ഇന്ത്യയ്ക്കെതിരെ കർണാടക ഹൈക്കോടതിയെ സമീപിച്ച് ഇലോൺ മസ്കിന്റെ എക്സ്. ഐടി ആക്ടിലെ സെക്ഷൻ 79(3) ബി ഉപയോഗിച്ച് സർക്കാർ ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനെ ചോദ്യം ചെയ്താണ് എക്സ് കോടതിയെ സമീപിച്ചത്. കേന്ദ്ര സർക്കാർ നിയമപരമായ നടപടിക്രമങ്ങൾ മറികടക്കുന്നതായും ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനായി നിയമവിരുദ്ധ സംവിധാനങ്ങൾ ഉണ്ടാക്കുന്നുമെന്നാണ് എക്സിന്റെ ആരോപണം.
സർക്കാർ അധികൃതർ ആവശ്യപ്പെട്ടിട്ടും ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കംചെയ്തില്ലെങ്കിൽ സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകൾക്കുള്ള നിയമപരമായ പരിരക്ഷ നഷ്ടപ്പെടുമെന്നാണ് ഐടി ആക്ടിലെ സെക്ഷൻ 79(3)(ബി)യിൽ പറയുന്നത്. എന്നാൽ, ഈ സെക്ഷൻ ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ സർക്കാരിന് അധികാരം നൽകുന്നില്ലെന്നാണ് എക്‌സിന്റെ വാദം. ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കംചെയ്യാനുള്ള വിശദമായ നടപടിക്രമങ്ങൾ പ്രതിപാദിക്കുന്ന സെക്ഷൻ 69(എ)യെ മറികടക്കാനായി സെക്ഷൻ 79(3)(ബി) സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നും ഹർജിയിൽ ആരോപണമുണ്ട്.
രാജ്യസുരക്ഷ ഉൾപ്പെടെയുള്ള പ്രത്യേക കാരണങ്ങൾ ചൂണ്ടിക്കാട്ടി മാത്രമേ സെക്ഷൻ 69(എ) പ്രകാരം ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ അനുവദിക്കുന്നുള്ളൂ. ഇതിനായി അവലോകന നടപടിക്രമങ്ങളും ആവശ്യമാണ്. എന്നാൽ, സെക്ഷൻ 73(3) (ബി)യിൽ ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കംചെയ്യുന്നതിന് വ്യക്തമായ നിയമങ്ങളൊന്നുമില്ല. മാത്രമല്ല, ഇതിലൂടെ കൃത്യമായ പരിശോധനയില്ലാതെ ഉള്ളടക്കം നീക്കംചെയ്യാൻ അനുവാദം നൽകുകയാണെന്നും ഇത് ഇന്ത്യയിൽ വ്യാപകമായ സെൻസർഷിപ്പിന് കാരണമാകുമെന്നും എക്‌സ് ആരോപിച്ചു. സർക്കാരിന്റെ ഇത്തരം നടപടികൾ തങ്ങളുടെ ഇന്ത്യയിലെ ബിസിനസിനെ ബാധിക്കുന്നതായും പ്ലാറ്റ്ഫോമിന്റെയും ഉപഭോക്താക്കളുടെയും വിശ്വാസ്യത തകർക്കുമെന്നും എക്‌സ് ഹർജിയിൽ ചൂണ്ടിക്കാട്ടി.
കേസിൽ ഐടി നിയമത്തിലെ സെഷൻ 79(3) b ഉപയോഗിച്ചുള്ള സർക്കാരിന്റെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയമായ സെൻസർഷിപ്പിന് കാരണമാകുന്നതുമാണെന്ന് എക്സ് ആരോപിക്കുന്നു. ഫയൽ ചെയ്ത കേസിൽ സെഷൻ 69എയിൽ നിർവചിക്കപ്പെട്ട നിയമപരമായ പ്രക്രിയയെ മറികടന്ന് സർക്കാർ ഒരു സമാന്തര ഉള്ളടക്ക തടയൽ സംവിധാനം സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും എക്സ് വാദിക്കുന്നു. ഈ നടപടി സുപ്രീം കോടതി വിധികളെ ലംഘിക്കുകയും ഓൺലൈൻ സ്വതന്ത്ര അഭിപ്രായ പ്രകടനത്തെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് എക്സ് അവകാശപ്പെടുന്നു. എക്സിന്റെ ചില ഉള്ളടക്കങ്ങൾ കേന്ദ്ര ഐടി മന്ത്രാലയം ഇടപെട്ട് ബ്ലോക്ക് ചെയ്തിരുന്നു. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനവും സെൻസർഷിപ്പുമാണെന്നാണ് എക്സിന്‍റെ പരാതി. മോശം ഉള്ളടക്കമുള്ള ഓൺലൈൻ സൈറ്റുകൾക്ക് നോട്ടീസ് നൽകാൻ കേന്ദ്രസർക്കാർ തയ്യാറാക്കിയ സഹയോഗ് പോർട്ടലിനെതിരെയും എക്സ് പരാതിപ്പെടുന്നു. സഹയോഗ് പോർട്ടലിന്‍റെ നിയമാവലി പിന്തുടരില്ലെന്ന് നേരത്തേ എക്സ് വ്യക്തമാക്കിയിരുന്നു. കേന്ദ്രസർക്കാർ നിയമപരമായ നടപടിക്രമങ്ങൾ മറികടക്കുകയാണെന്നും ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കംചെയ്യാനായി നിയമവിരുദ്ധമായ സംവിധാനമുണ്ടാക്കുകയാണെന്നുമാണ് എക്സിന്റെ ആരോപിക്കുന്നു.
content summary: X sues the government for using the IT Act to block content, calling it arbitrary censorship.