റിലയൻസ് ഗ്രൂപ്പ് ചെയർമാനും റിലയൻസ് കമ്മ്യൂണിക്കേഷൻസ് പ്രൊമോട്ടർ ഡയറക്ടറുമായ അനിൽ അംബാനിയുടെ കമ്പനിയുമായി ബന്ധമുള്ള കമ്പനികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മുംബൈയിലും ഡൽഹിയിലുമായി 35 ഓളം സ്ഥലങ്ങളിലാണ് പരിശോധന നടക്കുന്നതെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു. 2017 നും 2019 നും ഇടയിൽ യെസ് ബാങ്കിൽ നിന്ന് 3,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നത് സംബന്ധിച്ചാണ് നിലവിലെ അന്വേഷണമെന്ന് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. അംബാനിയുടെ സ്വകാര്യ വസതിയിൽ നിലവിൽ റെയ്ഡ് നടത്തുന്നില്ലായെന്നാണ് ലഭിക്കുന്ന വിവരം.
Content Summary: 3,000 Crore Money Laundering Probe; ED raids in Anil Ambani’s firms