UPDATES

വിദേശം

പക്ഷിക്കൂട്ടത്തിലിടിച്ച് അപകടത്തിലായ വിമാനം പാടത്തിറിക്കി, വൈമാനികര്‍ക്ക് സ്റ്റേറ്റ് ബഹുമതിയെന്ന് റഷ്യ

ഉറല്‍ എയർ ലൈൻസിന്റെ എയർബസ് 321 ആണ് അപകടത്തില്‍പെട്ടത്.

                       

പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം പക്ഷിക്കൂട്ടത്തിലിടിച്ചു. 233 യാത്രക്കാരുമായി അപകടത്തിൽപ്പെട്ട വിമാനത്തെ സാഹസികമായി കൃഷിത്തോട്ടത്തിൽ ഇറക്കി പൈലറ്റ്. മോസ്‌കോയ്ക്ക് സമീപം സുക്കോവ്‌സ്‌കി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനമാണ് പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ട് മാത്രം സുരക്ഷിതമായി നിലത്തിറങ്ങിയത്.

എയർപ്പോർട്ടിന് ഒരു കിലോമീറ്റർ മാറി ചോളപ്പാടത്തായിരുന്നു വിമാനം ഇറക്കിയത്. പറന്നുയര്‍ന്ന ഉടനെ പക്ഷിക്കൂട്ടം ഇടിക്കുകയായിരുന്നു. ഇതോടെ എൻജിൻ തകരാറിലായതോടെ പൈലറ്റുമാര്‍ വിമാനം അടിയന്തരമായി നിലത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ ആളപായമില്ല.

ഉറല്‍ എയർ ലൈൻസിന്റെ എയർബസ് 321 ആണ് അപകടത്തില്‍പെട്ടത്. സുക്കോവ്‌സ്‌കി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ അകലെയാണ് വിമാനം ഇറക്കിയ കൃഷിസ്ഥലം. വിമാനം ഭാഗീകമായി തകർന്നിട്ടുണ്ട്. 17 കുട്ടികളടക്കം 55 പേർക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, അതിസാഹസിക ഇടപെടലിലൂടെ യാത്രക്കാരെ സംരക്ഷിച്ച രണ്ടു പൈലറ്റുമാരെയും ആദരിക്കാനൊരുങ്ങുകയാണ് റഷ്യ. വിമാനം നിയന്ത്രിച്ചിരുന്ന രണ്ടു പേരെയും വീരന്മായി പ്രഖ്യാപിച്ച് അവർക്ക് ദേശീയ അവാർഡുകൾ നൽകി ആദരിക്കുമെന്നും അദരിക്കുമെന്നാണ് അറിയിപ്പ്.

വിമാനം സുരക്ഷിതമായ നിലത്തിറക്കിയതിനെ ‘റാമെൻസ്‌കിനു മുകളിലെ അത്ഭുതം’ എന്നാണ് റഷ്യന്‍ സ്റ്റേറ്റ് ടെലിവിഷൻ വിശേഷിപ്പിച്ചത്.  വിമാനത്താവളം ഉൾപ്പെടുന്ന ജില്ലയുടെ പേരാണ് റാമെൻസ്‌കി. പൈലറ്റ് ദാമിര്‍ യുസുപോവിനെ 233 പേരുടെ ജീവന്‍ രക്ഷിച്ച ‘ഹീറോ’ എന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. 2009-ൽ ന്യൂയോർക്കിലെ ഹഡ്‌സൺ നദിയില്‍ യുഎസ് എയർവേയ്‌സ് ഫ്ലൈറ്റ് അടിയന്തരമായി ലാൻഡ് ചെയ്തതുമായും ഈ സംഭവത്തെ ഉപമിക്കുന്നവരുണ്ട്. അന്നും പക്ഷിക്കൂട്ടം ഇടിച്ചതിനാലായിരുന്നു അപകടം സംഭവിച്ചത്.

Share on

മറ്റുവാര്‍ത്തകള്‍