UPDATES

പരിസ്ഥിതി/കാലാവസ്ഥ

പൊള്ളിച്ച് 2024; ഏറ്റവും ചൂടേറിയ വർഷം ആകും

ഏറ്റവും ചൂടേറിയ വർഷം 2024 ആകാൻ സാധ്യത എന്ന് പഠന റിപ്പോർട്ട്

                       

ഭൂമിയിൽ കണക്കാക്കപ്പെട്ടതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷം 2024 ആകാൻ സാധ്യത എന്ന് പഠന റിപ്പോർട്ട്. യൂറോപ്യൻ കാലാവസ്ഥ സർവീസ് ആയ കോപ്പർനിക്കസ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് മനുഷ്യരാശി കണക്കാക്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും ചൂടേറിയ വർഷം ഇതാവാം എന്ന് വ്യക്തമാക്കുന്നത്. ഇത് സ്വാഭാവികമല്ലെന്നും, എൽ നിനോ പ്രതിഭാസത്തിന്റെ കണക്കുകൾ പ്രകാരം, 2023 ലെ മനുഷ്യ നിർമ്മിത കാലാവസ്ഥ വ്യതിയാനവും, അത്യധികം ഉയർന്ന താപനിലയും അതുവരെയുള്ള റെക്കോർഡുകൾ തകർക്കുന്നതായിരുന്നുവെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. 2024 Hottest summer

ഈ വർഷം ലോകത്തിന്റെ വടക്ക് ഭാഗത്ത് വേനൽക്കാലത്തെ കാലാവസ്ഥ ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ശരാശരി 16.8 ഡിഗ്രി സെൽഷ്യസ് ആണ്, ഇത് 2023 ലെ ഉയർന്ന റെക്കോർഡിനേക്കാൾ 0.03 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. 19-ാം നൂറ്റാണ്ടിന്റെ മധ്യകാലത്തിൽ അമേരിക്ക, ജപ്പാൻ, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ രേഖപ്പെടുത്തിയ കണക്കുകൾ കാണിക്കുന്നത് ചൂടുണ്ടായിരുന്നത് 1,20,000 വർഷങ്ങൾക്ക് മുൻപായിരുന്നു എന്നാണ്. 2023 ലെയും 2024 ലെയും ഓഗസ്റ്റ് മാസങ്ങൾ ആഗോളതലത്തിൽ ശരാശരി 16.82 ഡിഗ്രി സെൽഷ്യസ് താപനില കണക്കാക്കിയ ഏറ്റവും ചൂട് കൂടിയ മാസങ്ങൾ ആയിരുന്നു. 2023 ലെ ജൂൺ മാസത്തേക്കാൾ വളരെയധികം കൂടുതൽ ചൂട് 2024 ജൂണിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

2024 ലെ വേനൽക്കാലം മുഴുവൻ താപനില വളരെയധികം കൂടുതലായിരുന്നു. കോപ്പർനിക്കസ് ഡയറക്ടർ കാർലോ ബ്യൂണ്ടെംപോ പ്രതികരിച്ചു. ‘കാലാവസ്ഥയിലുണ്ടാക്കുന്ന മാറ്റങ്ങൾ നമ്മളിൽ ഏതെല്ലാം വിധത്തിൽ പിടിമുറുക്കുന്നു എന്ന് ഈ സംഖ്യകൾ സൂചിപ്പിക്കുന്നു’ എന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ സ്റ്റെഫാൻ റംസ്റ്റോർഫ് പറഞ്ഞു. കഴിഞ്ഞ മാസം വരെ മറ്റു ശാസ്ത്രജ്ഞരെ പോലെ 2024 കഴിഞ്ഞ വർഷത്തെ റെക്കോർഡ് താപനില തകർക്കുമോ എന്ന് സംശയം മാത്രമേ കാർലോയ്ക്ക് ഉണ്ടായിരുന്നുള്ളു. എന്നാൽ, ഈ വർഷം ഓഗസ്റ്റ് മാസം കഴിഞ്ഞതോടെ നിലവിലെ റെക്കോർഡ് താപനില 2024 ലേത് തന്നെയാണെന്ന് അദ്ദേഹം ഉറപ്പിച്ചു.” 2024 ഉയർന്ന താപനിലയുടെ റെക്കോർഡ് നേടാതിരിക്കാൻ അടുത്ത മാസങ്ങളിലായി നാം കുറച്ച് ലാൻഡ്‌സ്‌കേപ്പ് കൂളിംഗ് (ചൂട് കുറയ്ക്കുന്നതിനായി വീടിനു സമീപം മരങ്ങളും ചെടികളും വച്ച് പിടിപ്പിക്കുന്ന രീതി) നടപ്പിലാക്കേണ്ടതുണ്ട്, എന്നാൽ ഇപ്പോൾ അതിനുള്ള സാഹചര്യമല്ല.” കാർലോ കൂട്ടിച്ചേർത്തു. ‘താപനിലയുടെ കണക്കുകൾ റെക്കോർഡ് ബുക്കിലെ വെറും അക്കങ്ങൾ മാത്രമല്ല ഓരോ മനുഷ്യനും അനുഭവിച്ച വേദനയുടേതാണ്’ എന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നത്.

അരിസോണയിലെ ഫീനിക്‌ പോലുള്ള സ്ഥലങ്ങളിൽ വലിയ തോതിലുള്ള ചൂട് രേഖപ്പെടുത്തുമ്പോൾ ഇത് ലോകമെമ്പാടുമുള്ള ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുന്നത് കൂടിയാണെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ജോനാഥൻ ഓവർപെക്ക് പറയുന്നു. അരിസോണ നഗരത്തിൽ 100 ദിവസത്തിൽ 100 ഫാരൻഹൈറ്റിൽ കൂടുതൽ ചൂട് രേഖപ്പെടുത്തിയ ദിവസങ്ങൾ വരെ ഉണ്ടായിട്ടുണ്ട്. ‘കഠിനമായ ഉഷ്ണതരംഗങ്ങൾക്കൊപ്പം ചിലയിടങ്ങളിൽ കടുത്ത വരൾച്ചയും, ചിലയിടത്ത് തീവ്രമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുന്നു. കാലാവസ്ഥാവ്യതിയാനം വളരെ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുകയാണ്. കൊടുംചൂട്, വെള്ളപ്പൊക്കം, കൊടുങ്കാറ്റ്‌, പ്രളയം എന്നിവയെല്ലാം അക്രമാസക്തവും അപകടകരവുമാണ്’ എന്നാണ് വുഡ്‌വെൽ കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞയായ ജെന്നിഫർ ഫ്രാൻസിസ് പ്രതികരിക്കുന്നത്. ബോംബുകളുടെ നിരന്തരമായ മുഴക്കവും, തോക്കുകളുടെ ശബ്ദവും കേൾക്കുന്ന യുദ്ധഭൂമിയിലെ ആളുകളെപ്പോലെ ഞങ്ങളും അലാറം ബെല്ലുകളും, എയർ സൈറണുകളും മുഴങ്ങുന്നത് ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും ജെന്നിഫർ കൂട്ടിച്ചേർത്തു.

കൽക്കരി, എണ്ണ പ്രകൃതിവാതകങ്ങൾ എന്നിവയുടെ ഉപയോഗത്തിലൂടെ മനുഷ്യൻ ഉണ്ടാക്കിയതാണ് ഈ കാലാവസ്ഥ വ്യതിയാനം എന്നാണ് കാർലോ അഭിപ്രായപ്പെടുന്നത്. ഈ കാണുന്നതിലൊന്നും അത്ഭുതപ്പെടാൻ തക്കവിധം ഒന്നുമില്ല, ഇതിലും വലുതാണ് ഇനി വരാൻ പോകുന്നത് എന്നും കാർലോ പറഞ്ഞു.

content summary; Hottest summer on record could lead to warmest year

Share on

മറ്റുവാര്‍ത്തകള്‍