July 18, 2026 |
Share on

നടി ശ്രീലത മേനോന്‍ അന്തരിച്ചു

അഴിമുഖം പ്രതിനിധി പഴയകാല മലയാളം ചലച്ചിത്ര-സീരിയല്‍ നടി ശ്രീലത മേനോന്‍ അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതയായി കിടപ്പിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. 47 വയസുണ്ടായിരുന്നു. പെരുന്തച്ചന്‍,കൗതുകവാര്‍ത്തകള്‍തുടങ്ങി 20 ലേറെ സിനിമകളിലും 200 ലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ചലച്ചിത്രലോകത്തു നിന്നും പിന്തള്ളപ്പെട്ട ഇവര്‍ കടുത്ത സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു. ഇതിനു പുറമെയാണ് എല്ലുപൊടിയുന്ന രോഗം പിടിപെട്ടത്. രോഗം കലശലായതോടെ വൃക്കകളും തകരാറിലായി. പിന്നീട് ശ്രീലതയുടെ അരയ്ക്കു താഴേയ്ക്ക് പൂര്‍ണമായി തളര്‍ന്നു. മൂന്നു ആണ്‍മക്കളാണ് ഇവര്‍ക്ക്. മൂത്തമകന്‍ കൂലിവേല ചെയ്തായിരുന്നു ശ്രീലതയുടെ ചികിത്സയ്ക്കുള്ള പണം […]

അഴിമുഖം പ്രതിനിധി

പഴയകാല മലയാളം ചലച്ചിത്ര-സീരിയല്‍ നടി ശ്രീലത മേനോന്‍ അന്തരിച്ചു. ദീര്‍ഘകാലമായി രോഗബാധിതയായി കിടപ്പിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. 47 വയസുണ്ടായിരുന്നു.

പെരുന്തച്ചന്‍,കൗതുകവാര്‍ത്തകള്‍തുടങ്ങി 20 ലേറെ സിനിമകളിലും 200 ലേറെ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ചലച്ചിത്രലോകത്തു നിന്നും പിന്തള്ളപ്പെട്ട ഇവര്‍ കടുത്ത സാമ്പത്തികബുദ്ധിമുട്ടിലായിരുന്നു. ഇതിനു പുറമെയാണ് എല്ലുപൊടിയുന്ന രോഗം പിടിപെട്ടത്. രോഗം കലശലായതോടെ വൃക്കകളും തകരാറിലായി. പിന്നീട് ശ്രീലതയുടെ അരയ്ക്കു താഴേയ്ക്ക് പൂര്‍ണമായി തളര്‍ന്നു. മൂന്നു ആണ്‍മക്കളാണ് ഇവര്‍ക്ക്. മൂത്തമകന്‍ കൂലിവേല ചെയ്തായിരുന്നു ശ്രീലതയുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയിരുന്നത്. മറ്റു രണ്ടുകുട്ടികളും സ്‌കൂളില്‍ പഠിക്കുകയാണ്.

സ്വന്തമായി വീടില്ലായിരുന്നു ഇവര്‍ വാടകവീട്ടിലായിരുന്നു താമസം. വര്‍ഷങ്ങളോളം ആരോരുമറിയാതെ കടുത്ത രോഗങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും അനുഭവിച്ചപോന്നിരുന്ന ശ്രീലതയുടെ അവസ്ഥ മാധ്യമങ്ങളിലൂടെയാണു പുറംലോകം അറിയുന്നത്. ഇതെ തുടര്‍ന്നു സുമനസുകളായ മനുഷ്യര്‍ ഇവര്‍ക്കു നേരെ സഹായഹസ്തം നീട്ടുകയും തുടര്‍ ചികിത്സകളുടെ ഫലമായി അവര്‍ക്ക് എഴുന്നേറ്റു നടക്കാനും സാധിച്ചിരുന്നു. വലിയ കടബാധ്യകളില്‍ കുറെയൊക്കെ വീട്ടാന്‍ സാധിച്ചെങ്കിലും മക്കളുടെ വിദ്യാഭ്യാസവും സ്വന്തമായൊരു വീടും എന്ന മോഹം ശ്രീലതയ്ക്കു വേദനായായി ബാക്കിയുണ്ടായിരുന്നു. ഇപ്പോള്‍ ആ വേദനകളുടെ ലോകത്തു നിന്നും ശ്രീലത യാത്രയാകുമ്പോള്‍ അവരുടെ മൂന്നുമക്കളുമാണ് ആശ്രയമില്ലാതെയായിരിക്കുന്നത്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×