June 15, 2026 |
Share on

അമീര്‍ ഖാന് പാകിസ്താനിലേക്ക് പോകാം: ശിവസേന

അഴിമുഖം പ്രതിനിധി ഇന്ത്യയില്‍ അരക്ഷിതാവസ്ഥയുണ്ട് എന്ന അഭിപ്രായപ്രകടനം നടത്തിയ ബോളിവുഡ് താരം അമീര്‍ ഖാന് എതിരായ ഹിന്ദുത്വ പാര്‍ട്ടികളുടെ ആക്രമണം തുടരുന്നു. അമീര്‍ ഖാന് പാകിസ്താനിലേക്ക് പോകാമെന്ന് ശിവസേന പറഞ്ഞു. ‘അദ്ദേഹം ഇതുവരെ പ്രകീര്‍ത്തിക്കപ്പെട്ട അഭിനേതാവായിരുന്നു. എന്നാല്‍ ഇതുവരെ നമ്മള്‍ ഒരു പാമ്പിനെയാണ് പാലൂട്ടിയിരുന്നത് എന്ന് തോന്നുന്നു. ഇവിടെ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹത്തിന് പാകിസ്താനിലേക്ക് പോകാം’, ശിവസേനാ നേതാവും മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രിയുമായ രാംദാസ് ഖദം പറഞ്ഞു. രാജ്യത്ത് ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഭയം വര്‍ദ്ധിച്ചുവരികയാണെന്നും രാജ്യം […]

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ അരക്ഷിതാവസ്ഥയുണ്ട് എന്ന അഭിപ്രായപ്രകടനം നടത്തിയ ബോളിവുഡ് താരം അമീര്‍ ഖാന് എതിരായ ഹിന്ദുത്വ പാര്‍ട്ടികളുടെ ആക്രമണം തുടരുന്നു. അമീര്‍ ഖാന് പാകിസ്താനിലേക്ക് പോകാമെന്ന് ശിവസേന പറഞ്ഞു. ‘അദ്ദേഹം ഇതുവരെ പ്രകീര്‍ത്തിക്കപ്പെട്ട അഭിനേതാവായിരുന്നു. എന്നാല്‍ ഇതുവരെ നമ്മള്‍ ഒരു പാമ്പിനെയാണ് പാലൂട്ടിയിരുന്നത് എന്ന് തോന്നുന്നു. ഇവിടെ തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ അദ്ദേഹത്തിന് പാകിസ്താനിലേക്ക് പോകാം’, ശിവസേനാ നേതാവും മഹാരാഷ്ട്ര പരിസ്ഥിതി മന്ത്രിയുമായ രാംദാസ് ഖദം പറഞ്ഞു. രാജ്യത്ത് ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ ഭയം വര്‍ദ്ധിച്ചുവരികയാണെന്നും രാജ്യം വിടേണ്ടി വരുമോയെന്ന്‌ ഭാര്യ പോലും ചോദിച്ചുവെന്നും അമീര്‍ ഖാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ്‌ സംഘപരിവാര്‍ നേതാക്കള്‍ അമീറിന് നേരെ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×