ഹമാസ് അനുകൂല പ്രചരണം നടത്തിയെന്ന് ആരോപിച്ച് അമേരിക്കൻ ഭരണകൂടം അറസ്റ്റ് ചെയ്ത ജോർജ്ടൗൺ സർവകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ ഫെലോയായ ഇന്ത്യക്കാരൻ ബദൽ ഖാൻ സൂരിയെ നാടുകടത്തുന്നത് തടഞ്ഞ് അമേരിക്കൻ കോടതി. ഇനിയൊരു പുതിയ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ സൂരിയെ അമേരിക്കയിൽ നിന്ന് പുറത്താക്കരുതെന്ന് വെർജിനിയയിലെ ഈസ്റ്റേൺ ഡിസ്ട്രിക്ട് കോടതിയിലെ ജഡ്ജി ഉത്തരവിട്ടു.cannot deport badar khan suri
സൂരിയെ നാടുകടത്തണമെന്നാവശ്യപ്പെട്ട് അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (എസിഎൽയു) അടിയന്തര ഹർജി ഫയൽ ചെയ്തിരുന്നു. സൂരിയെ ലൂസിയാനയിലെ ഒരു ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണെന്നും അവർ കോടതിയിൽ പറഞ്ഞിരുന്നു.
ഇസ്രയേലിനെ സംബന്ധിച്ച അമേരിക്കൻ വിദേശനയത്തെ എതിർത്തുവെന്നാരോപിച്ചായിരുന്നു ഖാൻ സൂരിയെ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ വിസ റദ്ദാക്കി നാടുകടത്തുന്നതിനുള്ള നടപടികൾ തുടങ്ങിയെന്ന് ‘പൊളിറ്റിക്കോ’ റിപ്പോർട്ട് ചെയ്തിരുന്നു. ഹമാസിനെ പിന്തുണച്ചുവെന്ന ആരോപണത്തെ തുടർന്ന് കൊളംബിയ സർവ്വകലാശാലയിൽ നിന്നും ഇന്ത്യൻ വിദ്യാർഥിനി രഞ്ജിനി ശ്രീനിവാസൻ സ്വയം നാടുകടക്കലിന് വിധേയമായതിന് പിന്നാലെയാണ് സൂരിയെയും നാടുകടത്താൻ ഭരണകൂടം നിശ്ചയിച്ചത്.
വിർജീനിയയിലെ കേന്ദ്രത്തിലേക്കു കൊണ്ടുപോയ അദ്ദേഹത്തെ ടെക്സസിലെ തടവുകേന്ദ്രത്തിലേക്കു മാറ്റുമെന്ന് അഭിഭാഷകൻ ഹസൻ അഹമ്മദ് കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞു. സൂരിയെ കാണാനായിട്ടില്ലെന്നും പരാതിയിലുണ്ടായിരുന്നു. യുഎസ് പൗരയായ ഭാര്യ മഫിസി സലേഹിന്റെ പലസ്തീനിയൻ പാരമ്പര്യത്തിൻ്റെ പേരിൽ അധികൃതർ സൂരിയെ ശിക്ഷിക്കുകയാണെന്ന് അഹമ്മദ് പറഞ്ഞു.
ന്യൂഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽനിന്ന് 2020-ൽ പിഎച്ച്ഡി നേടിയശേഷമാണ് സൂരി വിദ്യാർഥിവിസയിൽ യുഎസിലേക്കു പോയത്. ജോർജ്ടൗൺ സർവകലാശാലയിലെ എഡ്മൺഡ് എ വാൽഷ് സ്കൂൾ ഓഫ് ഫോറിൻ സർവീസിലെ അൽവലീദ് ബിൻ തലാൽ സെൻ്റർ ഫോർ മുസ്ലിം-ക്രിസ്റ്റ്യൻ അണ്ടർസ്റ്റാൻഡിങ്ങിൽ പോസ്റ്റ്ഡോക്ടറൽ ഫെലോയാണ് സൂരി.
വാഷിങ്ടൺ ഡിസിയിലുള്ള ജോർജ്ടൗൺ സർവ്വകലാശാലയിലെ എഡ്മണ്ട് എ വാൽഷ് സ്കൂൾ ഓഫ് ഫോറിൻ സർവ്വീസിലെ അൽവലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്ലിം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിങ്ങിൽ പോസ്റ്റ്ഡോക്ടറൽ ഫോലോയാണ് ഡോ. ബദർ ഖാൻ സൂരി. 2020ൽ ന്യൂഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ നെൽസൺ മണ്ടേല സെന്റർ ഫോർ പീസ് ആൻഡ് കോൺഫഌക്ട് റെസല്യൂഷനിൽ നിന്ന് പീസ് ആൻഡ് കോൺഫഌക്ട് സ്റ്റഡീസിലാണ് അദ്ദേഹം പിഎച്ച്ഡി കരസ്ഥമാക്കിയത്.
സൂരി ഹമാസ് അനുകൂല പ്രചരണം നടത്തിയെന്നും സോഷ്യൽ മീഡിയയിൽ ജുത വിരുദ്ധത പ്രോത്സാഹിപ്പിച്ചെന്നുമാണ് ആരോപണം. ഹമാസിലെ ഒരു മുതിർന്ന ഉപദേഷ്ടാവായ തീവ്രവാദിയുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും, മാർച്ച് 15നാണ് സൂരിയെ നാടുകടത്താൻ വിധിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, അമേരിക്കക്കാരിയായ ഇയാളുടെ ഭാര്യയുടെ പലസ്തീൻ വേരുകൾ മൂലമാണ് സൂരി ശിക്ഷിക്കപ്പെടുന്നതെന്ന് അഭിഭാഷകൻ ഹസ്സൻ അഹമ്മദ് വ്യക്തമാക്കി. സൂരി ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി അറിവില്ലെന്ന് ജോർജ്ടൗൺ സർവകലാശാലയുടെ വക്താവ് വ്യക്തമാക്കി.
ഫോക്സ് ന്യൂസിന് ഡി.എച്ച്.എസ് നൽകിയ പ്രസ്താവന പ്രകാരം, യു.എസ് ‘തീവ്രവാദ സംഘടന’യായി പ്രഖ്യാപിച്ച ഹമാസുമായി സുരിക്ക് ബന്ധമുണ്ടെന്ന് ഏജൻസി അവകാശപ്പെടുന്നു. എന്നാൽ, ഈ അവകാശവാദങ്ങളെ പിന്തുണക്കുന്ന നേരിട്ടുള്ള തെളിവുകളൊന്നും പ്രസ്താവനയിൽ ഉദ്ധരിച്ചിട്ടില്ല. വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ പോസ്റ്റ് ചെയ് ഡി.എച്ച്.എസ് പ്രസ്താവനയിൽ സുരിയുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ ‘നാടുകടത്താൻ’ അർഹനാക്കിയെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കണ്ടെത്തിയതായി പറയുന്നു.cannot deport badar khan suri
content summary; A judge has ordered that the US government cannot deport badar khan suri until the court makes a decision