26 ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിനുള്ള ശക്തമായ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാന് നൽകിയത്. പാകിസ്ഥാനിലും, പാക് അധീന കാശ്മീരിലുമായി ഭീകരരുടെ ഒൻപത് കേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. ഇന്ത്യൻ കര, വ്യോമ, നാവിക സേനകളുടെ സംയുക്ത ഓപ്പറേഷനായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ആക്രമണത്തിൽ നിരവധി ഭീകരരുടെ ജീവൻ നഷ്ടമായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
എന്നാൽ, പാകിസ്ഥാനെതിരായ ഇന്ത്യയുടെ മറുപടിക്ക് ശേഷം ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാനും ആക്രമണങ്ങൾ നടത്തി എന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. റിപ്പബ്ലിക് ന്യൂസ് റിപ്പോർട്ട് ചെയ്ത വാർത്തയിൽ കാണിക്കുന്ന വീഡിയോയിൽ പാകിസ്ഥാൻ ഇന്ത്യൻ യുദ്ധവിമാനം വെടിവെച്ചിട്ടതായി അവകാശപ്പെടുന്നു.
ഇന്ത്യയുടെ റാഫേൽ വിമാനങ്ങൾ വെടിവെച്ചിട്ടു, ശ്രീനഗർ എയർബേസ് പൂർണമായും തകർത്തു തുടങ്ങിയ വ്യാജപ്രചരണങ്ങൾ പാക് അനുകൂല സമൂഹമാധ്യമങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.
2023ൽ ഗാസയിലെ ഇസ്രയേലി വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങൾ ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിൽ നിന്നുള്ള ഭാഗങ്ങൾ എന്ന പേരിൽ ആജ് തക്, എബിപി, സീ ന്യൂസ് തുടങ്ങിയ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നതായി ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തു.
മുതിർന്ന പത്രപ്രവർത്തക അഞ്ജന ഓം കശ്യപ് അവതാരകയായ പരിപാടിയിൽ ഇസ്രയേൽ മിസൈലാക്രമണത്തിന്റെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. ഹിന്ദി വാർത്ത ചാനലായ ആജ് തക് ആണ് ദൃശ്യങ്ങൾ കാണിച്ചത്. ബഹവൽപൂരിൽ ഏഴ് ആക്രമണങ്ങൾ നടന്നതായി അവർ വ്യക്തമാക്കി. എക്‌സ് പോസ്റ്റിലും ഇതേ ദൃശ്യങ്ങൾ ആജ് തക് പങ്കുവച്ചിരുന്നു.
a
ऑपरेशन सिंदूर | ऐसे ध्वस्त हुआ जैश का आतंकी अड्डा #OperationSindoor #Pakistan #IndianArmy #IndianAirforce #IndiaStrikesTerroristan #PahalgamTerrorAttack | @anjanaomkashyap pic.twitter.com/DxwLnhmDUr
— AajTak (@aajtak) May 7, 2025
മറ്റൊരു ഹിന്ദി വാർത്ത ഏജൻസിയായ എബിപി, അവരുടെ അവതാരികമാരിൽ ഒരാളായ ചിത്രത്രിപാഠി ഹോസ്റ്റ് ചെയ്ത പരിപാടിയിലും വ്യാജ ദൃശ്യങ്ങൾ പങ്കുവച്ചിരുന്നു.
#OperationSindoor BREAKING | भारत की तीनों सेनाओं ने ये एयर स्ट्राइक की थी@chitraaum | @neeraj_rajput | @MeghaSPrasad | @shivank_8mishra
https://t.co/smwhXUROiK #OperationSindoor #BreakingNews #IndianArmy #PahalgamTerrorAttack pic.twitter.com/LhIEYwOmbK— ABP News (@ABPNews) May 7, 2025
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള ഫോട്ടോ ഗാലറിയിലെ വീഡിയോയിൽ നിന്നുള്ള സ്‌ക്രീൻഷോട്ടുകളാണ് സീ ന്യൂസ് ഗുജറാത്ത് ഉപയോഗിച്ചത്. ന്യൂസ് 18 ബംഗ്ല, ബിസിനസ് ടുഡേ, അമർ ഉജാല, ബർത്തമാൻ തുടങ്ങിയ മറ്റ് മാധ്യമങ്ങളും അവരുടെ ലേഖനങ്ങളിൽ ഇതേ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു.

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം രാജ്യാതിർത്തിക്കുള്ളിൽ വച്ചുതന്നെ പാകിസ്ഥാൻ എയർഫോഴ്‌സ് വെടിവെച്ചിട്ടു എന്നായിരുന്നു ഇസ്ലാമാബാദ് ഇൻസൈഡർ എക്‌സിൽ പങ്കുവച്ച വീഡിയോയും കുറിപ്പും. കത്തിയെരിയുന്ന പോർവിമാനത്തിന്റെ ചിത്രവും തെളിവായി നൽകിയിട്ടുണ്ട്. എന്നാൽ ഇത് തീർത്തും വ്യാജമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
2024 സെപ്‌തംബർ രണ്ടിന് രാജസ്ഥാനിലെ ബാർമർ ജില്ലയിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനമായ മിഗ്-29 തകർന്നുവീണതിന്റെ ചിത്രമാണിത്. ബാർമർ സെക്ടറിൽ നടക്കുന്ന പതിവ് പരിശീലന ദൗത്യത്തിനിടെയായിരുന്നു സംഭവം. പൈലറ്റ് സുരക്ഷിതനാണെന്നും വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടതാണ് അപകട കാരണമെന്നുമാണ് അധികൃതർ അന്ന് വ്യക്തമാക്കിയത്.


ഡി.എൻ.എ 2024 സെപ്‌തംബർ രണ്ടിന് പ്രസിദ്ധീകരിച്ച വാർത്തയുടെ സ്ക്രീൻഷോട്ട്
ഈ പ്രചാരണം വ്യാജമാണെന്ന് കേന്ദ്ര സർക്കാറിൻ്റെ പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് ചുവടെ നൽകുന്നു.
An old image showing a crashed aircraft is being re-circulated by pro-Pakistan handles in various forms in the current context of #OperationSindoor#PIBFactcheck
✔️The image is from an earlier incident involving an Indian Air Force (IAF) MiG-29 fighter jet that crashed in… pic.twitter.com/6NJQvRH7KJ
— PIB Fact Check (@PIBFactCheck) May 7, 2025
പാക് ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണത്തിന് ഉപയോഗിച്ച റഫാൽ വിമാനം പാക് വ്യാമസേന വെടിവെച്ചിട്ടതിൻ്റെ ചിത്രം എന്ന തരത്തിലാണ് ഇത് പ്രചരിപ്പിക്കുന്നത്. എന്നാൽ ഈ വാദം വസ്തുതാവിരുദ്ധമാണ് എന്നതാണ് യാഥാർത്ഥ്യം. പ്രസ്‌തുത പോസ്റ്റിൽ നൽകിയിരിക്കുന്ന ചിത്രം ആറ് വർഷം മുൻപുള്ളതാണ്.
2021 മെയ് മാസം പഞ്ചാബിലെ മോഗ ജില്ലയിൽ ലങ്കേന ഖുർദ് ഗ്രാമത്തിന് സമീപമുള്ളൊരു വയലിലായിരുന്നു ഇന്ത്യൻ എയർ ഫോഴ്സിന്റെ മിഗ് -21 യുദ്ധവിമാനം തകർന്ന് വീണത്. അപകടത്തിൽ പൈലറ്റ് സ്ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരി മരണപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച്, ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ നൽകിയ വാർത്തക്കൊപ്പം ഇതേ ചിത്രം നൽകിയിട്ടുണ്ട്.

ശ്രീനഗർ എയർബേസ് പാക്കിസ്ഥാൻ തകർത്തു എന്ന വാദത്തോടെ ഒരു വീഡിയോയാണ് ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത്. കത്തിയെരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് ദൃശ്യങ്ങളിൽ, ഈ പ്രചാരണം തെറ്റിദ്ധിപ്പിക്കുന്നതാണെന്ന് കേന്ദ്ര സർക്കാറിൻ്റെ പി.ഐ.ബി വ്യക്തമാക്കിയിട്ടുണ്ട്. 2024-ൽ പാകിസ്‌താനിലെ ഖൈബർ പഖ്‌തൂൺഖ്യയിൽ നടന്ന വിഭാഗീയ സംഘർഷങ്ങളിൽ നിന്നുള്ളതാണ് വീഡിയോ.
There was an aircraft accident last night involving a Bison aircraft of IAF in the western sector. The pilot, Sqn Ldr Abhinav Choudhary, sustained fatal injuries. IAF condoles the tragic loss and stands firmly with the bereaved family.
— Indian Air Force (@IAF_MCC) May 21, 2021

പാക്കിസ്താൻ ഇന്ത്യയിൽ നടത്തിയ മിസൈൽ ആക്രമണം എന്നതരത്തിൽ ഒരു വീഡിയോയാണ് ഈ പ്രചരിക്കുന്ന പോസ്റ്റിലുള്ളത്. വലിയൊരു സ്ഫോടനത്തിൻ്റെ ദൃശ്യങ്ങളാണ് 6 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോയിൽ. യഥാർത്ഥത്തിൽ ഈ ദൃശ്യങ്ങൾ ഏതാനും വർഷങ്ങൾക്ക് മുൻപുള്ളതാണ്. മാത്രമല്ല ഇതിന് ഇന്ത്യയുമായി ബന്ധവുമില്ല.

ബ്രിട്ടീഷ് മാധ്യമമായ മിറർ ഇതേ ദൃശ്യങ്ങൾ അടങ്ങിയ വാർത്ത 2020 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ലെബനൻ്റെ തലസ്ഥാനമായ ബെയ്റൂത്തിൽ നടന്ന സ്ഫോടനത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ എന്നാണ് ഈ വാർത്തയ്ക്ക് നൽകിയിരിക്കുന്ന തലക്കെട്ട്. സ്ഫോടനത്തിൽ 154 പേർക്ക് ജീവൻ നഷ്ടമായതായും റിപ്പോർട്ടിലുണ്ട്.
content summary; Aaj Tak, ABP, Zee News Air Fake Operation Sindoor Footage; Republic Uses Old IAF Crash Video