അൽഷിമേഴ്സ് രോഗം മൂലമുള്ള മരണങ്ങൾ ടാക്സി, ആംബുലൻസ് ഡ്രൈവർമാർക്കിടയിൽ കുറവാണെന്ന് പുതിയ പഠന റിപ്പോർട്ട്. ഈ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അൽഷിമേഴ്സ് രോഗത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് പഠനം തെളിയിക്കുന്നതായി ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. Alzheimer’s Health study
443 വ്യത്യസ്‌ത തൊഴിൽ മേഖലളിൽ ജോലി ചെയ്യുന്നവരുടെ മരണ ഡാറ്റ, മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിലെ ഗവേഷകർ വിശകലനം ചെയ്തിരുന്നു. തുടർന്ന് ഒമ്പത് ദശലക്ഷം ആളുകളിൽ, ഏകദേശം നാല് ശതമാനം ആളുകളുടെ മരണ കാരണം അൽഷിമേഴ്സ് രോഗമാണെന്ന് ഗവേഷകർ കണ്ടെത്തി.
16,658 ടാക്സി ഡ്രൈവർമാരിൽ ഒരു ശതമാനം (171) അൽഷിമേഴ്സ് രോഗം ബാധിച്ച് മരിച്ചു. 1,348 ആംബുലൻസ് ഡ്രൈവർമാരിൽ 10 പേർ (0.74 ശതമാനം) ന്യൂറോ ഡിജെനറേറ്റീവ് അസുഖം ബാധിച്ച് മരിച്ചു. സാധാരണ ജനങ്ങളുമായും പരിശോധിച്ച മറ്റെല്ലാ തൊഴിലുകളുമായും താരതമ്യപ്പെടുത്തുമ്പോൾ, അൽഷിമേഴ്‌സ് രോഗം മൂലമുള്ള മരണങ്ങളുടെ ഏറ്റവും കുറഞ്ഞ അനുപാതം ടാക്സി, ആംബുലൻസ് ഡ്രൈവർമാർക്കാണ്. ബസ് ഡ്രൈവർമാരോ എയർക്രാഫ്റ്റ് പൈലറ്റുമാരോ പോലുള്ള ഗതാഗതവുമായി ബന്ധപ്പെട്ട മറ്റ് ജോലികളിൽ ഈയൊരു പ്രത്യേകതയുള്ളതായി കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ മുൻകൂട്ടി നിശ്ചയിച്ച റൂട്ടുകളിലുടെയുള്ള യാത്രയായതിനാലാവാം ഗതാഗതവുമായി ബന്ധപ്പെട്ട മറ്റ് ജോലികൾ ചെയ്യുന്നവരിൽ ഇത് കാണപ്പെടാത്തതെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു.
ഓർമ, പഠനം, തീരുമാനമെടുക്കൽ എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്ന മസ്തിഷ്ക മേഖലയായ ഹിപ്പോകാമ്പസ് സ്പേഷ്യൽ മെമ്മറിക്കും നാവിഗേഷനും സഹായിക്കുന്നു. ബ്രെയിനിന്റെ ഈ മേഖലയെയാണ് അൽഷിമേഴ്‌സ് രോഗം ബാധിക്കുന്നത്. ഇതൊരു നിരീക്ഷണ പഠനമായതിനാൽ യഥാർത്ഥ കാരണമെന്തെന്ന നിഗമനത്തിലേക്കെത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല.
യുണൈറ്റഡ് സ്റ്റേറ്റ്സിലെ മരണ സർട്ടിഫിക്കറ്റുകൾ വിശകലനം ചെയ്യുമ്പോൾ ടാക്സി ഡ്രൈവർമാർക്കും ആംബുലൻസ് ഡ്രൈവർമാർക്കും അവരുടെ ജോലികൾക്ക് സ്പേഷ്യൽ, നാവിഗേഷൻ പ്രോസസ്സിംഗ് ആവശ്യമാണ്. ഈ തൊഴിലുകളിൽ ആവശ്യമായ സ്പേഷ്യൽ കോഗ്നിറ്റീവ് പ്രോസസ്സിംഗ് അൽഷിമേഴ്‌സ് രോഗത്തിൽ നിന്നുള്ള മരണസാധ്യതയെ ബാധിക്കുന്നുണ്ടോ എന്നും ഏതെങ്കിലും വൈജ്ഞാനിക പ്രവർത്തനങ്ങൾ പ്രതിരോധിക്കാൻ സാധ്യതയുണ്ടോ എന്നും കൃത്യമായി നിർണ്ണയിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണെന്നും ഗവേഷകർ പറയുന്നു. Alzheimer’s Health study
Content Summary: A study claims that taxi and ambulance drivers are less likely to die from Alzheimer’s disease
Taxi drivers Ambulance drivers Alzheimer’s disease Health study