ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ഒരു കർഷക കുടുംബം തങ്ങളുടെ “ഭാഗ്യ” കാറിന് വേണ്ടി ഒരു വലിയ ശവസംസ്കാരം നടത്തിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. gujarat family burial event for lucky car amreli
വ്യാഴാഴ്ച ലാത്തി താലൂക്കിലെ പദർഷിംഗ ഗ്രാമത്തിൽ സഞ്ജയ് പോളാരയും കുടുംബവും സംഘടിപ്പിച്ച ചടങ്ങിൽ സന്യാസിമാരും ആത്മീയ നേതാക്കളും ഉൾപ്പെടെ 1,500 ഓളം ആളുകളാണ് പങ്കെടുത്തത്.
സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിൻ്റെ വീഡിയോയിൽ പോളാറയും കുടുംബവും അവരുടെ ആചാരങ്ങൾ അനുഷ്ഠിക്കുന്നത് എങ്ങനെ എന്നാണ് കാണിക്കുന്നത്. അവർ തങ്ങളുടെ 12 വർഷം പഴക്കമുള്ള വാഗൺ ആർ സംസ്കരിക്കുന്നതിനു വേണ്ടി 15 അടി ആഴമുള്ള കുഴി കുഴിച്ചിരുന്നു.
പൂക്കളും തോരണങ്ങളും കൊണ്ട് അലങ്കരിച്ച ഹാച്ച്ബാക്ക് വളരെ ആർഭാടത്തോടെ പോളാരയുടെ ഫാമിലേക്ക് കൊണ്ടുപോയി, അവിടെ ഉണ്ടാക്കിയ കുഴിയിലേക്ക് വണ്ടി ഇറക്കി വച്ചു.
വാഹനം ഒരു പച്ച തുണി കൊണ്ട് മറച്ചിരുന്നു, പുരോഹിതന്മാർ മന്ത്രങ്ങൾ ഉരുവിടുമ്പോൾ റോസാപ്പൂക്കൾ വർഷിച്ച് കുടുംബാംഗങ്ങൾ യാത്ര പറഞ്ഞു.അവസാനം ഒരു എക്‌സ്‌കവേറ്റർ യന്ത്രം ഉപയോഗിച്ച് മണ്ണിട്ട് കാർ കുഴിച്ചിടുകയായിരുന്നു.
ഭാവി തലമുറകൾ കുടുംബത്തിന് ഭാഗ്യം തെളിയിച്ച കാറിനെ ഓർക്കാൻ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചാണ് സംസ്കാരച്ചടങ്ങ് നടത്തിയതെന്ന് സൂറത്തിൽ കൺസ്ട്രക്ഷൻ ബിസിനസ്സ് നടത്തുന്ന പോളാര പറയുന്നു.
“ഏകദേശം 12 വർഷം മുമ്പാണ് ഞാൻ ഈ കാർ വാങ്ങിയത്, ഇത് കുടുംബത്തിന് സമൃദ്ധി കൊണ്ടുവന്നു. ബിസിനസ് വിജയിക്കാൻ സഹായിക്കുകയും, എൻ്റെ കുടുംബത്തിന് ഐശ്വര്യവും ബഹുമാനവും കൊണ്ടുതന്നു. വാഹനം എനിക്കും എൻ്റെ കുടുംബത്തിനും ഭാഗ്യത്തിന്റെ വഴി തെളിച്ചു തന്നു. അതിനാൽ, അത് വിൽക്കുന്നതിനുപകരം, ഞാൻ വാഹനം സംസ്കരിച്ചു. ചടങ്ങിനായി നാല് ലക്ഷം രൂപ ചെലവഴിച്ച പോളറ പറഞ്ഞു, കുടുംബത്തിൻ്റെ ഭാഗ്യ കാർ മരത്തിൻ്റെ ചുവട്ടിൽ കിടക്കുന്നത് തൻ്റെ ഭാവി തലമുറ ഇടക്കിടെ വാഹനത്തെക്കുറിച്ച് ആലോചിക്കുന്നതിന് കാരണമാകും, അതുകൊണ്ട് വണ്ടി സംസ്കരിച്ചതിനു മുകളിൽ ഒരു മരം കൂടി നടുമെന്നും പോളറ കൂട്ടിച്ചേർത്തു. gujarat family burial event for lucky car amreli
content summary; gujarat family burial event for lucky car amreli