UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ചെറുപ്പക്കാരിലെ സ്തനാർബുദത്തിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചു

42 മാസത്തിനു ശേഷം മരുന്നും തെറാപ്പിയും പരീക്ഷിച്ചവരില്‍ 70% പേരും ഇപ്പോഴും ജീവിക്കുന്നു.

                       

ചെറുപ്പക്കാരിലെ സ്തനാർബുദത്തിന് ഏറ്റവും ഫലപ്രദമായ ചികിത്സ കണ്ടുപിടിച്ചു. സ്തനാർബുദത്തിന് കാരണമാകുന്ന കോശങ്ങളെ തടസ്സപ്പെടുത്തുന്ന ‘റിബോസിക്ലിപ്പ്’ എന്ന മരുന്നാണ് യുവതികള്‍ക്ക് പ്രതീക്ഷയേകുന്നത്. ആര്‍ത്തവവിരാമത്തിന് മുന്‍പുതന്നെ സ്തനാർബുദം ഗുരുതരമായി ബാധിക്കുന്നവരില്‍ ഈ മരുന്ന് ഫലപ്രദമാകുമെന്ന് ഗവേഷകര്‍ പറയുന്നു.

ഹോർമോൺ തെറാപ്പിമാത്രം ചെയ്ത് ചികിത്സ തുടരുന്നവരുമായി താരതമ്യം ചെയ്യുമ്പോള്‍ ‘റിബോസിക്ലിപ്പ്’ ഉപയോഗിക്കുന്നവരില്‍ മരണസാധ്യത മൂന്നിലൊന്ന് കുറവാണ് എന്ന് ചിക്കാഗോയിലെ അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളയുടെജി വാർഷിക യോഗത്തിൽ അവതരിപ്പിച്ച പഠനത്തില്‍ പറയുന്നു. ലൊസാഞ്ചലസിലുള്ള കാലിഫോർണിയ സർവകലാശാലയിലെ ഡോ. സാറ ഹർവിറ്റ്സാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 59 വയസ്സിൽ താഴെ പ്രായമുള്ള, ആര്‍ത്തവവിരാമം ആവാത്ത, 672 രോഗികളെയാണ് അവര്‍ പഠനത്തിനായി തെരഞ്ഞെടുത്തത്. എല്ലാവരിലും ഹോർമോൺ തെറാപ്പി ചെയ്തിരുന്നെങ്കിലും ചിലര്‍ക്കു മാത്രം ‘റിബോസിക്ലിപ്പ്’ നല്‍കി.

42 മാസത്തിനു ശേഷം മരുന്നും തെറാപ്പിയും പരീക്ഷിച്ചവരില്‍ 70% പേരും ഇപ്പോഴും ജീവിക്കുന്നു. എന്നാല്‍ തെറാപ്പി മാത്രം ചെയ്തവര്‍രില്‍ 46% പേര്‍ മാത്രമാണ് രോഗത്തെ അതിജീവിച്ച് നില്‍ക്കുന്നത്. ‘റിബോസിക്ലിപ്പ്’ മുഖ്യമായും ഉപയോഗിക്കുന്നതോടെ സ്തനാർബുദത്തെ അതിജീവിക്കാനുള്ള സാധ്യത വളെരെ കൂടുതലാണ്. ഭയാനകമായ രീതില്‍ രോഗം ബാധിച്ച സ്ത്രീകൾക്ക് ഇതൊരു നല്ല വാർത്തയാണ്’ എന്ന് ഹർവിറ്റ്സ് പറഞ്ഞു.

സദാചാര പോലീസിംഗ്: സ്ത്രീകളുടെ രാത്രിസത്രമായ ‘എന്റെ കൂടി’ലുള്ള നിയന്ത്രണങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്താത്തതാണ് പ്രശ്നമെന്ന് സാമൂഹികനീതി വകുപ്പ്

റിബോസിക്ലിപ്പ് നല്‍കിയവരില്‍ 23.8 മാസംവരെ രോഗം കൂടുതല്‍ മൂര്‍ച്ചിക്കാതെ നിന്നെങ്കില്‍ ഹോർമോൺ തെറാപ്പിമാത്രം ചെയ്തവര്‍ക്ക് 13 മാസത്തെ ആശ്വാസം മാത്രമാണ് ലഭിച്ചത്. വളരെ നേരത്തെ കണ്ടുപിടിച്ച് ശരിയായി ചികിത്സിച്ചാല്‍ എണ്‍പതു മുതല്‍ തൊണ്ണൂറു ശതമാനം ആളുകളിലും പൂര്‍ണമായും ഭേദമാക്കാനാവുന്ന രോഗമാണിത്. എന്നാല്‍ വൈകി കണ്ടുപിടിക്കുന്ന കാന്‍സറുകളില്‍ ഇരുപത്തഞ്ചു ശതമാനത്തോളം പേര്‍ക്കേ രോഗശമനം സാധ്യമാകുന്നുള്ളൂ എന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍ പറഞ്ഞിരുന്നത്. പുതിയ പഠനം ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.

Share on

മറ്റുവാര്‍ത്തകള്‍