June 03, 2026 |
Share on

ഗോവിന്ദ സ്വാമി പിടിയില്‍

പോലീസ് സ്ഥിരീകരിച്ചിട്ടില്ല

സൗമ്യ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടിയ ഗോവിന്ദ സ്വാമിയെ കണ്ണൂരില്‍ നിന്നും പിടികൂടി. കണ്ണൂരില്‍ നിന്നുതന്നെയാണ് പിടിയിലായത്. കണ്ണൂര്‍ നഗരത്തില്‍ തളാപ്പിലെ ഒരു ആളൊഴിഞ്ഞ
വീട്ടിലെ കിണറ്റില്‍ നിന്നുമാണ് പിടികൂടിയത്.  പോലീസിനെ കണ്ടയുടന്‍ ഇയാള്‍ കിണറ്റിലേക്ക് ചാടുകയായിരുന്നു. റോയി എന്നയാളുടെ ഉടമസ്ഥതതിലുള്ള സ്ഥലത്തെ കിണറിന്റെ പടവില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഉടനെ ഗോവിന്ദ സ്വാമിയെ എത്തിക്കുമെന്നാണ് വിവരം.

കറുത്ത പാന്റും കറുത്ത ഷര്‍ട്ടും ധരിച്ചയാളെ കണ്ടെന്ന പരിസരവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഗോവിന്ദ സ്വാമിയെ കണ്ടെത്തിയത്. തളാപ്പ് ഭാഗത്ത് പുലര്‍ച്ചെ ഇയാളെ കണ്ടതായാണ് വിവരം. തിരച്ചിലിനായി എത്തിച്ച പൊലീസ് നായയും ഇതേ ഭാഗത്തേക്കാണ് നീങ്ങിയത്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കവെയാണ് ഗോവിന്ദ സ്വാമി ജയില്‍ ചാടിയത്. രാവിലെ സെല്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാള്‍ രക്ഷപ്പെട്ട വിവരം അറിയുന്നത്. സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. അലക്കാന്‍ വെച്ചിരുന്ന തുണികള്‍ കൂട്ടിക്കെട്ടി വടമുണ്ടാക്കി. മതിലില്‍ കൂടി താഴെക്കിറങ്ങുകയായിരുന്നു.

മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലിലാണ് ഗോവിന്ദ സ്വാമിയെ പിടികൂടിയത്. കണ്ണൂര്‍ നഗരത്തിന് പുറത്തേക്ക് കോഴിക്കോടും കാസര്‍ഗോഡുമടക്കം സംസ്ഥാനത്തെ പല ഭാഗത്തും ഗോവിന്ദ സ്വാമിക്കായി തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് തളാപ്പിലെ വീട്ടില്‍ നിന്ന് ഇയാള്‍ പിടിയിലായതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ കണ്ണൂര്‍ ജയിലിലുണ്ടായ ഗുരുതര സുരക്ഷാ വീഴ്ചയിലേക്കാണ് ചോദ്യങ്ങള്‍ നീളുന്നത്. അതേസമയം, പ്രതിയെ വേഗത്തില്‍ പിടികൂടാനായത് സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും വലിയ ആശ്വാസമായിരിക്കുകയാണ്. പുലര്‍ച്ചെ 1.15 നായിരുന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഗോവിന്ദ സ്വാമി രക്ഷപ്പെട്ടത്.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന സൗമ്യ (23) യെ ഗോവിന്ദ സ്വാമി ക്രൂരപീഡനത്തിന് ഇരയാക്കിയത്. ഫെബ്രുവരി ആറിന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജില്‍വച്ച് സൗമ്യ മരിച്ചു.

കോളിളക്കം സൃഷ്ടിച്ച കേസില്‍ ഗോവിന്ദ സ്വാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കിലെടുത്ത് വധശിക്ഷ സുപ്രീംകോടതി 2016 ല്‍ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയുമായിരുന്നു.  soumya murder case accused govindachamy arrested?

Content Summary: soumya murder case accused govindachamy arrested?

Leave a Reply

Your email address will not be published. Required fields are marked *

×