രാജ്യത്തെ പ്രതിനിധീകരിക്കാൻ പതാകയ്ക്ക് പകരം ഭക്ഷണം
ഫ്രാൻസിലെ വിദ്യാർത്ഥിനിയായ ആഞ്ജലീന യാങ് തായ്‌വാൻ സ്വദേശിയായാണ്. ഒളിമ്പിക്സിനെത്തിയ സ്വന്തം രാജ്യത്തെ കായിക താരങ്ങളെ കാണാനും പ്രോത്സാഹിപ്പിക്കാനുമുള്ള അവസരം ലഭിച്ചതിന്റെ ആവേശത്തിലായിരുന്നു അവൾ. ഒളിമ്പിക്സിന്റെ വേദിയിൽ തായ്‌വാന്റെ ദേശീയ പതാകയും രാഷ്ട്രീയ സന്ദേശങ്ങളും കാണികൾ കൊണ്ടുവരരുതെന്ന നിയമം അവൾക്ക് നന്നയി അറിയാം. അതുകൊണ്ട് തന്നെ നിയമം ലംഘിക്കാതിരിക്കാൻ അവൾ ഒരാശയം പ്രയോഗിച്ചു. തായ്‌വാൻ്റെ രൂപരേഖയിൽ ചൈനീസ് ഭാഷയിൽ ” മുന്നേറു തായ്‌വാൻ” എന്ന വാചകം കൂടി എഴുതി ചേർത്തു. തൻ്റെ ടീം ബാഡ്മിൻ്റൺ കളിക്കുന്നത് കാണാൻ സ്റ്റേഡിയത്തിലെത്തിയ അവൾ ബോർഡ് ഉയർത്തി. അപ്പോഴേക്കും സുരക്ഷാ ഉദ്യോഗസ്ഥർ അവളെ വളഞ്ഞു. അവളുടെ കയ്യിൽ നിന്ന് ബോർഡ് അവർ വാങ്ങി വച്ചു.word Taiwan banned from Olympics
“ഞാൻ ശരിക്കും ആശ്ചര്യപ്പെട്ടു. എനിക്ക് ശരിക്കും സങ്കടവും ദേഷ്യവുമായിരുന്നു. ഞങ്ങൾ തെറ്റൊന്നും ചെയ്യുന്നില്ല. എന്നിട്ടും എന്തുകൊണ്ടാണ് ഞങ്ങളോട് ഇങ്ങനെ പെരുമാറുന്നത്? ” യാങ് ചോദിക്കുന്നു. സംഭവത്തെ അക്രമാസക്തവും സൗഹൃദത്തിൻ്റെയും ആദരവിൻ്റെയും ഒളിമ്പിക് മൂല്യങ്ങൾക്ക് വിരുദ്ധവുമാണെന്നാണ് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. പതിറ്റാണ്ടുകളായി തായ്‌വാനിൽ നിന്നുള്ള ഒളിമ്പ്യൻമാർ, ചൈനീസ് തായ്പേയ് എന്ന പേരിലാണ് മത്സരിച്ചു കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ഈ നിയമം കർശനമായി നടപ്പിലാക്കി വരുന്നുമുണ്ട്.
അന്താരാഷ്ട്ര തലത്തിൽ തായ്‌വാന്റെ സ്വാധീനത്തെ ചെറുക്കാൻ ശ്രമിക്കുന്ന ചൈനീസ് ഗവൺമെൻ്റാണ് ഈ നിയമങ്ങൾക്ക് പിന്നിലെന്നാണ് വിമർശനം. തായ്‌വാൻ തങ്ങളുടേതാണെന്ന് ചൈന അവകാശപ്പെടുകയും ആഗോള സംഘടനകളിലും ഇവൻ്റുകളിലും തായ്‌വാൻ്റെ സാന്നിധ്യം പരിമിതപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. തായ്‌വാൻ്റെ പ്രാതിനിധ്യം കുറയ്ക്കാൻ ചൈന ഒളിമ്പിക്‌സ് പോലുള്ള കായിക ഇനങ്ങളിലും ഇടപപെടാറുണ്ട്. തായ്‌വാനിലെ നേതാക്കൾ തന്നെയാണ് വളരെക്കാലം മുമ്പ് “ചൈനീസ് തായ്പേയ്” എന്ന പേര് തെരഞ്ഞെടുത്തത്. 1976-ൽ, “ടീം തായ്‌വാൻ” എന്ന പേര് ഉപയോഗിക്കാനുള്ള അവസരം പോലും അവർ നിഷേധിച്ചു. പകരം “റിപ്പബ്ലിക് ഓഫ് ചൈന” എന്ന പേര് നിലനിർത്തി.
ഒളിമ്പിക്‌സിൽ പതാക നിരോധിക്കപ്പെട്ട മൂന്ന് ടീമുകളിൽ ഒന്നാണ് തായ്‌വാൻ. റഷ്യയും ബെലാറസും ആണ് മറ്റ് രണ്ടെണ്ണം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം മൂലമാണ് നിരോധിച്ചിരിക്കുന്നത്. ചൈനയുടെ സമ്മർദം കാരണം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐഒസി) തായ്‌വാനെ സ്വന്തം ദേശീയ നാമം ഉപയോഗിച്ച് മത്സരിക്കാൻ നിലവിൽ അനുവദിക്കില്ല. അമേരിക്ക അടക്കം ഇതിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. യുക്തിരഹിതം എന്നാണ് അമേരിക്ക ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. ബ്രിട്ടിഷ് പ്രദേശമായ ബെർമുഡയ്ക്കും യുഎസിൻ്റെ പ്യൂർട്ടോ റിക്കോയിയ്ക്കും സ്വന്തം പേരിൽ മത്സരിക്കാൻ അനുവാദമുണ്ട്. പാരീസ് ഗെയിംസിൽ, തായ്‌വാൻ ജനതയെ അസ്വസ്ഥരാക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിരുന്നു, അവരുടെ ദേശീയ ടീമിനെ എങ്ങനെ പിന്തുണയ്ക്കാമെന്ന് ഒളിമ്പിക്സ് നിയമങ്ങൾ പരിമിതപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ ആരാധകർ പലപ്പോഴും ക്രിയാത്മകമായ വഴികളിലൂടെ തങ്ങളുടെ ടീമിന് പിന്തുണ പ്രകടിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. കളിക്കിടയിൽ ആരാധകൻ “ബബിൾ ടീ ലാൻഡ്” എന്ന് എഴുതിയ ഒരു അടയാളം ഉപയോഗിച്ചിരുന്നു. മറ്റൊരാൾ തായ്‌വാൻ എന്ന് ഉച്ചരിക്കാൻ ഭക്ഷണത്തിൻ്റെ ചിത്രങ്ങളാണ് ഉപയോഗിച്ചത്.
ഉദ്യോഗസ്ഥർ ശൂന്യമായ ഒരു കാർഡ്ബോർഡ് പിടിച്ചെടുത്തതായി ഫ്രാൻസിലെ തായ്‌വാൻ അസോസിയേഷൻ പ്രസിഡൻ്റ് സാൻഡി ഹ്സു പറഞ്ഞു. സമീപത്തുള്ള ചൈനീസ് ആരാധകർ വളരെ വലിയ പതാകയാണ് ഉപയോഗിക്കുന്നതെന്ന് അവർ പരാതിപ്പെട്ടു. എന്നാൽ അവരുടെ പരാതി അവഗണിക്കപ്പെട്ടു. തായ്‌വാനുമായി ബന്ധിപ്പിക്കുന്ന ഒന്നും തന്നെ അനുവദിക്കരുതെന്ന് ഒളിമ്പിക്സ് നിർദ്ദേശിച്ചിട്ടുണ്ടന്നാണ് അവർക്ക് മറുപടി ലഭിച്ചത്. ഞായറാഴ്ച തായ്‌പേയ് മെയിൻ സ്റ്റേഷനിൽ, തായ്‌വാനിലെ പുരുഷ ബാഡ്മിൻ്റൺ ഡബിൾസ് ടീം വീണ്ടും സ്വർണം നേടാൻ ശ്രമിക്കുന്നത് കാണാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയിരുന്നു. “ചൈനീസ് തായ്‌പേയ്” ബാനറും ഉയർത്തിയാണ് ആരാധകർ എത്തിയത്. മെഡൽ ചടങ്ങിനിടെ, തായ്‌വാൻ്റെ സ്വന്തം പതാകയ്‌ക്ക് പകരം “ചൈനീസ് തായ്‌പേയ്” പതാക ഉയർത്തേണ്ടി വന്നതിനാൽ, തായ്‌വാൻ്റെ ദേശീയ ഗാനത്തിന് പകരം മറ്റൊരു ഗാനം പ്ലേ ചെയ്‌തത് ആളുകളെ നിരാശരാക്കിയിരുന്നു.
”ചില അന്താരാഷ്‌ട്ര പരിതസ്ഥിതികളിൽ തായ്‌വാൻ ജനതയാണെന്ന് പറയാൻ ഞങ്ങൾക്ക് അവസരങ്ങൾ കുറവാണ്. അതിനാൽ ഈ സമയത്ത് തായ്‌വാനിൽ നിന്നാണെന്ന് ലോകത്തോട് വിളിച്ച് പറയാൻ ആഗ്രഹിക്കുകയാണ്,” 23 വയസ്സുള്ള വിദ്യാർത്ഥിയായ നാൻസി തുങ് പറഞ്ഞു. ഒളിമ്പിക് ഗെയിംസിൽ മറ്റുള്ളവർ ചെയ്യുന്നത് പോലെ ഞങ്ങളുടെ ടീമിനെ എന്നെങ്കിലുമൊരിക്കൽ പിന്തുണയ്ക്കാൻ കഴിയുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.
Content summary; why the word Taiwan is banned at the Olympics word Taiwan banned from Olympics