ചെങ്കോട്ട സ്‌ഫോടനം:അന്വേഷണം അൽ ഫലാ യൂണിവേഴ്സിറ്റിയിലേക്ക്

മധ്യപ്രദേശിലെ സിദ്ദിഖി കുടുംബം നിരീക്ഷണത്തിൽ

ഇൻഡോറിനടുത്തുള്ള മ്ഹോ കൻ്റോൺമെൻ്റ് ടൗണിൽ ഒരു കാലത്ത് സ്വാധീനമുണ്ടായിരുന്ന സിദ്ദിഖി കുടുംബം നിലവിൽ നിയമ നിർവ്വഹണ ഏജൻസികളുടെ കനത്ത നിരീക്ഷണത്തിലാണ്. കായസ്ഥ മൊഹല്ലയിലെ ‘മൗലാനയുടെ കെട്ടിടം’ എന്നറിയപ്പെടുന്ന സിദ്ദിഖി കുടുംബത്തിന്റെ പഴയ കുടുംബ വീടാണ് വീണ്ടും വർത്തകളിൽ ഇടം പിടിക്കുന്നത്.

കുടുംബനാഥനായിരുന്ന മുഹമ്മദ് ഹമ്മാദ് സിദ്ദിഖി മ്ഹോവിലെ ഖാസി എന്ന നിലയിൽ സമൂഹത്തിൽ വലിയ ബഹുമാനവും മതപരമായ അധികാരവും നേടിയിരുന്നു. എന്നാൽ, ഈ ഖാസിയുടെ കുടുംബത്തിന് അൽ ഫലാ യൂണിവേഴ്സിറ്റിയുമായുള്ള ബന്ധമാണ് ഇപ്പോൾ നിയമക്കുരുക്കുകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.

ഹമ്മാദ് സിദ്ദിഖിയുടെ മകൻ ജാവേദ് അഹമ്മദ് സിദ്ദിഖിയാണ് അൽ ഫലാ യൂണിവേഴ്സിറ്റിയുടെ സ്ഥാപകനും ചെയർമാനും. യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷനും നാഷണൽ അസസ്‌മെൻ്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലും ചൂണ്ടിക്കാണിച്ച തട്ടിപ്പുകളും ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജാവേദിനെ ഡൽഹി പോലീസ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്.

ജാവേദ് അഹമ്മദ് സിദ്ദിഖിയുടെ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള ഒരു നിക്ഷേപ തട്ടിപ്പ് കേസിൽ മധ്യപ്രദേശ് പോലീസ് ഞായറാഴ്ച ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.

നവംബർ 10-ന് ഡൽഹിയിൽ റെഡ് ഫോർട്ടിന് പുറത്തുണ്ടായ കാർ സ്ഫോടനവുമായി ബന്ധപ്പെട്ട് സിദ്ദിഖി കുടുംബത്തിന് മേലുള്ള പോലീസ് നിരീക്ഷണം വർധിച്ചതിനെ തുടർന്നാണ് ഈ അറസ്റ്റ്. സ്ഫോടനത്തിന് കാരണമായ കാർ ഓടിച്ചുവെന്ന് സംശയിക്കുന്ന ഉമർ നബി, തീവ്രവാദ ശൃഖലകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഡോക്ടർ മുസമ്മിൽ ഗനായി എന്നിവർ സിദ്ദിഖി കുടുംബത്തിൻ്റെ സ്ഥാപനമായ അൽ ഫലാ മെഡിക്കൽ റിസർച്ച് ഫൗണ്ടേഷനിൽ ജോലി ചെയ്തിരുന്നു.

പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, 1990-കളുടെ തുടക്കത്തിൽ കുടുംബം ഒരു നിക്ഷേപ കമ്പനി ആരംഭിച്ചിരുന്നു. എന്നാൽ, ഓഹരി വിപണിയിലുണ്ടായ തകർച്ചയെ തുടർന്ന് കമ്പനി നഷ്ടത്തിലാവുകയും ഇവർക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുക്കുകയുമായിരുന്നു. നഗരത്തിലെ ഖാസിയായിരുന്ന അവരുടെ പിതാവിനോടുള്ള ബഹുമാനം കാരണം, പ്രാദേശിക ആർമി ഓഫീസർമാർ, മിലിട്ടറി എഞ്ചിനീയർമാർ, കടയുടമകൾ എന്നിവരടക്കമുള്ളവരായിരുന്നു അവരുടെ ആദ്യത്തെ ക്ലയിൻ്റുകൾ.”

ഇവരുടെ സ്ഥാപനം നിക്ഷേപകർക്ക് ഉയർന്ന വരുമാനം വാഗ്ദാനം ചെയ്തിരുന്നു. പിന്നീട്, ഓഹരി വിപണി തകരുകയും, അവർ നിക്ഷേപം തിരികെ ആവശ്യപ്പെട്ടതോടെ കമ്പനിയുടെ പ്രവർത്തനം അവസാനിച്ചു. കമ്പനി കൈകാര്യം ചെയ്തതിലെ പിഴവുകളുടെ പേരിൽ സഹോദരങ്ങളായ ജാവേദും ഹമൂദും തമ്മിൽ വഴക്കുണ്ടായതായി പോലീസ് വൃത്തങ്ങൾ പറയുന്നു.

തുടക്കത്തിൽ നിക്ഷേപകർക്ക് ഏകദേശം 3 ലക്ഷം രൂപയോളം തിരിച്ചടയ്ക്കാതെ അവർ മ്ഹോവിൽ നിന്ന് ഒളിവിൽ പോവുകയായിരുന്നു. ഹമൂദിനെതിരെ മൂന്ന് കേസുകളാണ് ഉണ്ടായിരുന്നത്. കുടുംബം ദുബായിലേക്ക് കടന്നുവെന്നാണ് ഞങ്ങൾ ആദ്യം കരുതിയിരുന്നത്.”

“എന്നാൽ, സ്ഫോടനക്കേസിനു ശേഷം കുടുംബാംഗങ്ങളെ കണ്ടെത്താൻ ഞങ്ങൾ വീണ്ടും അന്വേഷണം ആരംഭിച്ചു. ഡിജിറ്റൽ രേഖകൾ പരിശോധിച്ച് കുടുംബത്തെ ഹൈദരാബാദിൽ വെച്ച് കണ്ടെത്തുകയായിരുന്നു,” ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

1990-കളിൽ മ്ഹോവിൽ വെച്ച് ‘അൽ-ഫലാ ഇൻവെസ്റ്റ്‌മെൻ്റ് കമ്പനി’ എന്ന പേരിൽ ജാവേദ് സിദ്ദിഖി ഔദ്യോഗിക ജീവിതം ആരംഭിച്ചിരുന്നു. എന്നാൽ സാമ്പത്തിക ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് 2001-ൽ കുടുംബം മ്ഹോവ് വിട്ട് ആദ്യം ഡൽഹിയിലേക്ക് താമസം മാറിയതായി മ്ഹോ അഡീഷണൽ എസ്.പി. രൂപേഷ് ദ്വിവേദി അഭിപ്രായപ്പെട്ടു.

മധ്യപ്രദേശ് വിട്ട ശേഷമുള്ള കാലയളവിൽ ജാവേദ് സിദ്ദിഖി സ്ഥാപിച്ചത് അൽ-ഫലാ ചാരിറ്റബിൾ ട്രസ്റ്റാണ്. പിന്നീട് ഈ ട്രസ്റ്റ് വളരുകയും ഹരിയാനയിലെ ഫരീദാബാദിൽ അൽ-ഫലാ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

content summary: Al Falah under lens, attention turns to once-renowned Siddiqui family from Madhya Pradesh

This post was last modified on November 18, 2025 11:32 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment