June 26, 2026 |
Share on

സോമാലിയയിൽ ചാവേറാക്രണം, 13 മരണം

തീവ്രവാദ സംഘടനയായ അൽ-ഷബാബ് അക്രമണത്തിന്റെ ഉത്തരവാദിത്വം എറ്റെടുത്തിട്ടുണ്ട്.

തെക്കൻ സോമാവലിയയിലെ തീരദേശ പട്ടണമായ കിസമായോയിലുണ്ടായ ചാവേർ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായി റിപ്പോട്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ സംഭവം. നഗരത്തിലെ ആഡംബര ഹോട്ടലിലേക്ക് കാറോടിച്ച് കയറ്റിയായിരുന്നു ആക്രമണം. മരിച്ചവരിൽ സ്വദേശികൾക്ക് പുറമെ യുകെ, അമേരിക്ക, കെനിയ, ടാൻസാനിയ പൗരൻമാരും ഉൾപ്പെടുന്നതായി അധികൃതർ അറിയിച്ചു.

അതേസമയം, തീവ്രവാദ സംഘടനയായ അൽ-ഷബാബ് അക്രമണത്തിന്റെ ഉത്തരവാദിത്വം എറ്റെടുത്തിട്ടുണ്ട്. സംഭവത്തിൽ മേഖലയിൽ നടക്കാനിരിക്കുന്ന പ്രാദേശിക തിര‍ഞ്ഞെടുപ്പിലെ പ്രസിഡന്റെ സ്ഥാനാർത്ഥിയും ഉള്‍പ്പെടുന്നതായാണ് വിവരം. ഇവർക്ക് പുറമെ മാധ്യമ പ്രവർത്തക ഉൾപ്പെടെയുള്ളവരും മരിച്ചതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *

×