1440 ല്‍ ജര്‍മനിയില്‍ ജോഹന്നസ് ഗുട്ടന്‍ബര്‍ഗ് ആണ് അച്ചടിയന്ത്രം കണ്ടുപിടിച്ചത്. ആദ്യകാലത്ത് ബൈബിള്‍ അച്ചടിച്ച് പ്രചരിപ്പിക്കാന്‍ അച്ചടിയന്ത്രം ഉപകരിച്ചു. ക്രിസ്തുമതത്തിന്റെ വ്യാപകമായ വളര്‍ച്ചയില്‍ ബൈബിളിന്റെ പ്രചാരം അടിസ്ഥാനഘടകമായി മാറി.a media style that focuses solely on ratings
പിന്നെ അച്ചടിയന്ത്രത്തില്‍ വര്‍ത്തമാനപ്പത്രം അച്ചടിച്ച് വാര്‍ത്ത ജനങ്ങള്‍ക്ക് എത്തിക്കാമെന്ന കണ്ടുപിടുത്തമായി. വര്‍ത്തമാനപത്രത്തില്‍ പരസ്യം കൊടുത്ത് വരുമാനമുണ്ടാക്കാമെന്ന് പില്‍ക്കാലത്ത് ചില അമേരിക്കക്കാര്‍ കണ്ടുപിടിച്ചതോടെ പത്രം അച്ചടിക്കുന്നത് പണമുണ്ടാക്കാന്‍ കൂടിയാണെന്ന് തെളിഞ്ഞു. ക്രമേണ പത്രപ്രസിദ്ധീകരണം ഒരു ബിസിനസായി മാറി. ലോകമെങ്ങും ഇന്ന് പൊതുവെ പത്രങ്ങള്‍ വലിയ ബിസിനസ് സ്ഥാപനങ്ങളാണ് നടത്തുന്നത്.
പത്രങ്ങളുടെ ചരിത്രത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാവും പല പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയത്. ഇന്ത്യന്‍ ഒപ്പീനിയന്‍, നവജീവന്‍, ഹരിജന്‍, യങ് ഇന്ത്യ എന്നിങ്ങനെ. നേരത്തേ ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത് അവിടെ നിന്നാണ് ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന പ്രസിദ്ധീകരണം ഗാന്ധിജി തുടങ്ങിയത്. തന്റെ പ്രസിദ്ധീകരണങ്ങളിലൊന്നും അദ്ദേഹം പരസ്യങ്ങള്‍ കൊടുത്തിരുന്നില്ലെന്ന കാര്യം ഓര്‍ക്കണം.
ആധുനിക കാലത്ത് ലോകമെങ്ങും ദിനപത്രങ്ങള്‍ വളര്‍ന്നത് വലിയ ബിസിനസ് ആയിത്തന്നെയായിരുന്നു. ഇന്ത്യയിലും അങ്ങനെ തന്നെ. കേരളത്തില്‍ വളര്‍ന്നുവന്ന സാക്ഷരത പത്രങ്ങളുടെ വളര്‍ച്ചയെ ഏറെ സഹായിച്ചു. ആധുനിക അച്ചടിയന്ത്രങ്ങളും കമ്പ്യൂട്ടര്‍വത്കരണവുമെല്ലാം പത്രങ്ങളുടെ ഭംഗിയും മികവും വര്‍ധിപ്പിച്ചു. പത്രങ്ങളില്‍ ഉടമകള്‍ വലിയ മുതല്‍ മുടക്ക് നടത്തി.
ഇന്ന് കേരളത്തിലെ മുഖ്യധാരാ ദിനപത്രങ്ങളൊക്കെയും ലോകനിലവാരത്തിലുള്ളവ തന്നെ. കെട്ടിലും മട്ടിലും മാത്രമല്ല, വാര്‍ത്തകളുടെ കാര്യത്തിലും പേജുകളുടെ വിന്യാസത്തിലുമെല്ലാം ഈ മേന്മ കാണാം. ലോകത്തെ പ്രമുഖ പത്രങ്ങളോട് കിടപിടിക്കുന്നു കേരളത്തിലെ പ്രധാന പത്രങ്ങള്‍.
ലോകത്തെങ്ങും ടെലിവിഷന്‍ ചാനലുകള്‍ വന്നിട്ട് കുറച്ച് വര്‍ഷങ്ങളേ ആയിട്ടുള്ളൂ. മലയാളത്തിലുമുണ്ട് ചാനലുകളേറെ. പത്രങ്ങളുടെ പാരമ്പര്യവും ഒരു നൂറ്റാണ്ടിലേറെ നീളുന്ന ചരിത്രവും പരിചയവും ടെലിവിഷന്‍ എന്ന മാധ്യമത്തിനില്ല.
എന്തായാലും പത്രപ്രവര്‍ത്തനമെന്നും പത്രപ്രവര്‍ത്തകരെന്നുമുള്ള പേരുകള്‍ മാധ്യമരംഗത്തുള്ളവര്‍ തന്നെ മാറ്റി. പത്രപ്രവര്‍ത്തകര്‍ പൊതുവെ മാധ്യമപ്രവര്‍ത്തകരും പത്രപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തനവുമായി രൂപാന്തരപ്പെട്ടു. പത്രപ്രവര്‍ത്തക യൂണിയനും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപം നല്‍കിയ പ്രസ് അക്കാദമിയും രൂപം മാറി- പുതിയ പേര് മീഡിയാ അക്കാദമി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പക്ഷേ, പേര് മാറ്റിയില്ല.
ചാനലുകളുടെ എണ്ണം അധികരിച്ചതോടെ അവ തമ്മിലുള്ള മത്സരവും മുറുകി. 24 മണിക്കൂറും വാര്‍ത്ത എന്ന യാഥാര്‍ത്ഥ്യം നടപ്പിലായപ്പോള്‍ ഇത് വാര്‍ത്ത ആര് ആദ്യം കൊടുക്കും എന്നത് ഓരോ ചാനലിനും വെല്ലുവിളിയായി. ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍മാര്‍ പുത്തന്‍ വാര്‍ത്തകള്‍ തേടി പരതി നടന്നു. വാര്‍ത്തയ്ക്ക് എരിവും പുളിപ്പും പകരാന്‍ ആങ്കര്‍മാരും മുന്നിട്ടിറങ്ങി. കാലാകാലങ്ങളായി അച്ചടിമാധ്യമങ്ങള്‍ പിന്തുടര്‍ന്നു വന്നിരുന്ന മര്യാദകളും നിയന്ത്രണങ്ങളും ചാനലുകള്‍ എന്നേ ഉപേക്ഷിച്ചു.
ചാനലുകളുടെ ആദ്യകാല നിയന്ത്രണം അച്ചടി മാധ്യമങ്ങളില്‍ പയറ്റിത്തെളിഞ്ഞവര്‍ക്കായിരുന്നു എങ്കില്‍ പെട്ടെന്നു തന്നെ ആ കാലം കടന്നുപോയി. ചാനലുകളില്‍ നേരിട്ട് ജോലിക്കെത്തി വളര്‍ന്നുവന്നവര്‍ സ്വന്തം മാര്‍ഗങ്ങള്‍ തേടി. ടെലിവിഷന്‍ സ്‌ക്രീനില്‍ ആരെയെങ്കിലും കെട്ടിതൂക്കി തൊലിയുരിച്ചാല്‍ പ്രേക്ഷകര്‍ കൂടൂമെന്ന് വന്നതോടെ ചിലരെങ്കിലും ആ വഴിക്കും തിരിച്ചു.
അച്ചടി മാധ്യമങ്ങളില്‍ പത്രപ്രവര്‍ത്തകര്‍ക്ക് അല്ലെങ്കില്‍ എഡിറ്റോറിയല്‍ വിഭാഗത്തിന് പരസ്യവിഭാഗവുമായോ സര്‍ക്കുലേഷന്‍ വിഭാഗവുമായോ യാതൊരു ബന്ധവുമില്ല.
ചാനലുകളിലാവട്ടെ ഇത് തികച്ചും വ്യത്യസ്തമാണ്. ചാനല്‍ റേറ്റിങ് ആണ് അവിടെ പ്രധാനഘടകം. റേറ്റിങ് കൂടിയാലേ പരസ്യവും പരസ്യക്കൂലിയും കൂടുകയുള്ളൂ. ഓരോ ചാനലിന്റെയും റേറ്റിങ് കൂടേണ്ടത് ഓരോ ചാനലിലെയും മാധ്യമപ്രവര്‍ത്തകരുടെ അടിസ്ഥാന ആവശ്യമായി മാറി. എന്തുപറഞ്ഞും എന്തുകാണിച്ചും വാര്‍ത്തയാണെന്ന് പറഞ്ഞ് അവതരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ഇതുകൊണ്ടുതന്നെയാണ്.a media style that focuses solely on ratings
Content Summary: a media style that focuses solely on ratings