December 09, 2024 |

ചത്തു പൊങ്ങിയത് 100 ടണ്ണിലേറെ മത്സ്യങ്ങള്‍

ദുര്‍ഗന്ധത്തില്‍ വലഞ്ഞ് ഗ്രീക്ക് തുറമുഖം

ഗ്രീസിലെ പ്രശസ്തമായ വോലോസ് തുറമുഖത്തിന് സമീപത്ത് ചത്ത് പൊങ്ങിയ മത്സ്യങ്ങളെ അധികൃതർ നീക്കം ചെയ്തു. 100 ടണ്ണിലധികം മത്സ്യങ്ങളാണ് തീരത്ത് ചത്തുപൊങ്ങിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് അധികൃതർ സംശയിക്കുന്നത്. ചത്തുപൊങ്ങിയ മൽസ്യങ്ങൾക്കിടയിലൂടെ ബോട്ടുകൾ നീങ്ങുന്നതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം പ്രചരിച്ചിരുന്നു. ബോട്ടിൽ സഞ്ചരിച്ചവരും ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു. അതേസമയം ടൂറിസത്തെ ആശ്രയിക്കുന്ന കടൽത്തീരത്തെ വ്യവസായങ്ങളെ ഈ സംഭവം പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. അവരുടെ വരുമാനം 80 ശതമാനം കുറഞ്ഞുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ തുറമുഖത്തും പരിസര പ്രദേശങ്ങളിലും രൂക്ഷമായ ദുർഗന്ധം പരന്നിരുന്നു.tons of Dead Fish Greek Port

ആഗോളതാപനവും വാട്ടർ മാനേജ്‍മെന്റിൽ ഉണ്ടായ പിഴവുംമൂലമാണ്  മത്സ്യങ്ങൾ ചത്തുപൊങ്ങാൻ ഇടയായതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.  ഉയർന്ന താപനില മൂലം തെക്കൻ യൂറോപ്പ് ഗുരുതരമായ കാലാവസ്ഥ പ്രതിസന്ധികൾ നേരിട്ട് കൊണ്ടിരിക്കുകയാണ്. കടുത്ത വേനലിൽ കാട്ടുതീ,  ചൂടുമായി ബന്ധപ്പെട്ട മരണങ്ങൾ, വരൾച്ച എന്നിവയാണ് ഈ മേഖലയെ പ്രധാനമായും ബാധിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയൻ സംരക്ഷിച്ചിരിക്കുന്ന തണ്ണീർത്തടമായ കർല തടാകത്തിൽ നിന്നാണ് മത്സ്യങ്ങൾ വോലോസ് തുറമുഖത്ത് എത്തിയത്. സെൻട്രൽ ഗ്രീസിൽ കഴിഞ്ഞ ആഴ്ച്ചയുണ്ടായ കൊടുങ്കാറ്റിന് പിന്നാലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു. വെള്ളപൊക്കം കർല തടാകത്തിന് ചുറ്റുമുള്ള 50,000 ഏക്കർ ഭൂമി വെള്ളത്തിനടിയിലാക്കിയതായി തെസ്സലോനിക്കിയിലെ അരിസ്റ്റോട്ടിൽ സർവകലാശാലയിലെ റൂറൽ ആൻഡ് സർവേയിംഗ് എഞ്ചിനീയറിംഗ് അസിസ്റ്റൻ്റ് പ്രൊഫസർ പാൻ്റലിസ് സിഡിറോപോളോസ് പറഞ്ഞു.

കർല തടാകത്തിലെ ജലനിരപ്പ് ഉയരുകയും ചെയ്തു. തടാകം ഒരു സംരക്ഷിത തണ്ണീർത്തടമാണ്. കൊടുങ്കാറ്റിനുശേഷം, ഈ വേനൽക്കാലത്തെ കടുത്ത ചൂട് ആ വെള്ളത്തിൻ്റെ ഭൂരിഭാഗവും ബാഷ്പീകരിക്കപ്പെട്ടു. ഇതോടെ അതിജീവിക്കാൻ ആവശ്യമായ വെള്ളം ഇല്ലാതെ മൽസ്യങ്ങൾ ചത്തൊടുങ്ങി. ഇതോടെയാണ് ഇവയെ തുറമുഖത്തേക്ക് തുറന്ന് വിട്ടത്. “മത്സ്യങ്ങൾ അടിസ്ഥാനപരമായി കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഇരകളാണ്,” സിഡിറോപോളോസ് പറഞ്ഞു. മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ കുറിച്ച് അന്വേഷിക്കാൻ ഗ്രീസിലെ ടോപ്പ് പ്രോസിക്യൂട്ടർ ജോർജിയ അഡെലിനി വ്യാഴാഴ്ച ഉത്തരവിട്ടു. കർല തടാകത്തിലും പഗാസെറ്റിക് ഉൾക്കടലിലും ടൺ കണക്കിന് മത്സ്യങ്ങൾ പൊങ്ങിയതിനെ പേടസ്വപ്നമെന്നാണ് അവർ വിശേഷിപ്പിച്ചത്. കർല തടാകത്തിലെ വെള്ളം കടലിലേക്ക് ഒഴുകുന്നത് തടയാത്ത അധികൃതരുടെ നടപടികളെ അന്വേഷണത്തിലൂടെ കണ്ടെത്തുമെന്നും അവർ പറഞ്ഞു. tons of Dead Fish Greek Port

Content summary; 100-Plus Tons of Dead Fish, and Their Smell, Swamp a Greek Port City

Advertisement
×