June 14, 2026 |
Share on

മദ്യനയത്തിലെ തര്‍ക്കങ്ങള്‍ പാര്‍ട്ടിയെ നശിപ്പിക്കുമായിരുന്നു; ആന്റണി

അഴിമുഖം പ്രതിനിധി മദ്യനയത്തില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ വിനാശകരമായി ബാധിക്കുമായിരുന്നുവെന്ന് എ കെ ആന്‍ണി. കെപിസിസി നിര്‍വാഹസമതി യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ആന്റണിയുടെ മുന്നറിയിപ്പ്. എന്നാല്‍ അത്ഭുതകരമായ പരിഹാരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു വേണം മുന്നോട്ടുപോകാനെന്നും ആന്റണി ഓര്‍മ്മിപ്പിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ആന്റണി കെപിസിസി നിര്‍വാഹക സമതിയോഗത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ അടുത്ത പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണമദ്യനിരോധനം നടപ്പില്‍ വരുത്തുമെന്നാണ് യോഗത്തില്‍ സംസാരിക്കവെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. […]

അഴിമുഖം പ്രതിനിധി

മദ്യനയത്തില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയെ വിനാശകരമായി ബാധിക്കുമായിരുന്നുവെന്ന് എ കെ ആന്‍ണി. കെപിസിസി നിര്‍വാഹസമതി യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു ആന്റണിയുടെ മുന്നറിയിപ്പ്. എന്നാല്‍ അത്ഭുതകരമായ പരിഹാരമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടു വേണം മുന്നോട്ടുപോകാനെന്നും ആന്റണി ഓര്‍മ്മിപ്പിച്ചു. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ആന്റണി കെപിസിസി നിര്‍വാഹക സമതിയോഗത്തില്‍ പങ്കെടുക്കുന്നത്.

കേരളത്തില്‍ അടുത്ത പത്തുവര്‍ഷം കൊണ്ട് സമ്പൂര്‍ണ്ണമദ്യനിരോധനം നടപ്പില്‍ വരുത്തുമെന്നാണ് യോഗത്തില്‍ സംസാരിക്കവെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.

അതേസമയം മദ്യനയത്തില്‍ തനിക്കും പാര്‍ട്ടിക്കും ഒരേ അഭിപ്രായമാണെന്നും ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടുകളില്ലെന്നുമായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വ്യക്തമാക്കാനുണ്ടായിരുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×