April 19, 2025 |

എഐയിലൂടെ ഒരു വടക്കൻപാട്ട് ആവിഷ്കരണം

വടക്കൻ പാട്ട് സിനിമകളിലെ രംഗങ്ങളെ എഐ വഴി പുനഃസൃഷ്ടിച്ചുകൊണ്ടുള്ള വീഡിയോ ആൽബമാണ്, ‘കടത്തനാടൻ തത്തമ്മ’.

വടക്കൻ പാട്ട് സിനിമകളിലെ രംഗങ്ങളെ എഐ വഴി പുനഃസൃഷ്ടിച്ചുകൊണ്ടുള്ള വീഡിയോ ആൽബമാണ്, ‘കടത്തനാടൻ തത്തമ്മ’. മലയാള മനോരമ, ഇ-മലയാളി ഓൺലൈനുകളിൽ പ്രസിദ്ധീകരിച്ച, ‘കടത്തനാടൻ തത്തമ്മ’ എന്ന സതീഷ് കളത്തിലിന്റെ കവിതയാണ് പാട്ടാക്കി ചിട്ടപ്പെടുത്തിയത്. എഡിറ്റിങ്ങും സംവിധാനവും സതീഷ് കളത്തിൽ നിർവഹിച്ചിരിക്കുന്നു. ai creates a vadakkanpatt

ഉണ്ണിയാർച്ച, ഒതേനന്റെ മകൻ എന്നീ സിനിമകളിലെ ഗാനരംഗങ്ങളെയാണ് ആൽബത്തിനുവേണ്ടി പുനഃസൃഷ്ടിച്ചത്. ഒതേനന്റെ മകനിൽ വിജയശ്രീ പാടിയ, ‘കദളീവനങ്ങൾക്കരികിലല്ലോ’ എന്ന പാട്ടിലെയും ഈ സിനിമയിലെ തന്നെ, പ്രേം നസീറും ഷീലയും അഭിനയിച്ച, ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന പാട്ടിലെയും ഉണ്ണിയാർച്ചയിലെ നസീറും രാഗിണിയും അഭിനയിച്ച, ‘പുല്ലാണെനിക്കു നിന്റെ വാൾമുന’ എന്ന പാട്ടിലെയും ഏതാനും ഷോട്ടുകളെ ഫോട്ടോകളാക്കി എഐ സൈറ്റുകളിലൂടെ വീഡിയോ ആക്കിയാണ് ആൽബത്തിനുള്ള ഷോട്ടുകൾ ഉണ്ടാക്കിയിട്ടുള്ളത്.

ഒരു യുവാവ് രാത്രിയുറക്കത്തിൽ ഒരു പാട്ട് സ്വപ്നം കാണുന്നതാണ് ആൽബത്തിന്റെ കഥ. തുടക്കത്തിൽ, ഈ പാട്ടിലൂടെ അയാൾ കാണുന്നത് വടക്കൻപ്പാട്ടു സിനിമകളിലെ പ്രണയഗാന രംഗങ്ങളാണ്. പാട്ടിനൊടുവിൽ, യുവാവിന്റെ പങ്കാളി ആ പാട്ടിലേക്കു കടന്നുവരികയും യുവാവ് ഉറക്കമുണരുകയും ചെയ്യുന്നതോടെ പാട്ട് അവസാനിക്കുന്നു. യുവാവിനെ പ്രോംറ്റിലൂടെയും പങ്കാളിയായ ജാൻവി ആൻഡ്‌റൂസ് എന്ന അവതാറിനെ എഐ ഇമേജിലൂടെയും ജനറേറ്റ് ചെയ്തിരിക്കുന്നു.

മ്യൂസിക്കും വോക്കലും എഐയിലാണ് ചെയ്തിരിക്കുന്നത്. മലയാള മനോരമ, ഇ-മലയാളി ഓൺലൈനുകളിൽ പ്രസിദ്ധീകരിച്ച, ‘കടത്തനാടൻ തത്തമ്മ’ എന്ന സതീഷ് കളത്തിലിന്റെ കവിതയാണ് പാട്ടാക്കി ചിട്ടപ്പെടുത്തിയത്. എഡിറ്റിങ്ങും സംവിധാനവും സതീഷ് കളത്തിൽ നിർവഹിച്ചിരിക്കുന്നു. മലയാളചലച്ചിത്ര ചരിത്രത്തിൽ ആദ്യമായാണ്, സിനിമകളുടെ രംഗങ്ങളിൽനിന്നും ചിത്രങ്ങളെടുത്ത് എ.ഐയിലൂടെ ഒരു ചലച്ചിത്രം ഒരുക്കുന്നത്.

ഹൈലുയോ, ഹൈപ്പർ, എൽ.ടി.എക്സ്, പിക്സ് വേർഴ്സ് എന്നീ എ.ഐ. ജനറേറ്ററുകളിലൂടെ വീഡിയോകളും സുനോ എ.ഐയിലൂടെ മ്യൂസിക്കും വോക്കലും ചെയ്തിരിക്കുന്നു.

ഇന്ത്യയിൽ ആദ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച ജലച്ചായം എന്ന സിനിമയും സംവിധാനം ചെയ്തിരിക്കുന്നത് സതീഷ് കളത്തിൽ തന്നെയാണ്. മൊബൈൽ ഫോണിൽ ചിത്രീകരിച്ച ലോകത്തെ രണ്ടാമത്തെ കഥാഖ്യാനചിത്രമാണ്. 5 മെഗാപിക്സൽ റെസലൂഷനുള്ള നോക്കിയ എൻ 95 മൊബൈൽ ഫോണിലാണ് പൂർണ്ണമായും ചിത്രീകരിച്ചത്. സുജിത്‌ ആലുങ്ങലിന്റെ തിരക്കഥയിൽ സതീഷ് കളത്തിൽ സംവിധാനം ചെയ്ത ഈ സിനിമ 2010 ജൂൺ ആറിന് തൃശ്ശൂർ ശ്രീ തിയ്യറ്ററിൽ പ്രദർശിപ്പിച്ചിരുന്നു. ai creates a vadakkanpatt

content summary; ai creates a vadakkanpatt

Leave a Reply

Your email address will not be published. Required fields are marked *

×