June 14, 2026 |
Share on

പ്രസവത്തെ തുടര്‍ന്ന് ആദിവാസി യുവതി മരിച്ചു

അഴിമുഖം പ്രതിനിധി വയനാട്ടില്‍ ആദിവാസി യുവതി പ്രസവത്തെതുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചു. വെള്ളമുണ്ട കാരക്കാമല നെച്ചാട്ട് കോളനിയിലെ ശശിയുടെ ഭാര്യ ശാന്ത(28) യാണ് മരിച്ചത്. ഏഴ്മാസം ഗര്‍ഭിണിയായിരുന്ന ശാന്ത ഞായറാഴ്ച വൈകീട്ടാണ് വീട്ടില്‍ വച്ച് ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ശാന്തയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴ്മാസം ഗര്‍ഭിണിയായിരുന്ന ശാന്തയ്ക്ക് മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന ആക്ഷേപമുണ്ട്. ഇവരെ യഥാസമയം ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുപോകാന്‍ പ്രമോട്ടര്‍മാരോ, ആശാവര്‍ക്കര്‍മാരോ […]

അഴിമുഖം പ്രതിനിധി

വയനാട്ടില്‍ ആദിവാസി യുവതി പ്രസവത്തെതുടര്‍ന്ന് ചികിത്സ കിട്ടാതെ മരിച്ചു. വെള്ളമുണ്ട കാരക്കാമല നെച്ചാട്ട് കോളനിയിലെ ശശിയുടെ ഭാര്യ ശാന്ത(28) യാണ് മരിച്ചത്. ഏഴ്മാസം ഗര്‍ഭിണിയായിരുന്ന ശാന്ത ഞായറാഴ്ച വൈകീട്ടാണ് വീട്ടില്‍ വച്ച് ഇരട്ടക്കുട്ടികളെ പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ശാന്തയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏഴ്മാസം ഗര്‍ഭിണിയായിരുന്ന ശാന്തയ്ക്ക് മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന ആക്ഷേപമുണ്ട്. ഇവരെ യഥാസമയം ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുപോകാന്‍ പ്രമോട്ടര്‍മാരോ, ആശാവര്‍ക്കര്‍മാരോ കോളനിയിലെത്താറില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×