February 19, 2025 |

വെയ്റ്റ് ലോസ് മരുന്നുകള്‍ അല്‍ഷിമേഴ്‌സ് രോഗം കുറയ്ക്കുമെന്ന് പഠനം

‘ഞങ്ങള്‍ കണ്ടെത്തിയ 12 ശതമാനം രോഗാവസ്ഥയിലെ കുറവ് ഗുണപ്രദമാണ്.തലച്ചോറിന്റെ ആരോഗ്യത്തിനും ജിഎല്‍പി -1 ഗുണം ചെയ്യുന്നുണ്ട്’ ഡോ.അല്‍-അലി പറഞ്ഞു.

ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുന്നുവെന്ന് പഠനം. ഓസെംപിക് പോലുള്ള മരുന്നുകളിലൂടെ 42 രോഗാവസ്ഥകളെ ഭേദപ്പെടുത്തുമെങ്കിലും സന്ധിവാതം പോലുള്ള രോഗങ്ങള്‍ വര്‍ധിക്കുമെന്നാണ് പഠനം. ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിക്കുന്ന രോഗികള്‍ക്ക് അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത 12 ശതമാനം കുറവാണെന്നാണ് പഠനം പറയുന്നത്. എന്നാല്‍, വൃക്ക, പാന്‍ക്രിയാറ്റിക് രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണ്. മരുന്നുകള്‍ കഴിക്കുന്നതിലൂടെയുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഈ കണ്ടെത്തല്‍.weightloss

ജിഎല്‍പി ചികിത്സയ്ക്ക് വിധേയരായ 2,15,000 യുഎസ് സൈനികരുടെ 42 രോഗാവസ്ഥകള്‍ക്ക് അപകടസാധ്യത കുറവും പഴയമരുന്നുകള്‍ കഴിച്ചവരെ അപേക്ഷിച്ച് മറ്റ് 19 പേര്‍ക്ക് അപകടസാധ്യത കൂടുതലുമാണെന്ന് പഠനം പറയുന്നു.2.4 ദശലക്ഷം രോഗികളുടെ നിരീക്ഷണത്തിലൂടെ അമിതവണ്ണത്തിനും പ്രമേഹത്തിനുമുള്ള ഒസെംപിക്, വെഗോവി, എലി ലില്ലി മൗഞ്ചാരോ എന്നിവ മറ്റ് ആരോഗ്യ അവസ്ഥകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. യുഎസ് വെറ്ററന്‍സ് അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചുള്ള ആറ് വര്‍ഷത്തെ പഠനത്തിന്റെ കണ്ടെത്തലുകള്‍ തിങ്കളാഴ്ച നേച്ചര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ചിരുന്നു.

സെന്റ് ലൂയിസിലെ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ ജിഎല്‍പി- 1 ചികിത്സിക്കുന്നവരെ മറ്റ് പ്രമേഹമരുന്നുകള്‍ കഴിച്ചവരുമായി താരതമ്യം ചെയ്തു. പഠനം നടത്തുന്ന ഗവേഷകരിലൊരാളായ സിയാദ് അല്‍-അലി പറയുന്നതിനുസരിച്ച്, ‘റോക്കറ്റ് വേഗത്തില്‍ ജനപ്രിയമാകുന്ന ജിഎല്‍പി – 1 അമേരിക്കക്കാരില്‍ 8 ല്‍ ഒരാള്‍ ഉപയോഗിക്കുന്നുണ്ട്. എല്ലാ ശാരീരിക അവസ്ഥകളിലുമുണ്ടാകുന്ന ഫലങ്ങള്‍ ശ്രദ്ധയോടെ പരിശോധിക്കേണ്ടതും പഠനം നടത്തേണ്ടതും പ്രധാനമാണ്. എന്നാല്‍ മാത്രമേ, മരുന്നിന്റെ ഫലങ്ങള്‍ മനസിലാവുകയുള്ളൂ.’ അദ്ദേഹം പറഞ്ഞു.

ജിഎല്‍പി – 1 പ്രമേഹ മരുന്നുകള്‍ വഴി അല്‍ഷിമേഴ്‌സ് രോഗ സാധ്യത കുറവും തലച്ചോറിന്റെ ആരോഗ്യത്തിന് നിരവധി ഗുണങ്ങളുമുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ‘ഞങ്ങള്‍ കണ്ടെത്തിയ 12 ശതമാനം രോഗാവസ്ഥയിലെ കുറവ് ഗുണപ്രദമാണ്.തലച്ചോറിന്റെ ആരോഗ്യത്തിനും ജിഎല്‍പി -1 ഗുണം ചെയ്യുന്നുണ്ട്’ ഡോ.അല്‍-അലി പറഞ്ഞു.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ ബയോകെമിസ്ട്രി പ്രൊഫസര്‍ സര്‍ സ്റ്റീഫന്‍ ഒ റാഹില്ലി പറയുന്നതിങ്ങനെയാണ്. ‘ഒരു ക്ലിനിക്കല്‍ ട്രയലിനേക്കാള്‍ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫലങ്ങളായതിനാല്‍, ജാഗ്രതയോടെ പഠനം നടത്തേണ്ടതാണ്. ജിഎല്‍പി മരുന്നുകള്‍ രണ്ട് തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രമേഹം, അമിതവണ്ണം എന്നിവയുടെ പ്രത്യാഘാതങ്ങള്‍ പരോക്ഷമായി കുറയ്ക്കാന്‍ ഈ മരുന്ന് സഹായിക്കും. മറ്റൊന്ന്, ശരീരത്തിലുടനീളമുള്ള കോശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണായ ഗ്ലൂക്കോണ്‍ പോലുള്ള പെപ്‌റ്റൈഡ് 1 ന്റെ പ്രവര്‍ത്തനം നേരിട്ട് വര്‍ദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.’

അമിതമായ ഭാരം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആര്‍ത്രൈറ്റിസുണ്ടാകാന്‍ സാധ്യത 11 ശതമാനം വര്‍ധിച്ചുവെന്നതാണ് കണ്ടെത്തല്‍. കൂടാതെ, പാന്‍ക്രിയാസിനെയും വൃക്കകളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പഠനം പറയുന്നത്.
അമേരിക്കയില്‍ മെഡികെയര്‍ ചര്‍ച്ചകളില്‍ ഈ പഠനം ഉള്‍പ്പെടുത്തിയ ശേഷം, ഒസെംപിക്, വെഗോവി എന്നിവയുടെ വില ഗണ്യമായി വെട്ടിക്കുറച്ചേക്കാനാണ് സാധ്യത കാണുന്നത്.weightloss

content summary; Alzheimer’s may be reduced with weight loss drugs, study finds

×