ജൂലൈ 26 മുതൽ ഓഗസ്റ്റ് 11 വരെ, ഫ്രാൻസിലെ പാരീസ് നഗരം, സമ്മർ ഒളിമ്പിക്‌സിൻ്റെ 33-ാം പതിപ്പിലേക്ക് ലോകത്തെ സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്. പാൻഡെമിക്കിന് ശേഷമുള്ള ആദ്യ ഗെയിംസിൽ 32 കായിക ഇനങ്ങളിലായി 329 മെഡൽ ഇനങ്ങളാണ് നടക്കുക. ഫ്രാൻസിലെ പാരീസിലും ഫ്രഞ്ച് പോളിനേഷ്യയിലെ ഏറ്റവും വലിയ ദ്വീപായ തഹിതിയിലുമുള്ള ഐതിഹാസിക വേദികളിൽ ഈ പരിപാടികൾ നടക്കും. ഗെയിംസിലെ ഇനങ്ങളിൽ വെർസൈൽസ് കൊട്ടാരത്തിൽ കുതിരസവാരി, ഈഫൽ ടവറിന് മുന്നിൽ ബീച്ച് വോളിബോൾ, ഗ്രാൻഡ് പാലാസിൽ ഫെൻസിങ് എന്നിവ അടങ്ങുന്നതാണ്. ദശലക്ഷക്കണക്കിന് ആളുകൾ മത്സരങ്ങൾ നേരിൽ കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചരിത്രത്തിലാദ്യമായി, സ്റ്റേഡിയത്തിന് പുറത്താണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിക്കുന്നത്. ഇതോടെ ഉദ്ഘാടന ചടങ്ങ് തന്നെ ഒളിമ്പിക്‌സ് ചരിത്രത്തിൽ ഇടം പിടിക്കുകയാണ്. വരാനിരിക്കുന്ന ഗെയിമുകളെക്കുറിച്ചുള്ള രസകരമായ അഞ്ച് വസ്തുതകൾ പരിശോധിക്കാം. Paris Games
പാരീസ് ഒളിമ്പിക്‌സിൻ്റെ ഔദ്യോഗിക ചിഹ്നം
പാരീസ് ഒളിമ്പിക്‌സിൻ്റെ ഔദ്യോഗിക ചിഹ്നം “ഫ്രീജ്” എന്ന് ഉച്ചരിക്കുന്ന ഒളിമ്പിക് ഫ്രിജിയൻ തൊപ്പിയാണ്. മുൻ ഒളിമ്പിക്സിൽ പാണ്ടകളോ കരടികളോ കടുവകളോ ഭാഗ്യചിഹ്നങ്ങളായി കണ്ടതുപോലെയല്ല ഇത്. ഈ തൊപ്പിക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. ഇത് ഫ്രഞ്ച് വിപ്ലവകാരികൾ ധരിക്കുകയും സ്വാതന്ത്ര്യത്തിൻ്റെ പ്രതീകവുമാണ്. ഫ്രഞ്ച് നാണയങ്ങളിലും സ്റ്റാമ്പുകളിലും ചിഹ്നം കാണാൻ കഴിയും. കാരണം അത് സ്വാതന്ത്ര്യത്തെയാണ് പ്രതിനിധീകരിക്കുന്നത്.
യൂട്യൂബർ ജേക്ക് പോൾ
പ്രൊഫഷണലായി ബോക്‌സിംഗിന് പേരുകേട്ട യൂട്യൂബർ ജേക്ക് പോൾ, ഒളിമ്പിക്‌സിൽ യുഎസ് പുരുഷ ബോക്‌സിംഗ് ടീമിനൊപ്പം ഇത്തവണ ചേരുന്നുണ്ട്. താൻ മത്സരിക്കുന്നില്ലെങ്കിലും, കൊളറാഡോയിലെ കൊളറാഡോ സ്പ്രിംഗ്സിലെ അവരുടെ പരിശീലന കേന്ദ്രത്തിൽ ടീം യുഎസ്എ അത്ലറ്റുകൾക്കൊപ്പം പോൾ പരിശീലിക്കും. പകരമായി, അത്‌ലറ്റുകളുമായി അവരുടെ സോഷ്യൽ മീഡിയ സാന്നിധ്യം എങ്ങനെ വളർത്താം എന്നതിനെക്കുറിച്ചുള്ള നുറുങ്ങുകൾ അദ്ദേഹം പങ്കിടുകയും തൻ്റെ പരിശീലന അനുഭവങ്ങൾ ഓൺലൈനിൽ ഷെയർ ചെയ്യും.
ഒളിമ്പിക് മെഡലും, ഈഫൽ ടവറിൻ്റെ ഇരുമ്പും
ഈ വർഷത്തെ ഒളിമ്പിക്‌സ് മെഡലുകൾക്ക് പാരീസ് ചരിത്രവുമായി പ്രത്യേക ബന്ധമുണ്ട്. ഓരോ ഒളിമ്പിക് മെഡലും 1889-ലെ വേൾഡ് ഫെയറിനായി നിർമ്മിച്ച യഥാർത്ഥ ഈഫൽ ടവറിൽ നിന്നുള്ള ഇരുമ്പ് കൊണ്ട് നിറച്ചിരിക്കും. വർഷങ്ങളായി പുനരുദ്ധാരണം നടത്തുന്നതിനിടയിൽ മാറ്റിസ്ഥാപിച്ച ഗോപുരത്തിൻ്റെ ഭാഗങ്ങളിൽ നിന്ന് ഇരുമ്പ് കഷണങ്ങൾ മുറിച്ച് സംരക്ഷിച്ചിരുന്നു. ഈ ഇരുമ്പാണ് മെഡലുകളിൽ ഉപയോഗിക്കുക.
ഈ മെഡലുകൾ ഉണ്ടാക്കാൻ, ഫ്രാൻസിൽ നിന്നുള്ള ആഡംബര ആഭരണ നിർമ്മാതാക്കളായ ചൗമെറ്റുമായി ഒളിമ്പിക്‌സ് സഹകരിച്ചു. അവർ 18 ഗ്രാം ഈഫൽ ടവർ ഇരുമ്പ് വെള്ളി, സ്വർണ്ണം, വെങ്കലം തുടങ്ങിയ വസ്തുക്കളിലേക്ക് സന്നിവേശിപ്പിച്ചു. പാരീസ് പാരാലിമ്പിക്സിലെയും ഒളിമ്പിക്സിലെയും വിജയികൾക്ക് ഈ അദ്വിതീയ മെഡലുകൾ ലഭിക്കും.
പാരീസ് മെട്രോയിലെ എഐ
ഇത്തവണ ഒളിമ്പിക്സ് കാണാനെത്തുന്ന ഫ്രഞ്ച് സംസാരിക്കാത്തവരെ സഹായിക്കാനായി പാരീസിലെ മെട്രോ സിസ്റ്റം (RATP) ട്രാഡിവിയ എന്ന ഹാൻഡ്‌ഹെൽഡ് എഐ വിവർത്തന ഉപകരണങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ഫ്രഞ്ച്, ഇംഗ്ലീഷ്, അറബിക്, മന്ദാരിൻ, കൊറിയൻ തുടങ്ങിയ 16 ഭാഷകൾ വിവർത്തനം ചെയ്യാം. മെട്രോ സ്‌റ്റേഷനുകളിലെ തൊഴിലാളികൾ, ടിക്കറ്റിംഗ് ഏജൻ്റുമാർ, സ്‌ക്രീനിൽ വിവർത്തനം ചെയ്‌ത ടെക്‌സ്‌റ്റ് പ്രദർശിപ്പിക്കാനും സന്ദർശകരെ സഹായിക്കാൻ ഉറക്കെ വായിക്കാനും ഈ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. പാരീസിലുടനീളമുള്ള 3,000-ത്തിലധികം ഏജൻ്റുമാർക്ക് ഇപ്പോൾ ഈ ഉപകരണങ്ങളിലേക്ക് ആക്‌സസ് ഉണ്ട്, ഇത് നഗരത്തിലെ സബ്‌വേ സംവിധാനത്തിൽ സഞ്ചാരികൾക്ക് നാവിഗേറ്റ് ചെയ്യാനും ആശയവിനിമയം നടത്താനും എളുപ്പമാക്കും.
പാരീസ് ഒളിമ്പിക്‌സ് ആരംഭിക്കുന്നതിന് മുമ്പ്, ഏതൊക്കെ രാജ്യങ്ങൾ ഏറ്റവും കൂടുതൽ മെഡലുകൾ നേടുമെന്നതിനെക്കുറിച്ചുള്ള പ്രവചനങ്ങൾ വ്യപകമായി നടക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തിൽ സ്‌പോർട്‌സ് സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്യുന്ന നീൽസൻ്റെ ഗ്രേസ്‌നോട്ട് , 329 ഇനങ്ങളിലായി 39 സ്വർണ്ണ മെഡലുകളും മൊത്തം 123 മെഡലുകളും നേടി ടീം യുഎസ്എ മുന്നിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒളിമ്പിക്‌സിന് മുമ്പായി അവർ ഈ പ്രവചനങ്ങൾ പ്രതിമാസം അപ്‌ഡേറ്റ് ചെയ്യാറുണ്ട്. 35 സ്വർണവും മൊത്തത്തിൽ 89 മെഡലുകളുമായി ചൈന രണ്ടാം സ്ഥാനത്തെത്തുമെന്നും ഗ്രേസനോട്ട് പ്രവചിക്കുന്നു. ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ്, ഓസ്‌ട്രേലിയ, ഇറ്റലി, ജർമ്മനി, നെതർലാൻഡ്‌സ്, ദക്ഷിണ കൊറിയ എന്നിവയാണ് മെഡലുകളുടെ ആദ്യ 10 സ്ഥാനങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്ന മറ്റ് രാജ്യങ്ങൾ.
മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഫലങ്ങൾ പ്രവചിക്കുന്നത് അസാധാരണമായി തോന്നിയേക്കാമെങ്കിലും, ഗ്രേസനോട്ടിന്റെ പ്രവചനങ്ങൾ എല്ലാ തവണയും ശരിയാറുണ്ട്. 2020-ലെ ടോക്കിയോ ഒളിമ്പിക്സിലെ മികച്ച 10 രാജ്യങ്ങളെ അവർ കൃത്യമായി തിരിച്ചറിഞ്ഞു, അവർ പൂർത്തിയാക്കിയ കൃത്യമായ ക്രമത്തിലല്ലെങ്കിൽ പോലും പ്രവചനം ശരിയായിരുന്നു.
Content summary; 5 fun facts about the upcoming Paris Games