June 13, 2026 |
Share on

പാക്കിസ്ഥാനെതിരെ സിംബാബ്‌വേ പതറുന്നു; 236 റണ്‍സ് വിജയ ലക്ഷ്യം

അഴിമുഖം പ്രതിനിധി ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ സിംബാബ്‌വെ പതറുന്നു. 236 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സിംബാബ് വെയ്ക്ക് 137 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് 50 റണ്‍സെടുക്കാന്‍ 18.4 ഓവറുവരെ കാക്കേണ്ടി വന്നു. പത്ത് ഓവറില്‍ വെറും 14 റണ്‍സായിരുന്നു പാക്കിസ്ഥാന്റെ സമ്പാദ്യം. അവിടെ നിന്ന് നായകൻ മിസ്ബ ഉള്‍ഹഖിന്റെ പ്രകടനമാണ് പാക് ടീമിനെ വന്‍ നാണക്കേടില്‍ നിന്ന് കര കയറ്റിയത്. 191 മിനിറ്റ് ക്രീസില്‍ നിന്ന മിസ്ബ 121 പന്തില്‍ […]

അഴിമുഖം പ്രതിനിധി

ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ സിംബാബ്‌വെ പതറുന്നു. 236 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ സിംബാബ് വെയ്ക്ക് 137 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് 50 റണ്‍സെടുക്കാന്‍ 18.4 ഓവറുവരെ കാക്കേണ്ടി വന്നു. പത്ത് ഓവറില്‍ വെറും 14 റണ്‍സായിരുന്നു പാക്കിസ്ഥാന്റെ സമ്പാദ്യം. അവിടെ നിന്ന് നായകൻ മിസ്ബ ഉള്‍ഹഖിന്റെ പ്രകടനമാണ് പാക് ടീമിനെ വന്‍ നാണക്കേടില്‍ നിന്ന് കര കയറ്റിയത്. 191 മിനിറ്റ് ക്രീസില്‍ നിന്ന മിസ്ബ 121 പന്തില്‍ നിന്ന് 73 റണ്‍സാണ് നേടിയത്. പാക് നിരയില്‍ വഹാബ് റിയാസ് മാത്രമാണ് 50 കടന്ന മറ്റൊരു താരം. 46 പന്തില്‍ നിന്ന് 54 റണ്‍സാണ് വഹാബ് അടിച്ചെടുത്തത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×