February 19, 2025 |
Share on

വംശഹത്യയുടെ 100 ദിനങ്ങൾ

ഒക്ടോബർ ഏഴിനാണ് ആക്രമണം ആരംഭിക്കുന്നത്

ഒക്ടോബർ ഏഴിനാണ് വിമത സംഘടനയായ ഹമാസ് ഇസ്രായേലിൽ അക്രമണം നടത്തുന്നത്. പത്രണ്ടായിരത്തിലധികം ആളുകളെ കൊന്നൊടുക്കുന്നതിലേക്ക് ആ അക്രമണം വഴി വച്ചു.ഇതോടെ ഹമാസിനെ തുടച്ചു നീക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചു, എന്നാൽ ഈ പ്രഖ്യാപനം കുട്ടികൾ അടക്കമുള്ള ഗാസയിലെ വലിയ വിഭാഗം ജനസംഖ്യയുടെ വംശഹത്യയിലേക്കാണ് നയിച്ചത്. ആരോഗ്യ കേന്ദ്രങ്ങൾ അടകമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കപ്പെട്ട പലസ്തീൻ ജനത ഗാസയിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി.

പലസ്തീനീകൾക്ക് പിന്തുണ അറിയിച്ചു കൊണ്ട് യെമനിലെ ഹൂതികൾ ചെങ്കടലിൽ നടത്തി വരുന്ന ആക്രമണങ്ങൾ യുദ്ധത്തിന്റെ വ്യാപ്തി അധികരിപ്പിച്ചു. ഇതിനു പിൻപറ്റി വലിയ പ്രത്യാഘതങ്ങളാണ് ഗാസ നേരിടേണ്ടി വന്നത്. ലോകത്തെ തുറന്ന ജയിൽ എന്ന് വിശേഷിപ്പിച്ചിരുന്ന ഗാസ ലോകത്തിന്റെ കുരുതികളുമായി മാറിയിട്ട് ജനുവരി 15 നു 100 ദിവസം പിന്നിടുകയാണ്. യുദ്ധത്തിന് തുടക്കമിട്ടതിന് ശേഷം പതിനായിരത്തിലധികം ബോംബുകളും മിസൈലുകളും ഉപയോഗിച്ചതായും ഗാസയിലുടനീളം നൂറുകണക്കിന് വ്യോമാക്രമണങ്ങൾ നടത്തിയതായും ഇസ്രായേൽ പറയുന്നു. സംഘർഷം ആരംഭിച്ചതിന് ശേഷം ഗാസയിലെ 50% ഭവന യൂണിറ്റുകളും നശിപ്പിക്കപ്പെടുകയോ വാസയോഗ്യമല്ലാതാവുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായി ഗസയിലെ അധികൃതർ പറയുന്നു. എൻക്ലേവിലെ ഏകദേശം രണ്ട് ദശലക്ഷം ആളുകൾ അതായത് ജനസംഖ്യയുടെ 85% അവരുടെ വീടുകൾ വിട്ട് പലായനം ചെയ്തതായി റിപ്പോർട്ടുണ്ട്.

×