June 13, 2026 |
Share on

ബുര്‍ഖ ധരിച്ചെത്തി സ്ത്രീകളോട് മോശമായി പെരുമാറിയ വി എച്ച് പി നേതാവിനെ പിടികൂടി

അഴിമുഖം പ്രതിനിധി അലഹബാദില്‍ ബുര്‍ഖ ധരിച്ചെത്തി സ്ത്രീകളോട് മോശമായി പെരുമാറിയ വി എച്ച് പി നേതാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വിശ്വ ഹിന്ദു പരിഷത്തിന്റെ ജില്ലാ സെക്രട്ടറി അഭിഷേക് യാദവ് ആണ് അറസ്റ്റിലായത്. കൂടാതെ സില പഞ്ചായത്ത് പ്രസിഡന്റായ ശ്രീപ്ര യാദവ് അഭിഷേകിന്റെ ഭാര്യയാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച് അഭിഷേകിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെയാണ്- ശനിയാഴ്ച മണി ഉമര്‍പുര്‍ ഗ്രാമനിവാസികള്‍ മുഹറം ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രാര്‍ത്ഥനാ യോഗത്തില്‍ ബുര്‍ഖ ധരിച്ചെത്തിയ […]

അഴിമുഖം പ്രതിനിധി

അലഹബാദില്‍ ബുര്‍ഖ ധരിച്ചെത്തി സ്ത്രീകളോട് മോശമായി പെരുമാറിയ വി എച്ച് പി നേതാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വിശ്വ ഹിന്ദു പരിഷത്തിന്റെ ജില്ലാ സെക്രട്ടറി അഭിഷേക് യാദവ് ആണ് അറസ്റ്റിലായത്. കൂടാതെ സില പഞ്ചായത്ത് പ്രസിഡന്റായ ശ്രീപ്ര യാദവ് അഭിഷേകിന്റെ ഭാര്യയാണ്. എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ച് അഭിഷേകിന്റെ കുടുംബാംഗങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ പറയുന്നത് ഇങ്ങനെയാണ്- ശനിയാഴ്ച മണി ഉമര്‍പുര്‍ ഗ്രാമനിവാസികള്‍ മുഹറം ദിനാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രാര്‍ത്ഥനാ യോഗത്തില്‍ ബുര്‍ഖ ധരിച്ചെത്തിയ അഭിഷേകും സുഹൃത്തും സ്ത്രീകളോട് മോശമായി പെരുമാറുകയായിരുന്നു.

സംശയം തോന്നിയ സ്ത്രീകള്‍ ഇവരോട് മുഖപടം മാറ്റാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഗ്രാമവാസികള്‍ ഇവരെ കൈയ്യേറ്റം ചെയ്ത് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവം വഷളായപ്പോള്‍ അഭിഷേകിന്റെ കൂടെയുണ്ടായിരുന്ന ആള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

എന്നാല്‍ അഭിഷേകിന്റെ കുടുംബാംഗങ്ങള്‍ പറയുന്നത് ഒരു പരിപാടി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന അഭിഷേകിനെ മണി ഉമല്‍പുരിലെ ഗ്രാമനിവാസികള്‍ കൈയ്യേറ്റം ചെയ്ത് കൊള്ളയടിക്കുകയായിരുന്നുവെന്നാണ്.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×