July 12, 2025 |

രാജ്യത്ത് കോവിഡ് മരണം കൂടുതല്‍ കേരളത്തില്‍; കഴിഞ്ഞവര്‍ഷം മരിച്ചത് 66 പേര്‍

കഴിഞ്ഞ വർഷം കേരളത്തിൽ 5597 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ സംഭവിച്ചത് കേരളത്തിലെന്ന കേന്ദ്രസർക്കരിന്റെ കണക്കുകൾ പുറത്ത്. കഴിഞ്ഞ വർഷം കേരളത്തിൽ മാത്രം കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് മരിച്ചത് 66 പേരാണെന്നാണ് ജെപി നദ്ദ ലോക്‌സഭയിൽ വ്യക്തമാക്കി. കഴിഞ്ഞ വർഷം കേരളത്തിൽ 5597 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2023ലെ കണക്കുകൾ പ്രകാരം 516 മരണമാണ് കേരളത്തിൽ കോവിഡ് മൂലം ഉണ്ടായിട്ടുള്ളത്.

കോവിഡ് മരണം ഏറ്റവും കൂടുതൽ ഉണ്ടായത് കേരളത്തിലാണെന്നും രോഗം കൂടുതൽ പേർക്ക് സ്ഥിരീകരിച്ചത് കർണാടകയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. കർണാടകയിൽ കഴിഞ്ഞ വർഷം 39 കോവിഡ് മരണങ്ങളും, മഹാരാഷ്ട്രയിൽ 35 കോവിഡ് മരണങ്ങളും സംഭവിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നു. മഹാരാഷ്ട്രയിൽ ഇക്കാലയളവിൽ 5658 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

കോവിഡ് പരിശോധനകൾ വളരെ പരിമിതമായാണ് ഇപ്പോൾ രാജ്യത്ത് നടക്കുന്നത്. പനിയുമായി എത്തുന്നവർ ആർടിപിസിആർ ചെയ്യണമെന്ന നിർബന്ധമൊന്നുമില്ല. ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങളുള്ളവരെ മാത്രമാണ് നിലവിൽ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ടെങ്കിലും താരതമ്യേന കോവിഡ് പ്രതിരോധം ആളുകളിൽ കൂടിയിട്ടുള്ളതായി ഐഎംഎ അറിയിച്ചു.

content summary; 66 covid deaths in kerala last year highest in the country

Leave a Reply

Your email address will not be published. Required fields are marked *

×