July 11, 2026 |
Share on

പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

അഴിമുഖം പ്രതിനിധി പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശിയായ സിബിയാണ് മരിച്ചത്. പോലീസ് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ അഭിപ്രായപ്പെട്ടു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിബി ഒരാഴ്ചയായി അബോധാവസ്ഥയിലായിരുന്നു. മദ്യപിച്ചു വഴക്കുണ്ടാക്കി എന്ന കാരണത്താല്‍ അറസ്റ്റ് ചെയ്ത ഇയാള്‍ മദ്യപിച്ചു എന്ന് തെളിയിക്കാന്‍ ഇനിയും പോലെസിനു കഴിഞ്ഞിട്ടില്ല എന്ന് കോട്ടയം മുന്‍ എംഎല്‍എ വി വാസവന്‍ ആരോപിച്ചു. സിബിയുടെ മരണത്തിനു കാരണക്കാരനായി എന്നു ആരോപിക്കപ്പെടുന്നഎസ്‌ഐയ്ക്ക് എതിരെ […]

അഴിമുഖം പ്രതിനിധി

പോലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം മരങ്ങാട്ടുപള്ളി സ്വദേശിയായ സിബിയാണ് മരിച്ചത്. പോലീസ് ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ അഭിപ്രായപ്പെട്ടു. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സിബി ഒരാഴ്ചയായി അബോധാവസ്ഥയിലായിരുന്നു. മദ്യപിച്ചു വഴക്കുണ്ടാക്കി എന്ന കാരണത്താല്‍ അറസ്റ്റ് ചെയ്ത ഇയാള്‍ മദ്യപിച്ചു എന്ന് തെളിയിക്കാന്‍ ഇനിയും പോലെസിനു കഴിഞ്ഞിട്ടില്ല എന്ന് കോട്ടയം മുന്‍ എംഎല്‍എ വി വാസവന്‍ ആരോപിച്ചു. സിബിയുടെ മരണത്തിനു കാരണക്കാരനായി എന്നു ആരോപിക്കപ്പെടുന്നഎസ്‌ഐയ്ക്ക് എതിരെ ഇതിനു മുന്‍പും ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. തലയ്കടിയേറ്റാണ് സിബി മരിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത. സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ തിങ്കളാഴ്ച ഹര്‍ത്താലിന് എല്‍ഡിഎഫ് ആഹ്വാനം ചെയ്തു.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×