ഡിസംബര്‍ 25 ന് ആഘോഷിക്കുന്ന ക്രിസ്മസിന് വൈവിധ്യമാര്‍ന്നതും, സാംസ്‌കാരികവും മതപരവുമായ പാരമ്പര്യങ്ങളാല്‍ രൂപപ്പെട്ടതുമായ ഒരു സമ്പന്ന ചരിത്രമുണ്ട്. യേശു ക്രിസ്തുവിന്റെ ജനനത്തെ അടയാളപ്പെടുത്തുന്ന ദിനമാണിതെങ്കിലും, ആദിമ ക്രിസ്തുമതം കൃത്യമായൊരു തീയതി യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് വ്യക്തമാക്കിയിരുന്നില്ല. യേശു ജനിച്ചത് എപ്പോള്‍ എന്ന് ബൈബിള്‍ വ്യക്തമാക്കാത്തതിനാല്‍, ജനുവരി 6 അല്ലെങ്കില്‍ മാര്‍ച്ച് 25 പോലെയുള്ള വ്യത്യസ്ത ദിവസങ്ങളില്‍ ചില സമൂഹങ്ങള്‍ ക്രിസ്തു ജയന്തി ആചരിച്ചിരുന്നു.
കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്ത് സിഇ 336ല്‍ റോമന്‍ സഭയാണ് ഡിസംബര്‍ 25 എന്ന തീയതി ആദ്യമായി സ്വീകരിച്ചത്. ഒരു സിദ്ധാന്തം സൂചിപ്പിക്കുന്നത്, ഈ തീയതി റോമന്‍ ഉത്സവമായ സാറ്റര്‍നാലിയയുമായി ബന്ധപ്പെട്ടതാണെന്നാണ്. വിരുന്നിന്റെയും സമ്മാനദാനത്തിന്റെയും സമയമാണത്. ഈ മാറ്റം ജനത്തെ പുറജാതീയതയില്‍ നിന്ന് ക്രിസ്ത്യന്‍ പാരമ്പര്യങ്ങളിലേക്കുള്ള മാറ്റം എളുപ്പമാക്കാന്‍ സഹായിച്ചതായി പറയുന്നു.
ക്രിസ്തുമതം കൂടുതല്‍ പ്രചാരം നേടിയപ്പോള്‍, വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള ആചാരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ക്രിസ്തുമസ് ആഘോഷം കൂടുതല്‍ വിപുലമായി. തിരുപ്പിറവി രംഗങ്ങള്‍, കരോള്‍, സമ്മാന കൈമാറ്റങ്ങള്‍ തുടങ്ങിയ മതപരമായ ഘടകങ്ങള്‍ യേശുവിന്റെ ജനന കഥയെ പ്രതിഫലിപ്പിക്കുന്നതായിരുന്നു. മധ്യകാല യൂറോപ്പില്‍, ക്രിസ്മസ്, വിരുന്ന് സത്കാരങ്ങള്‍ക്കും, ആഘോഷ പ്രകടനങ്ങള്‍ക്കും സാമുദായിക ആഘോഷങ്ങള്‍ക്കുമുള്ള ഒരു കാലമായി മാറി. യൂള്‍ ലോഗ് പോലെയുള്ള പുറജാതീയ ചിഹ്നങ്ങള്‍ക്ക് അവയുടെ യഥാര്‍ത്ഥ പുറജാതീയ പ്രാധാന്യത്തേക്കാള്‍ ഊഷ്മളത, വെളിച്ചം, ക്രിസ്തീയ മൂല്യങ്ങള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന പുതിയ അര്‍ത്ഥങ്ങള്‍ കൈവന്നു.
വ്യാവസായിക വിപ്ലവത്തോടെ ക്രിസ്മസിന് പുതുരൂപം കൈവന്നു. ക്രിസ്മസ് ട്രീ പോലെയുള്ള പുതുമകള്‍ അവതരിപ്പിക്കപ്പെട്ടു. ജര്‍മ്മനിയില്‍ നിന്നാണ് ക്രിസ്തുമസ് ട്രീയുടെ ഉത്ഭവം. 19-ാം നൂറ്റാണ്ടില്‍ ഇത് ലോകത്താകമാനം പ്രചാരത്തിലായി. ഇന്ന്, ക്രിസ്മസ് ഒരു ആഗോള ആഘോഷമാണ്. പുരാതന ആചാരങ്ങളും ആധുനിക രീതികളും അതില്‍ സമന്വയിക്കുന്നു. Why Christmas is celebrated on December 25
Content Summary; Why Christmas is celebrated on December 25