June 13, 2026 |
Share on

ലോകകപ്പ് ക്രിക്കറ്റില്‍ സിംബാബ്‌വേക്ക് 4 വിക്കറ്റ് ജയം

അഴിമുഖം പ്രതിനിധി ലോകകപ്പ് ക്രിക്കറ്റില്‍ യുഎഇയെ സിംബാബ് വേ 4 വിക്കറ്റിന് തോല്‍പ്പിച്ചു. 286ലറണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സിംബാബ് വേ 12 പന്തുകള്‍ ശേഷിക്കെയാണ് വിജയം നേടിയത്. സിംബാബ്‌വേക്ക് വേണ്ടി സീന്‍ വില്യംസ് 76ഉം, ബ്രെണ്ടന്‍ ടെയ്‌ലര്‍ 47ഉം, സിക്കന്തര്‍ റാസ 46ഉം റണ്‍സുകള്‍ നേടി. സീന്‍ വില്യംസാണ് കളിയിലെ കേമന്‍.  ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. അമ്പത് പന്തില്‍ നിന്ന് 67 റണ്‍സെടുത്ത ഷൈമന്‍ […]

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്രിക്കറ്റില്‍ യുഎഇയെ സിംബാബ് വേ 4 വിക്കറ്റിന് തോല്‍പ്പിച്ചു. 286ലറണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സിംബാബ് വേ 12 പന്തുകള്‍ ശേഷിക്കെയാണ് വിജയം നേടിയത്. സിംബാബ്‌വേക്ക് വേണ്ടി സീന്‍ വില്യംസ് 76ഉം, ബ്രെണ്ടന്‍ ടെയ്‌ലര്‍ 47ഉം, സിക്കന്തര്‍ റാസ 46ഉം റണ്‍സുകള്‍ നേടി. സീന്‍ വില്യംസാണ് കളിയിലെ കേമന്‍. 

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത യുഎഇ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തു. അമ്പത് പന്തില്‍ നിന്ന് 67 റണ്‍സെടുത്ത ഷൈമന്‍ അന്‍വര്‍, 45 റണ്‍സെടുത്ത ഖുറാംഖാന്‍, 34 റണ്‍സെടുത്ത യുഎഇയുടെ മലയാളി താരം കൃഷ്ണചന്ദ്രന്‍ എന്നിവരുടെ മികച്ച പ്രകടനമാണ് യുഎഇക്ക് ഭേദപ്പെട്ട സ്‌കോര്‍ നേടിക്കൊടുത്തത്.

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×