June 06, 2026 |
Share on

ഇറാഖ് -കുര്‍ദ് സൈന്യം തമ്മില്‍ ഏറ്റമുട്ടിയതായി റിപ്പോര്‍ട്ട്

ഇരു വിഭാഗവും സംഭാഷണത്തിലൂടെ സംഘര്‍ഷം ഒഴിവാക്കണമെന്ന് യുഎസ് ആവശ്യപെട്ടു.

കുര്‍ദിഷ് സേന കൈയടക്കിയ കിര്‍ക്കുക് പ്രവിശ്യയിലേക്ക് ഇറാഖ് സേന മുന്നേറ്റം നടത്തിയതിനെ തുടര്‍ന്ന് ഇറാഖ്-കുര്‍ദ്ദ് സേനകള്‍ക്കിടയില്‍ ഏറ്റുമുട്ടല്‍ നടന്നതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എണ്ണഖനന മേഖലയടക്കം ചില പ്രദേശങ്ങള്‍ ഏറ്റമുട്ടല്‍ ഇല്ലാതെ കീഴടക്കിയതായി ഇറാഖ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ കുര്‍ദ് സേന വാര്‍ത്ത നിഷേധിച്ചു. കുര്‍ദ് നഗരത്തില്‍ ഏറ്റുമുട്ടലുണ്ടായെന്നാണ് വാര്‍ത്ത ഏജന്‌സി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതെസമയം, ഇരു വിഭാഗവും സംഭാഷണത്തിലൂടെ സംഘര്‍ഷം ഒഴിവാക്കണമെന്ന് യുഎസ് ആവശ്യപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

×