June 26, 2026 |
Share on

ഗോവിന്ദ ചാമി ജയില്‍ ചാടി

സൗമ്യ വധക്കേസ് പ്രതി

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദ ചാമി ജയില്‍ ചാടിയതായി റിപ്പോര്‍ട്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഗോവിന്ദ ചാമി രക്ഷപ്പെട്ടത്. സൗമ്യ വധക്കേസില്‍ പ്രതിയായി അവിടെ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.

ഇന്ന് രാവിലെ സെല്‍ തുറന്നു പരിശോധിക്കുമ്പോഴാണ് ഗോവിന്ദചാമിയെ കാണാനില്ലെന്ന വിവരം മനസിലാകുന്നത്. തലേദിവസവും ഇയാള്‍ ജയിലനകത്ത് ഉണ്ടായിരുന്നു. ഏക്കറുകള്‍ പടര്‍ന്നു കിടക്കുന്ന ജയില്‍ കോമ്പൗണ്ടില്‍ എവിടെയെങ്കിലും പതുങ്ങിയിരിക്കുകയായിരിക്കും എന്ന കണക്കുകൂട്ടലില്‍ ആദ്യം പരിശോധന നടത്തിയെങ്കിലും, അവിടെയെങ്ങും കണ്ടെത്താനാകാതിരുന്നതോടെയാണ് പ്രതി ജയില്‍ ചാടിയതായി സ്ഥിരീകരിച്ചത്.

അതീവ സുരക്ഷയുള്ള കണ്ണൂര്‍ ജയിലില്‍ കൊടുംകുറ്റവാളികളെ പാര്‍പ്പിക്കുന്നിടത്തായിരുന്നു ഗോവിന്ദ ചാമിയും. ഇവിടെ നിന്നും അയാള്‍ കടന്നു കളഞ്ഞത് ജയില്‍ വകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. അധിക ദൂരം ഇയാള്‍ പോകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ തിരച്ചില്‍ നടക്കുന്നത്. കണ്ണൂരില്‍ പൊലീസ് ഗോവിന്ദചാമിക്കായി മൊത്തം വലവിരിച്ചിരിക്കുകയാണ്. എല്ലായിടത്തും അലര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇയാള്‍ കര്‍ണാടകയിലേക്ക് രക്ഷപ്പെടാനുള്ള സാധ്യതയും പൊലീസ് നോക്കുന്നുണ്ട്. . Accused Govinda chami escaped from jail

Content Summary; Accused Govinda chami escaped from jail

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×