June 18, 2026 |
Share on

കളം മാറി വേട്ടയ്ക്കിറങ്ങിയ കടുവയ്ക്ക് കിട്ടിയ എട്ടിന്റെ പണി

കുളക്കോഴി കുളത്തിലിട്ട്‌ കടുവയെ ‘ക്ഷ’, ‘ണ്ണ’, ‘റ’ വരപ്പിച്ചു വട്ടം കറക്കുകയാണ്

കാട്ടില്‍ ആണെങ്കില്‍ വെറും പുലിയല്ല പുപ്പുലിയാണ് ‘കടുവ’. കളം മാറിയാല്‍ കടുവയാണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല, ഒരു ഹീറോയിസവും വില്ലനിസവും നടക്കില്ലെന്ന് ഇപ്പോള്‍ ഈ കടുവാച്ചാര്‍ക്ക് മനസ്സിലായി കാണും. സംഭവം വ്യക്തമാക്കി തരാം. സോഷ്യന്‍ മീഡിയയില്‍ ഒരു വീഡിയോ വൈറലായിട്ടുണ്ട്, കുളത്തില്‍ നീന്തി കളിക്കുന്ന കുളക്കോഴിയെ കണ്ട് വിശന്ന് വലഞ്ഞ ഒരു കടുവ അങ്ങോട്ട് എടുത്തു ചാടി. എന്നിട്ട് പുള്ളി ആവുന്നത് നോക്കി ആ കുളക്കോഴിയെ ഒന്ന് പിടികൂടി ശാപ്പിടാന്‍. പക്ഷെ നോ രക്ഷ. കടുവ അടുത്തെത്തിയാല്‍ കുളക്കോഴി ഒറ്റമുങ്ങ് അങ്ങ് മുങ്ങും. പിന്നെ പോങ്ങുന്നത് കടുവച്ചാരുടെ പിറകിലാണ്, എന്നിട്ട് കക്ഷി ചിറക് വിരിച്ച് അടിച്ചിട്ട് കമ്മട്ടിപാടത്തിലെ ബാലന്‍ ചേട്ടനെപോലെ ‘വാടാ’ എന്ന സ്‌റ്റൈലില്‍ ഒരു നോട്ടവും. ദേഷ്യം കയറി കടുവച്ചേട്ടന്‍ ആവുന്നത് നോക്കി. പക്ഷെ കുളക്കോഴി, കടുവയെ ‘ക്ഷ’, ‘ണ്ണ’, ‘റ’ വരപ്പിച്ചു വട്ടം കറക്കുകയാണ്. അവസാനം തോല്‍വി സമ്മതിച്ച് കടുവ പിന്‍വാങ്ങുന്ന ദൃശ്യത്തോടെ വീഡിയോ അവസാനിക്കുകയാണ്. കടുവയെ വട്ടം കറക്കുന്ന കുളക്കൊഴിയുടെ വീഡിയോ ഒന്നു കണ്ടുനോക്കൂ-

Leave a Reply

Your email address will not be published. Required fields are marked *

×