March 17, 2025 |
Share on

തകര്‍ന്ന് വീണത് ഷോപ്പിംഗ് മാളിന് സമീപം; ചെറുവിമാനത്തില്‍ ഉണ്ടായിരുന്നത് ഒരു കുട്ടിയടക്കം ആറ് പേര്‍

അമേരിക്കയെ വീണ്ടും നടുക്കി വിമാന ദുരന്തം

അമേരിക്കയില്‍ വീണ്ടും വിമാനാപകടം. ഫിലാഡല്‍ഫിയയില്‍ ആണ് ഒരു ചെറു വിമാനം തകര്‍ന്നു വീണത്. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കിയാണ് അപകടം ഉണ്ടായിരിക്കുന്നത്. ആളപായത്തെക്കുറിച്ച് ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നിട്ടില്ല. വിമാനം തകര്‍ന്നു വീണിടത്ത് ഉണ്ടായിരുന്ന പലര്‍ക്കും പരിക്കേറ്റതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ജനുവരി 31 വെള്ളിയാഴ്ച്ച വൈകിട്ടായിരുന്നു അപകടം.

വടക്കു കിഴക്കന്‍ ഫിലാഡല്‍ഫിയയില്‍, റൂസ് വെല്‍റ്റ് മാളിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്. ലിയര്‍ജെറ്റ് 55 എന്ന ജെറ്റ് റെസ്‌ക്യു ആംബൂലന്‍സാണ് അപകടത്തില്‍പ്പെട്ടത്. നിരവധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും തീപടരാനും അപകടം കാരണമായിട്ടുണ്ട്. താഴെയുണ്ടായിരുന്ന ആളുകള്‍ക്കും പരിക്കേറ്റതായാണ് ഫിലാഡല്‍ഫിയ പൊലീസ് പറയുന്നു. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡോക്ടര്‍മാര്‍ അടക്കം ആറ് പേര്‍ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നുവെന്നാണ് ബിബിസി അടക്കമുള്ള വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ രോഗിയായ ഒരു കുട്ടിയും ഉള്‍പ്പെടുന്നുവെന്ന് വിവരമുണ്ട.് പെന്‍സില്‍വാനിയ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന, മൂന്നു നില കെട്ടിടമായ റൂസ്‌വെല്‍റ്റ് ഷോപ്പിംഗ് മാളിന് തൊട്ടടുത്തായി തന്നെയാണ് വിമാനം തകര്‍ന്നു വീണത്. ഏറെ ജനത്തിരക്കേറിയ മേഖലയാണിത്. നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളും ഈ പ്രദേശത്തായുണ്ട്.

വിമാനം അതിവേഗം താഴേക്ക് കുതിച്ച് എത്തുന്നതും, പിന്നാലെ വലിയൊരു തീഗോളം ആകാശത്തേക്ക് ഉയരുന്നതുമായി, ഞെട്ടിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ അപകടത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീപിടിച്ച കാറുകള്‍ പൊട്ടിത്തെറിക്കുന്നതും, അവയുടെ അവശിഷ്ടങ്ങള്‍ ദൂരേക്ക് ചിതറിത്തെറിക്കുന്നതുമൊക്കെ വീഡിയോകളില്‍ കാണാം. ലിയര്‍ജെറ്റ് 55 എന്ന വിമാനം വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയ വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സമയം വൈകിട്ട് 18:30 നാണ് പറന്നുയര്‍ന്നത്. ഏകദേശം നാല് മൈല്‍ (6.4 കിലോമീറ്റര്‍) ദൂരമെത്തിയപ്പോഴാണ് അത് തകര്‍ന്നതെന്നാണു ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിക്കുന്നത്. മിസോറിയിലെ സ്പ്രിംഗ്ഫീല്‍ഡ്-ബ്രാന്‍സണ്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം അപകടത്തില്‍പ്പെട്ടതെന്നും എഫ്എഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. വിമാനത്തില്‍ രണ്ട് പേരായിരുന്നു ഉണ്ടായിരുന്നതെന്നാണ് എഫ് എഎ ആദ്യം പറഞ്ഞെങ്കിലും പിന്നീടാണ് ഒരു കുട്ടിയടക്കം ആറു പേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയത്. ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്‌ളൈറ്റ് അവെയറിലെ ഡാറ്റ അനുസരിച്ച്, അപകടത്തില്‍പ്പെട്ട വിമാനം മെഡ് ജെറ്റ്സ് എന്ന കമ്പനിയാണ് ഓപ്പറേറ്റ് ചെയ്തിരുന്നത്. അപകടത്തിനു നാല് മണിക്കൂര്‍ മുമ്പ് ഫ്‌ലോറിഡയില്‍ നിന്നാണ് വിമാനം ഫിലാഡല്‍ഫിയയില്‍ എത്തുന്നത്.  A small plane has crashed in Philadelphia, six people were aboard including a child-patient 

Content Summary; A small plane has crashed in Philadelphia, six people were aboard including a child-patient

×