July 16, 2026 |
Share on

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് ‘സംഘി’ ആക്രമണം; ആഷിഖ് അബു

എസ് എഫ് ഐയുടെ രണ്ട് രൂപ മെംബര്‍ ആണെങ്കില്‍പോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനികളെ എസ്എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തെ അപലപിച്ചു സംവിധായകന്‍ ആഷിഖ് അബു. താന്‍ ഇരകള്‍ക്കൊപ്പമാണെന്നും പ്രഖ്യാപിക്കുന്ന ആഷിഖ് ആക്രമണം നടത്തിയവര്‍ ആരായാലും അവരെ എസ് എഫ് ഐ യില്‍ നിന്നും പുറത്താക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും ഫെയ്‌സബുക്ക് പോസ്റ്റില്‍ കൂടി ആവശ്യപ്പെടുന്നു.

ആഷിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘ഔട്ട് സൈഡര്‍ ‘ ആയി ക്യാമ്പസില്‍ വരുന്ന മറ്റുവിദ്യാര്‍ത്ഥികളെ ശത്രുക്കളായും സദാചാരവിരുദ്ധരായും സാമൂഹ്യ വിരുദ്ധരായും ധാര്‍ഷ്ട്യം നിറഞ്ഞ മുന്‍വിധിയോടെ മുദ്രകുത്തി കൂട്ടംചേര്‍ന്ന് ആക്രമിക്കുക എന്ന പ്രാകൃത വിളയാട്ടം കാമ്പസുകളില്‍ പതിവാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്നത് ‘സംഘി ‘ആക്രമണമാണ്. എസ് എഫ് ഐയുടെ രണ്ട് രൂപ മെംബര്‍ ആണെങ്കില്‍പോലും അയാളെ ഇനി നിങ്ങളുടെ കൊടി പിടിപ്പിക്കരുത്. പോലീസ് നട്ടെല്ലോടെ പരാതി സ്വീകരിച്ചു നടപടിയെടുക്കണം

Leave a Reply

Your email address will not be published. Required fields are marked *

×