UPDATES

കല

ബോക്‌സ് ഓഫീസ് ദുരന്തം; അക്ഷയ് കുമാറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് അജയ് ദേവ്ഗണ്‍

15 വര്‍ഷത്തിന് മുമ്പ് ഓള്‍ ദ ബെസ്റ്റ് ഉണ്ടാക്കിയ നാണക്കേടിന് സമാനമാണ് ഔറോണ്‍ മേം കഹന്‍ ധം താ അജയ് ദേവ്ഗണിനുണ്ടായിരിക്കുന്നത്

                       

അജയ് ദേവ്ഗണ്‍ വകയിലും ഒരു ബോളിവുഡ് ബോംബ്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ‘ഔറോണ്‍ മേം കഹാന്‍ ധം താ’ ആദ്യം ദിനം തന്നെ ബോക്‌സ് ഓഫിസില്‍ നേരിട്ടത് വന്‍ തകര്‍ച്ച. അജയ് ദേവ്ഗണ്‍-തബു ഒന്നിച്ച ഈ റൊമാന്റിക് ഡ്രാമ ഒന്നാം ദിനം നേടിയത് വെറും രണ്ടു കോടി രൂപയാണെന്നാണ് സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. 15 വര്‍ഷത്തിന് ശേഷം ഒരു അജയ് ദേവ്ഗണ്‍ ചിത്രത്തിനുണ്ടായിരിക്കുന്ന വന്‍ പരാജയമാണ് ഔറോണ്‍ മേം കഹന്‍ ധം താ നേരിടുന്നത്. 2009 ല്‍ ഇറങ്ങിയ ഓള്‍ ദി ബെസ്റ്റ് ആയിരുന്നു ഇതിനു മുമ്പ് താരത്തിന് നാണക്കേടുണ്ടാക്കിയത്. 1.82 കോടിയായിരുന്നു ഓള്‍ ദി ബെസ്റ്റിന്റെ ഒന്നാം ദിന കളക്ഷന്‍.

തൊട്ടു മുമ്പിറങ്ങിയ മയ്ദാന്‍, ഷെയ്ത്താന്‍ എന്നിവയെക്കാളും മോശം കളക്ഷകനാണ് ഓറോണ്‍ മേം കഹാന്‍ ധം തായ്ക്കുണ്ടായത്. മയ്ദാന്‍ 7.25 കോടിയും, ഷെയ്ത്താന്‍ 15.21 കോടിയുമാണ് ഒന്നാം ദിനം നേടിയത്. ‘ക്രൂ’വും ഷെയ്ത്താനും നല്‍കിയ ഹിറ്റുകള്‍ക്ക് ശേഷം തബുവിനും അജയ് ദേവ്ഗണിനും നേരിടേണ്ടി വന്ന കനത്ത തിരിച്ചടിയാണിത്.

മറ്റൊരു കൗതുകം, അക്ഷയ് കുമാര്‍ ചിത്രം സര്‍ഫിറയെക്കാള്‍ മോശം പ്രകടനമാണ് അജയ് ചിത്രം നടത്തിയിരിക്കുന്നതെന്നാണ്. സൂര്യ ചിത്രം സൂററൈപോട്ടിന്റെ ഹിന്ദി റിമേക്കായ സര്‍ഫിറ അക്ഷയിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു. അങ്ങനെയുള്ളൊരു സിനിമ ആദ്യ ദിനം 2.4 കോടി നേടിയിടത്താണ് അതിലും താഴെ കളക്ഷനുമായി അജയ് ദേവ്ഗണ്‍ ചിത്രമെത്തിയിരിക്കുന്നത്.

ആഗോളതലത്തില്‍ വന്‍ വിജയമായി മാറിയ കല്‍ക്കി 2898 എഡിയ്‌ക്കൊപ്പം റിലീസ് ചെയ്യാനിരുന്ന സിനിമയാണ് ഔറോണ്‍ മേം കഹാന്‍ ധം ത. പിന്നീട് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. മറ്റ് മേജര്‍ റിലീസുകളൊന്നും തന്നെ ഇല്ലാതിരുന്നിട്ടു പോലും പ്രേക്ഷകര്‍ക്ക് ഈ സിനിമ വേണ്ടായെന്നതാണ് പുറത്തു വന്നിരിക്കുന്ന കളക്ഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ചിത്രത്തിന് ആദ്യ ദിവസം തിയേറ്റുകളില്‍ വെറും 9.16 ശതമാനം സീറ്റുകളിലായിരുന്നു ആളുണ്ടായിരുന്നത്. അതില്‍ ഭൂരിഭാഗവും നൈറ്റ് ഷോയ്ക്കുമായിരുന്നു. ഡല്‍ഹി കേന്ദ്രഭരണ മേഖലയില്‍ മാത്രം 667 ഷോയുണ്ടായിരുന്നു. എന്നാല്‍ 8.25 ശതമാനം മാത്രമാണ് ആകെ കാണാനുണ്ടായിരുന്നത്. മുംബൈയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 559 ഷോ ഉണ്ടായിരുന്നിട്ടും ആള് കയറിയത് വെറും 11 ശതമാനം മാത്രം.

അജയ് ദേവഗണ്‍ ചിത്രത്തിന് ആകെ ആശ്വാസിക്കാവുന്നൊരു കാര്യം, ഇതിനൊപ്പം ഇറങ്ങിയ ജാന്‍വി കപൂര്‍-ഗുല്‍ഷന്‍ ദേവയ്യ ചിത്രം ഉള്‍ജ ഇതിനെക്കാള്‍ വലിയ ദുരന്തമായി മാറിയിട്ടുണ്ടെന്നതാണ്. ഈ രണ്ട് ബോളിവുഡ് ചിത്രങ്ങളെക്കാള്‍ കാശ് വാരുന്നുണ്ട് ഹോളിവുഡ് സിനിമയായ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വെറിന്‍. രണ്ടാം വെള്ളിയാഴ്ച്ചത്തെ കണക്ക് പ്രകാരം ഡെഡ്പൂള്‍ 4.25 കോടി സ്വന്തമാക്കിയിട്ടുണ്ട്.  ajay devgan tabu movie auron mein kahan dum tha box office disaster 

Content Summary; Ajay devgan tabu movie auron mein kahan dum tha box office disaster

Share on

മറ്റുവാര്‍ത്തകള്‍