July 11, 2026 |
Share on

മണിപ്പൂരില്‍ ഉരുള്‍പൊട്ടല്‍: 20 മരണം

അഴിമുഖം പ്രതിനിധി മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലെ ജൗമല്‍ ഗ്രാമത്തിലുണ്ടായ കനത്ത മഴയിലും ഉള്‍പൊട്ടലിലും 20 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ചന്ദേല്‍ നഗരവുമായി ഗ്രാമത്തെ ബന്ധിപ്പിക്കുന്നത് അടക്കമുള്ള പാലങ്ങള്‍ തകര്‍ന്നു. ഗ്രാമത്തിലേക്കുള്ള ഏക മാര്‍ഗം മ്യാന്‍മാര്‍ വഴിയാണെന്ന് സര്‍ക്കാര്‍ പറയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ തുടരുകയാണ്. മഴ റോഡും പാലങ്ങളും തകര്‍ത്തത് കൂടാതെ ജനങ്ങളെ ഭവനരഹിതരുമാക്കി. തലസ്ഥാനമായ ഇംഫാലിലേയും സമീപപ്രദേശങ്ങളിലും താഴ്ന്ന ഇടങ്ങള്‍ വെള്ളത്തിനടിയിലായി. […]

അഴിമുഖം പ്രതിനിധി

മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലെ ജൗമല്‍ ഗ്രാമത്തിലുണ്ടായ കനത്ത മഴയിലും ഉള്‍പൊട്ടലിലും 20 പേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ചന്ദേല്‍ നഗരവുമായി ഗ്രാമത്തെ ബന്ധിപ്പിക്കുന്നത് അടക്കമുള്ള പാലങ്ങള്‍ തകര്‍ന്നു. ഗ്രാമത്തിലേക്കുള്ള ഏക മാര്‍ഗം മ്യാന്‍മാര്‍ വഴിയാണെന്ന് സര്‍ക്കാര്‍ പറയുന്നു. സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മഴ തുടരുകയാണ്. മഴ റോഡും പാലങ്ങളും തകര്‍ത്തത് കൂടാതെ ജനങ്ങളെ ഭവനരഹിതരുമാക്കി. തലസ്ഥാനമായ ഇംഫാലിലേയും സമീപപ്രദേശങ്ങളിലും താഴ്ന്ന ഇടങ്ങള്‍ വെള്ളത്തിനടിയിലായി. ചന്ദേല്‍, തൗബല്‍ ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×