February 14, 2025 |

പിഎംജെഎവൈ പദ്ധതിയുടെ മറവില്‍ സ്വകാര്യ ആശുപത്രികളുടെ പകല്‍കൊള്ള

അസുഖ ബാധിതരല്ലാത്തവരെ പോലും ആളുകളെപ്പോലും ആശുപത്രിയിലെത്തിച്ച് നിര്‍ബന്ധിച്ച് ചികിത്സ നല്‍കുന്ന ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഗുജറാത്തില്‍ അരങ്ങേറിയത്‌.

അനാവിശ്യമായി ആൻജിയോപ്ലാസ്റ്റി നടത്തിയതിനെ തുടർന്ന് അഹമ്മദാബാദിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയുടെ ഗുണഭോക്താക്കളായ രണ്ടു പേർ മരിച്ച സംഭവം പദ്ധതിയുടെ ദുരുപയോഗ സാധ്യത ചൂണ്ടിക്കാണിക്കുന്നതാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ കുറഞ്ഞത് ഏഴ് ആശുപത്രികളെങ്കിലും പദ്ധതിയിൽ നിന്ന് പൂർണമായോ താൽകാലികമായോ നിർത്തലാക്കപ്പെട്ടിട്ടുണ്ട്.hospitals faced action under PMJAY within one year

ഖ്യാതി ആശുപത്രിയിൽ നടത്തിയ രണ്ട് ശസ്ത്രക്രിയകളും അനാവിശ്യമാണെന്നും പിഎംജെഎവൈ പദ്ധതിയിലെയും, മുഖ്യമന്ത്രി അമൃതം പദ്ധതിയിലെയും പണം തട്ടുന്നതിനായി മാത്രം ചെയ്ത ചികിത്സയാണിതെന്നും ആശുപത്രി ഉടമകൾക്കെതിരെ സർക്കാർ ഫയൽ ചെയ്ത എഫ്‌ഐആറിൽ പറയുന്നു.

എന്നാൽ സംസ്ഥാനത്ത് പിഎംജെവൈയുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യത്തെ പണ തട്ടിപ്പല്ല ഇത് എന്നതും ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ധനഞ്ജയ് ദ്വിവേദി കഴിഞ്ഞ ഒരു വർഷത്തിനിടെ 95 ആശുപത്രികൾ സന്ദർശിക്കുകയും, ഈ ആശുപത്രികളിൽ പലതിലും ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് 20 കോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. കൂടാതെ 1,024 ഗുണഭോക്താക്കളിൽ നിന്ന് അനധികൃതമായി ഈടാക്കിയ 44 ലക്ഷം രൂപ അവർക്ക് തിരികെ നൽകുകയും ചെയ്തു.

പരിശോധന നടത്തിയ 95 ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാരും, ഏഴ് ആശുപത്രികളും അവിടങ്ങളിലെ നാല് ഡോക്ടർമാരും ക്രമക്കേടുകൾ കാണിച്ചതായി സംസ്ഥാനത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തുകയും ഇവരെ പദ്ധതിയിൽനിന്ന് പുറത്താക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ ഗുണഭോക്താക്കൾക്കും സർക്കാരിനുമായി 8.94 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുളളത്.

തട്ടിപ്പുകൾ

അനാവശ്യമായ ഹൃദയ ശസ്ത്രക്രിയകൾ

നവംബർ 13ന് ഖ്യാതി ആശുപത്രിയെ പ്രധാന മന്ത്രി ജൻ ആരോഗ്യ യോജന പദ്ധതിയിൽ നിന്നും പൂർണമായും ഒഴിവാക്കുകയും കരിമ്പട്ടികയിൽ പെടുത്തുകയും ചെയ്തിരുന്നു. മെഹ്‌സാന ഗ്രാമത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത 7 രോഗികളെ ആൻജിയോപ്ലാസ്റ്റിയ്ക്ക് വിധേയരാക്കുകയും ചെയ്തു, എന്നാൽ ശസ്ത്രക്രിയ അനാവിശ്യമാണെന്നും സമ്മതപ്രകാരമുളളതല്ല എന്നും ആരോപണം ഉയർന്നിരുന്നു. ‘ഞങ്ങൾ നീതിയും നഷ്ടപരിഹാരവും അർഹിക്കുന്നു’ എന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗോവാജി ബറോട്ട് വ്യക്തമാക്കുന്നു. ഈ സംഭവത്തിൽ വിസിറ്റിങ് കാർഡിയോളജിസ്റ്റ് ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായിട്ടുണ്ട്.

ഖ്യാതി ഹോസ്പിറ്റലിലെ വിസിറ്റിംഗ് കാർഡിയോളജിസ്റ്റ് ഡോ. പ്രശാന്ത് വസിറാനി, പദ്ധതിയിൽ നിന്ന് അനധികൃത ലാഭമുണ്ടാക്കാൻ അനാവശ്യമായ ആൻജിയോഗ്രാഫി, ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ നടത്തിയെന്ന് ആരോപണവിധേയനായതിനാൽ നവംബർ 13ന് അദ്ദേഹത്തെ ജൻ ആരോഗ്യ യോജനയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

പ്രസവത്തിന് ചെലവായ തുകയെക്കാൾ വലിയ തുക എഴുതിയെടുക്കുന്നു

അഹമ്മദാബാദിലെ നരിത്വ വിമൻസ് മെഡിക്കൽ സ്റ്റുഡിയോ കൃത്രിമത്വം കാണിച്ചതിനെ തുടർന്ന് പിഎംജിഎവൈ പദ്ധതിയിൽ നിന്നും സസ്‌പെന്റ് ചെയ്യപ്പെടുകയും 1.22 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു. ടേണിംഗ് പോയിന്റ് ഹെൽത്ത് കെയർ െ്രെപവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഈ സ്വകാര്യ സ്ഥാപനം അഹമ്മദാബാദിലെ ബാപ്പുനഗർ, ന്യൂ നരോദ, ഗോട്ട എന്നിവിടങ്ങളിലെ മൂന്ന് പ്രദേശങ്ങളിലുണ്ട്. ഗ്രൂപ്പ് സിഇഒ ഡോ വിജയ് പാണ്ഡ്യയാണ് ഇതിന്റെ മേൽനോട്ടം വഹിക്കുന്നത്.

പിഎംജെഎവൈഎംഎ സ്‌കീമിന്റെ സ്‌റ്റേറ്റ് ആന്റി ഫ്രോഡ് യൂണിറ്റ് (SAFU) നടത്തിയ അന്വേഷണത്തിൽ, ആശുപത്രി പല അവസരങ്ങളിലായി ‘റപ്ചർഡ് യൂട്രസ് ആൻഡ് അസിസ്റ്റഡ് വജൈനൽ ഡെലിവറി വാക്വം/ എപ്പിസിയോട്ടമി’ നടപടിക്രമങ്ങൾക്കായുള്ള ക്ലെയിമിൽ ‘അപ്‌കോഡിംഗ്’ നടത്തിയതായി വ്യക്തമായി. അപ്‌കോഡിംഗിന്റെ ഭാഗമായി, ഒരു ആരോ​ഗ്യ ഉപദേശകൻ സേവനത്തിനോ, സർജറിക്കോ യഥാർത്ഥത്തിൽ ചെലവായതിനെക്കാൾ കൂടുതൽ തുക ബില്ലിൽ കാണിച്ച് പണം തട്ടുന്നു.

ആരോഗ്യവാനായ കുട്ടിയെ അസുഖക്കാരനായി കാണിക്കുന്നു

രാജ്‌കോട്ടിലെ നിഹിത് ബേബികെയർ ചിൽഡ്രൻ ഹോസ്പിറ്റൽ ശിശുരോഗ വിദഗ്ധനായ ഡോ. ഹിരേൻ മഷ്‌റുവിൻ്റെ ഉടമസ്ഥതയിലുള്ളതാണ്. അഴിമതിക്കാരനായ ഒരു വ്യക്തി നൽകിയ സൂചനയിൽ നിന്നാണ് അന്വേഷണ സം​ഘം നിഹിത് ആശുപത്രിയിലെത്തിയത്. അന്വേഷണ സംഘവും ഇൻഷുറൻസ് ഓഡിറ്റിങ് കമ്പനിയും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളാണ് പുറത്ത് വന്നത്. 18 കുട്ടികളുടെ ലാബ് റിപ്പോർട്ടിൽ കൃത്രിമം കാണിക്കുകയും 98 കുട്ടികളുടെ വ്യാജ എക്‌സ്‌റേ റിപ്പോർട്ട് അപ്‌ലോഡ് ചെയ്യുകയും ചെയ്തതായി കണ്ടെത്തി. പിഎംജെഎവൈ സ്കീമിന് കീഴിൽ ഈ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് കാണിക്കാനും പണം തട്ടാനുമാണ് ഈ വ്യാജ ‍ടെസ്റ്റുകൾ നടത്തിയത്.

10 മാസത്തോളമായി ഈ തട്ടിപ്പ് തുടരുകയാണ്. ജൂൺ 27 ന് ആശുപത്രിയെ പദ്ധതിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും 6.54 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. നവജാത ശിശുക്കളുടെ മെഡിക്കൽ രേഖകളിൽ കൃത്രിമം കാണിച്ചതിന് ഒക്‌ടോബർ 25-ന് ഡോ മഷ്‌റുവിനെ സ്‌കീമിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

വ്യാജ ഒപ്പുകളും സ്റ്റാമ്പുകളും

വഡോദരയിലും സൂററ്റിലും ശാഖകളുള്ള സൺഷൈൻ ഗ്ലോബൽ ഹോസ്പിറ്റൽ, രണ്ടും എം/എസ് എന്ന കമ്പനിക്ക് കീഴിൽ വരുന്നു. ബറോഡ മെഡികെയർ പ്രൈവറ്റ് ലിമിറ്റഡിനെ പിഎംജെഎവൈ പദ്ധതിയിൽ നിന്ന് ഒക്ടോബർ 25-ന് സസ്പെൻഡ് ചെയ്തിരുന്നു. വഡോദരയിലെ ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ ക്രമക്കേടുകൾ ഉള്ളതായി എസ്എഎഫ്‌യു കണ്ടെത്തി, ഇത് നിർദ്ദിഷ്ട വിഭാ​ഗത്തെ ഓങ്കോളജി ക്ലസ്റ്ററിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ കാരണമാക്കുകയും ആശുപത്രിക്ക് 10.84 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. കൂടാതെ, സർജിക്കൽ ഓങ്കോളജിസ്റ്റ് ഡോ. മിഹിർ ഷാ, ശസ്ത്രക്രിയാ പാക്കേജുകളുടെ “അപ്കോഡിംഗിൽ” ഏർപ്പെട്ടിരിക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ഇയാളെ പദ്ധതിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. അതിനിടെ, ട്യൂമർ ബോർഡ് സർട്ടിഫിക്കറ്റിൽ (ടിബിസി) തെറ്റായ ഒപ്പുകളും സ്റ്റാമ്പുകളും ഉണ്ടാക്കിയതായി കണ്ടെത്തിയതിനെ തുടർന്ന് സൂറത്തിൽ സ്ഥിതി ചെയ്യുന്ന സിസ്റ്റർ ആശുപത്രി പിഎംജെഎവൈയുടെ ഓങ്കോളജി സ്പെഷ്യാലിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും സ്ഥാപനത്തിന് 1.06 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു.

അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്‍

ഗിർ സോമനാഥ് ജില്ലയിലെ ഉന പട്ടണത്തിൽ ട്രസ്റ്റ് നടത്തുന്ന എവറസ്റ്റ് ഹോസ്പിറ്റലിൽ വൈദ്യശാസ്ത്രപരമോ സാമ്പത്തികമോ ആയ ക്രമക്കേടുകളൊന്നും കണ്ടെത്തിയില്ലെങ്കിലും, പ്രാദേശിക പൗരസമിതിയിൽ നിന്ന് കെട്ടിട ഉപയോഗത്തിന് (ബിയു) അനുമതിയില്ലാത്തതിനാൽ ജൂൺ 27-ന് പിഎംജെഎവൈയുടെ എല്ലാ സ്പെഷ്യാലിറ്റി വിഭാ​ഗങ്ങളിൽ നിന്നും ആശുപത്രിയെ സസ്പെൻഡ് ചെയ്തു. പിഴ ചുമത്തിയില്ല.

രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നു

അഹമ്മദാബാദിലെ ശിവ് ഹോസ്പിറ്റലിൽ, രോഗികളിൽ നിന്ന് അനുവദനീയമായതിനേക്കാൾ ഉയർന്ന നിരക്ക് ഈടാക്കുന്നതായി എസ്എഎഫ്‌യു ഫ്ലയിംഗ് സ്ക്വാഡ് കണ്ടെത്തി. ജൂൺ 27ന് ആശുപത്രിയെ പദ്ധതിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും 5,600 രൂപ പിഴ ചുമത്തുകയും ചെയ്തു.

കാൻസർ റേഡിയേഷനിലെ അപ്കോഡിങ്

ജുനാഗഡിലെ സമൻവേ ഹോസ്പിറ്റലിലെ റേഡിയേഷൻ ഓങ്കോളജിസ്റ്റായ ഡോ. കേതൻ കളരിയ, പിഎംജെഎവൈ വെബ്‌സൈറ്റിൽ ഒരു രോഗിയുടെ റേഡിയേഷൻ പാക്കേജ് ക്ലെയിം “അപ്‌കോഡ്” ചെയ്തതായി ആരോപിക്കപ്പെടുന്നു. തൽഫലമായി, ഒക്ടോബർ 25-ന് അദ്ദേഹത്തെ സ്കീമിൽ നിന്ന് സസ്പെൻഡ് ചെയ്തു. യഥാർത്ഥത്തിൽ നൽകിയതിനേക്കാൾ ചെലവേറിയ ചികിത്സകൾക്കോ ​​സേവനങ്ങൾക്കോ ​​ബില്ലിംഗ് ചെയ്യുന്ന രീതിയെയാണ് അപ്കോഡിംഗ് എന്ന് പറയുന്നത്. ഈ ആരോപണം മെഡിക്കൽ ബില്ലിംഗ് രീതികളുടെ സമഗ്രതയെക്കുറിച്ചും ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലുള്ള രോഗികളുടെ വിശ്വാസ്യതയിലും ആശങ്ക ഉയർത്തുന്നതാണ്.

പദ്ധതിപ്രകാരമുള്ള സേവനങ്ങൾ നിർത്തിവെക്കുമെന്ന ആശുപത്രികളുടെ ഭീഷണി

ഗുജറാത്ത് സർക്കാർ നടത്തുന്ന ഹൈബ്രിഡ് ആയുഷ്മാൻ ഭാരത് പിഎംജെഎവൈ-എംഎ സ്കീമിന് കീഴിൽ, ഇൻഷുറൻസ്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്ലെയിമുകൾ അടയ്ക്കാനുള്ള ബാധ്യതയുണ്ട്, ബാക്കിയുള്ളത് ഒരു സംസ്ഥാന സർക്കാർ ട്രസ്റ്റിൽ നിന്നും ലഭിക്കുന്നു.

സംസ്ഥാന ആരോഗ്യമന്ത്രി റുഷികേശ് പട്ടേലുമായി മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം, ഈ വർഷം ആദ്യം അന്നത്തെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ ഇടപെടലിനെ തുടർന്ന് പ്രശ്നം പരിഹരിച്ചു.

“ആശുപത്രികളിലേക്കുള്ള പേയ്‌മെൻ്റുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങളുണ്ടായിരുന്നു. എന്നിരുന്നാലും, ഈ വർഷം ആദ്യം തന്നെ അവ പരിഹരിച്ചു. മന്ത്രിമാരായ മാണ്ഡവ്യയുടെയും പട്ടേലിൻ്റെയും സഹായത്തോടെ ആശുപത്രികളിലേക്കുള്ള പണമിടപാടിന്റെ നടപടിക്രമങ്ങൾ എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഗുജറാത്ത് അസോസിയേഷൻ ഓഫ് ഹോസ്പിറ്റൽസ് ആൻഡ് നഴ്‌സിംഗ് ഹോംസ് ആൻഡ് അലൈഡ് ഹെൽത്ത് കെയർ സർവീസസ് കൺവീനർ ഡോ ഭരത് ഗധ്വി പറഞ്ഞു.hospitals faced action under PMJAY within one year

content summary; Gujarat: Why 7 hospitals faced action under PMJAY within one year

×