മെക്‌സിക്കന്‍ സംസ്ഥാനമായ ജാലിസ്‌കോയിലെ റാഞ്ചിയിലുള്ള രഹസ്യ ശ്മശാനത്തില്‍ നിന്ന് 200 ജോഡി ഷൂസുകള്‍ അധികൃതര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഇത് സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട നിര്‍ബന്ധിത തിരോധാനങ്ങളെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നതാണെന്ന് അധികൃതര്‍ പറയുന്നു. ഒരു രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാണാതായവരുടെ ബന്ധുക്കളുടെ കൂട്ടായ്മയായ വാരിയര്‍ സെര്‍ച്ചേഴ്സ് ഓഫ് ജാലിസ്‌കോയാണ് ശ്മശാനം കണ്ടെത്തിയത്. പിന്നീട് ശ്മശാനത്തില്‍ നിന്ന് കത്തിയ അവശിഷ്ടങ്ങളും വെടിയുണ്ടകളും കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചു.
കൂടുതല്‍ വായനയ്ക്ക്
Content Summary: A secret cemetery in Mexico filled with mysteries
Mexico Warrior Searchers of Jalisco clandestine crematorium