April 25, 2025 |
Share on

റാംപിൽ ഷൂലേസ് തടഞ്ഞുവീണ് മോഡൽ മരിച്ചു

റാംപ് വാക്കിനിടെ ഷൂലേസ് തടഞ്ഞുവീണ് ബ്രസീലിയൻ മോഡൽ മരിച്ചു. ബ്രസീലിലെ സാവോ പോളോ ഫാഷൻ വീക്കിലാണ് സംഭവം. ഫാഷൻ ബ്രാൻഡായ ഓക്സയ്ക്കു വേണ്ടി കാറ്റ്‌വാക്കിലെത്തിയതായിരുന്നു ടേൽസ് സോർസ് എന്ന മോഡൽ. 26 വയസ്സാണ് ഇദ്ദേഹത്തിന്. ടേൽസ് ധരിച്ചിരുന്ന ഷൂസിന്റെ ഡിസൈൻ പ്രത്യേക തരത്തിലുള്ളതായിരുന്നു. നീളമേറിയ ലേസുകളാണ് ഇവയ്ക്കുണ്ടായിരുന്നത്. നടക്കുന്നതിനിടെ ഈ ലേസുകളിൽ തട്ടിത്തടഞ്ഞ് ടേൽസ് മുഖമടച്ച് വീഴുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കായി ഇദ്ദേഹം നിരവധി സമരപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അഴിമുഖം ഡെസ്ക്More Posts […]

റാംപ് വാക്കിനിടെ ഷൂലേസ് തടഞ്ഞുവീണ് ബ്രസീലിയൻ മോഡൽ മരിച്ചു. ബ്രസീലിലെ സാവോ പോളോ ഫാഷൻ വീക്കിലാണ് സംഭവം. ഫാഷൻ ബ്രാൻഡായ ഓക്സയ്ക്കു വേണ്ടി കാറ്റ്‌വാക്കിലെത്തിയതായിരുന്നു ടേൽസ് സോർസ് എന്ന മോഡൽ. 26 വയസ്സാണ് ഇദ്ദേഹത്തിന്.

ടേൽസ് ധരിച്ചിരുന്ന ഷൂസിന്റെ ഡിസൈൻ പ്രത്യേക തരത്തിലുള്ളതായിരുന്നു. നീളമേറിയ ലേസുകളാണ് ഇവയ്ക്കുണ്ടായിരുന്നത്. നടക്കുന്നതിനിടെ ഈ ലേസുകളിൽ തട്ടിത്തടഞ്ഞ് ടേൽസ് മുഖമടച്ച് വീഴുകയായിരുന്നു.

ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സ്വവർഗാനുരാഗികളുടെ അവകാശങ്ങൾക്കായി ഇദ്ദേഹം നിരവധി സമരപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×