡിയോ ഫ്രീക്വൻസിയും വൈദ്യുതകാന്തിക മണ്ഡലവും തമ്മിലുള്ള ബന്ധം അർബുദത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു, ഇത് പ്രധാനമായും കേസ്-നിയന്ത്രണ പഠനങ്ങളിൽ (സെൽ ഫോൺ ഉപയോഗിക്കുന്നതും ഉപയോഗിക്കാത്തതുമായ ഗ്രൂപ്പുകളിലെ ക്യാൻസർ ബാധിതരുടെ വ്യത്യാസം പരിശോധിക്കുന്ന പഠനങ്ങൾ) കണ്ട പോസിറ്റീവ് സൈനുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് ഒരുപക്ഷെ പങ്കെടുത്തവരുടെ നിഗമനത്തിലെ പിഴവാകാൻ സാധ്യതയുണ്ട്.
മൊബൈൽ ഫോൺ ഉപയോഗവും അർബുദവും തമ്മിൽ വ്യക്തമായ ഒരു ബന്ധമുള്ളതായൊന്നും കണ്ടെത്താൻ ഈ അവലോകനത്തിന് കഴിഞ്ഞിട്ടില്ല എന്ന് മാത്രമല്ല, മൊബൈൽ ഫോണിന്റെ ദീർഘകാല ഉപയോഗവും യാതൊരു ദോഷവും ഉണ്ടാക്കുന്നില്ല എന്നും മനസിലാകുന്നു.
ഓങ്കോളജിസ്റ്റുകൾക്ക് പറയാനുള്ളത്.
മൊബൈൽ ഫോണിന്റെ ഉപയോഗം ഒരിക്കലും കാൻസറിനെ തടയുകയോ ആഘാതം കുറക്കുകയോ ചെയ്യില്ല. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഓങ്കോളജിസ്റ്റ് ഡോ. അഭിഷേക് ശങ്കർ തന്റെ നിഗമനങ്ങൾ വ്യക്തമാക്കുന്നു. “സെൽ ഫോണുകളിൽ നിന്നുള്ള വികിരണം അയോണൈസിംഗ് അല്ല (ക്യാൻസറിന് കാരണമാകാത്തവ.) ഒരു എക്സ്-റേ മെഷീനിൽ നിന്നുള്ള വികിരണം അയോണൈസിംഗ് ആണെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കെമിക്കൽ ബോണ്ടുകൾ തകർക്കാനും ആണവ നിലയങ്ങളിലെ പോലെ ആറ്റങ്ങളിൽ നിന്ന് ഇലക്ട്രോണുകൾ നീക്കം ചെയ്യാനും ജൈവ പദാർത്ഥങ്ങളിലെ കോശങ്ങളെ നശിപ്പിക്കാനും അയോണൈസിംഗ് വികിരണത്തിന് കഴിയും, അതിനുള്ള ഊർജസമ്പത്തും ഈ വികിരണങ്ങൾക്കുണ്ട്.
“മൊബൈലുകൾ വളരെ കുറഞ്ഞ തീവ്രതയുള്ള റേഡിയോ തരംഗങ്ങളാണ് പുറപ്പെടുവിക്കുന്നത്, സ്വാഭാവികമായും സജീവമായ റേഡിയോ ആക്ടീവ് പദാർത്ഥമായ തോറിയവുമായി സമ്പർക്കം പുലർത്തുമ്പോൾ ഉണ്ടാകുന്ന അത്ര തന്നെ ഫലം തീർച്ചയായും ഉണ്ടാകില്ല.” മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. പ്രീതം കടാരിയ വ്യക്തമാക്കുന്നു.
മറ്റ് ഘടകങ്ങൾ ശ്രദ്ധിക്കുക.
പുകവലി പോലുള്ള കാൻസറിന് കാരണമാകാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും. അസുഖമൊന്നും ഇല്ലെങ്കിലും ഇടക്ക് സ്ക്രീനിംഗ് നടത്താനും ഡോക്ടർ ശങ്കർ ശുപാർശ ചെയ്യുന്നു. “ഇവയും HPV-യ്‌ക്കുള്ള വാക്‌സിനേഷൻ എടുക്കുന്നതും ക്യാൻസറുകൾ തടയുന്ന കാര്യത്തിൽ കൂടുതൽ സ്വാധീനം ചെലുത്തും,” അദ്ദേഹം പറയുന്നു.
എന്നിരുന്നാലും, മൊബൈലിന്റെ ഉപയോഗ സമയം കുറയ്ക്കാൻ അദ്ധേഹം ഇപ്പോഴും ശുപാർശ ചെയ്യുന്നു. “മൊബൈൽ ഫോണുകളിൽ നിന്നുള്ള റേഡിയേഷൻ ക്യാൻസറിന് കാരണമാകില്ലെങ്കിലും, അമിതമായ ഉപയോഗം തലവേദന, ഉത്കണ്ഠ, കേൾവിക്കുറവ് എന്നിവയിലേക്ക് നയിച്ചേക്കാം. ആളുകൾ ഇപ്പോഴും ഗെയിമുകൾക്ക് അടിമപ്പെട്ടതായി കാണാറുമുണ്ട്,” ഡോക്ടർ ശങ്കർ പറയുന്നു.
“നാലു മണിക്കൂറോ അതിൽ കൂടുതലോ കുട്ടികൾ മൊബൈൽ ഫോൺ ചെവിക്ക് സമീപം വച്ചാൽ, അത് മറ്റ് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.”
ഡൽഹിയിലെ സർ ഗംഗാ റാം ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി ചെയർമാൻ ഡോ.ശ്യാം അഗർവാൾ കുട്ടികൾക്കിടയിലെ അനിയന്ത്രിതമായ മൊബൈൽ ഉപയോഗത്തെക്കുറിച്ച് രക്ഷിതാക്കളെ അറിയിക്കുകയാണ്.
Content summary; who study shows mobile phones do not cause brain cancer what does it mean for device use