June 14, 2026 |
Share on

പൂനൈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം ;അഞ്ച് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടത്തിയിരുന്ന അഞ്ച് വിദ്യാര്‍ഥികളെ പോലീസ് അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്തു.  17  വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയും 30 ഓളം വിദ്യാര്‍ഥികളുടെ പേര് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പാത്‌റാബിനെ  തടഞ്ഞു വച്ചു എന്ന പരാതിയിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ക്രമിനില്‍ കേസിലാണ്  അറസ്റ്റ് ചെയ്തിരിക്കുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബി.ജെ.പി നേതാവും സീരിയല്‍ നടനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിന് എതിരെ വിദ്യാര്‍ഥികള്‍ മാസങ്ങളായി സമരത്തിലാണ്.വിദ്യാര്‍ത്ഥികളുമായി അധികൃതര്‍ ചര്‍ച്ച നിരവധി […]

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സമരം നടത്തിയിരുന്ന അഞ്ച് വിദ്യാര്‍ഥികളെ പോലീസ് അര്‍ധരാത്രിയോടെ അറസ്റ്റ് ചെയ്തു.  17  വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയും 30 ഓളം വിദ്യാര്‍ഥികളുടെ പേര് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പാത്‌റാബിനെ  തടഞ്ഞു വച്ചു എന്ന പരാതിയിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടുത്തി ക്രമിനില്‍ കേസിലാണ്  അറസ്റ്റ് ചെയ്തിരിക്കുന്നത്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായി ബി.ജെ.പി നേതാവും സീരിയല്‍ നടനുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിന് എതിരെ വിദ്യാര്‍ഥികള്‍ മാസങ്ങളായി സമരത്തിലാണ്.വിദ്യാര്‍ത്ഥികളുമായി അധികൃതര്‍ ചര്‍ച്ച നിരവധി തവണ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനത്തിലെത്താനായില്ല. ചൗഹാനെ മാറ്റില്ലെന്ന ഉറച്ച നിലപാടില്‍ സര്‍ക്കാര്‍ നില്‍ക്കുന്നത് കൊണ്ട് തന്നെ വിദ്യാര്‍ഥികളും സമരത്തില്‍ നിന്ന് പിന്മാറിയിട്ടില്ല..

 

Tags:

Leave a Reply

Your email address will not be published. Required fields are marked *

×