വ്യവസായി മുകേഷ് അംബാനിയുടേയും ഭാര്യ നിത അംബാനിയുടേയും ഇളയ മകൻ ആനന്ത് അംബാനിയുടേയും രാധിക മെർച്ചന്റിന്റേയും വിവാഹ ചടങ്ങുകളുടെ തരംഗം സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും അവസാനിച്ചിട്ടില്ല. താരനിബിഢമായിരുന്നു അംബാനി കല്യാണം. ചടങ്ങുകളിൽ പങ്കെടുക്കാനായി ബോളിവുഡ് ഉൾപ്പെടെയുള്ള സിനിമാ മേഖലകളിൽനിന്നും കായിക രംഗത്തുനിന്നും നിരവധി താരങ്ങളായി എത്തി. അംബാനി കുടുംബത്തെ കുറിച്ച് തുറന്ന് എഴുതിയ ആളുകൾ ചുരുക്കമായിരുന്നു.
ഈ വിഷയത്തെ ആഴത്തിൽ വിശദീകരിക്കുന്നുണ്ട് ജോസി ജോസഫ് എഴുതിയ കഴുകന്മാരുടെ വിരുന്ന് എന്ന പുസ്തകം. ഇന്ത്യയിലെ മുൻ നിര അന്വേഷണാത്മക മാധ്യമപ്രവർത്തകരിൽ മുൻനിരയിൽ നിൽക്കുന്ന ജോസി ജോസഫ് കണ്ടെത്തിയ വിവരങ്ങളാണ് പുസ്തകത്തിൽ ‘ അംബാനിക്കൊരു വീട് ‘ എന്ന ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അധികമാരും അറിയാതെ പോയ വസ്തുതകൾ ഉൾപ്പെടുത്തിയ യഥാർത്ഥ വിവരങ്ങൾ തുറന്നു കാട്ടുകയാണ് ജോസി ജോസഫ്. പുസ്തകത്തിൽ നിന്നുള്ള ചില പ്രസക്തഭാഗങ്ങളാണ് താഴെ കൊടുക്കുന്നത്:
2012ൽ എഴുതിയ ഒരു ലേഖനത്തിൽ എന്തുകൊണ്ടാണ് അംബാനിമാർ തങ്ങളുടെ കെ ട്ടിടത്തിന് ആൻറിലിയ എന്ന് പേരിട്ടത് എന്ന് എഴുത്തുകാരി അരുന്ധതി റോയ് അത്ഭുതം കൂറുകയുണ്ടായി; ‘എട്ടാം നൂറ്റാണ്ടോളം പഴക്കമു ള്ള ഐബീരിയൻ ഐതിഹ്യത്തിൽ പറയുന്ന കാൽപ്പനിക ദ്വീപുകളുടെ പേരാണ് ആൻറില്ല. മുസ്ലിങ്ങൾ ഹിസ്‌പാനിയ പിടിച്ചടക്കിയപ്പോൾ ആറ് വിസിഗോഥിക് ബിഷപ്പുമാർ അവരുടെ ഇടവകക്കാരോടൊപ്പം കപ്പലുകളിൽ കയറി രക്ഷപ്പെട്ടു. ദിവസങ്ങളും ആഴ്ചകളും പിന്നിട്ടവർ ആൻറില്ല ദ്വീപുകളിൽ എത്തിപ്പെടുകയും അവിടെ നിലയുറപ്പിച്ച് തങ്ങളുടെ പുതു നാഗരികത പണിതുയർത്താൻ തീരുമാനിക്കുകയും ചെയ്തു. തങ്ങളുടെ കൊട്ടാരത്തിന് ആൻറിലിയ എന്ന് പേരിട്ടുകൊണ്ട് തങ്ങളുടെ രാജ്യത്തെ ദാരിദ്ര്യവും മലിനാവസ്ഥയുമായി എല്ലാ ബന്ധങ്ങളും മുറിച്ചുകളയുക, എന്നിട്ട് ഒരു പുതു നാഗരികത പടുത്തുയർത്തുക എന്നതാണോ അംബാനിമാർ പ്രതീക്ഷിക്കുന്നത്? ഇന്ത്യയിലെ ഏറ്റവും വിജയകരമായ വിഘടനവാദ പ്രസ്ഥാനത്തിന്റെ അന്തിമ കർമ്മമാണോ ഇത്? മധ്യവർഗ്ഗത്തിൻറേയും ഉപരിവർഗ്ഗത്തിൻറേയും ബഹി രാകാശത്തിലേക്കുള്ള വേറിട്ടു പോക്ക്?’ അവർ എഴുതി.
ലിബറൽ ബുദ്ധിജീവികൾ മാത്രമല്ല അസ്വസ്ഥരായത്. ‘എന്തിനാണ് ഒരാൾ ഇങ്ങനെ ചെയ്യുന്നത് എന്ന് ഇത് എന്നെ ആശ്ചര്യപ്പെടുത്തുന്നു. ഇതിനാലാണ് വിപ്ലവകാരികൾ സൃഷ്ടിക്കപ്പെടുന്നത്’; സമകാലിക ശതകോടീശ്വരനായ രത്തൻ ടാറ്റ 2011 മെയ് മാസത്തിൽ ലണ്ടൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘അവിടെ ജീവിക്കുന്നയാൾ അയാൾക്കു ചുറ്റും കാണുന്നതിനെപ്പറ്റി പരിഗണനയുള്ളയാളായിരിക്കണം. അയാൾ അങ്ങനെയല്ലെങ്കിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കടകരമാവും; കാരണം, ജനങ്ങളുടെ കഷ്ടപ്പാടിന് ആശ്വാസം പകരാനായി വഴി കാണുന്നതിനു വേണ്ടി തങ്ങളുടെ വൻ സമ്പത്തിന്റെ ചെറിയൊരു ഭാഗമെങ്കിലും മാറ്റിവയ്ക്കുന്ന ആളുകളെയാണ് രാജ്യത്തിന് ആവശ്യം’.
ആൻറിലിയയെപ്പറ്റി രത്തൻ ടാറ്റയുടെ പരാമർശം ഇന്ത്യൻ മാധ്യമങ്ങളിൽ വാർത്തയായപ്പോൾ ടാറ്റാ ഗ്രൂപ്പ് ഒരു വിശദീകരണക്കുറിപ്പ് പുറത്തിറക്കി; ‘മിസ്റ്റർ അംബാനിയുടെ വീടിനെപ്പറ്റി ഇന്ത്യൻ മീഡിയയിൽ വന്ന കഥകളെക്കുറിച്ച് ഒരു വിശദീകരണം പുറപ്പെടുവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ആ വാർത്താ റിപ്പോർട്ടുകൾ സന്ദർഭങ്ങളിൽ നിന്ന് അടർത്തിമാറ്റിയവയും വസ്‌തുതാപരമായി ശരിയല്ലാത്തവയുമാണ്. സമ്പത്തിനെപ്പറ്റി മിസ്റ്റർ ടാറ്റ നടത്തിയ പരാമർശം സമൂഹത്തിലെ ഏറ്റത്താഴുകളെക്കുറിച്ച് വിപുലമായ അർത്ഥത്തിലുള്ളതാണ്. പരാമർശങ്ങൾ ബോധപൂർവം അതിവൈകാരികമാക്കിത്തീർക്കപ്പെട്ടതായി കാണുന്നു’.
ആൻറിലിയയിൽ നിന്ന് റോഡ് മുറിച്ചുകടന്നാൽ ഒരു നിര ഷോപ്പുകൾ ഉണ്ട്; ഓരോന്നും കഷ്ടിച്ച് 100 ചതുശ്രഅടിക്ക് മേലെ മാത്രം വരുന്നവ. ഒന്ന് പച്ചക്കറി വിൽക്കുന്ന കട, മറ്റൊന്ന് ബ്രെഡും പഞ്ചസാരയും പോലുള്ള നിത്യോപയോഗ സാധനങ്ങൾ വിൽക്കുന്ന കട, മൂന്നാമത്തേത് രണ്ട് കടകൾ കൂട്ടിച്ചേർത്ത ഒരു ഡിസൈനർ ഷോപ്പ്, പിന്നെ ഒരു എടിഎമ്മും. എടിഎമ്മിനു ശേഷമുള്ള അവസാനത്തെ കട അടച്ചിട്ടിരിക്കുകയാണ്; ഷട്ടർ പുതിയ പെയിൻറടിച്ചിട്ടുണ്ട്. കണ്ണിൽ കരടായിരിക്കുന്ന ഈ മാർക്കറ്റ് എന്നെന്നേക്കുമായി അടച്ചുപൂട്ടുന്നതിന് ഈ കടകൾ വാങ്ങിക്കുന്നതിനായി അംബാനിയുടെ ആളുകൾ കടയുടമകളെ സമീപിക്കുന്നതായി അവിടെ സംസാരമുണ്ട്.
നാലുകോടി രൂപ വാങ്ങിക്കൊണ്ട് അവസാനത്തെ ഷോപ്പുകാരൻ സ്ഥലം വിട്ടു. മാർക്കറ്റിൽ കിട്ടിയ വിവരമനുസരിച്ച് ഷോപ്പിന് പുറത്തു മരത്തിന്റെ സ്റ്റാൻഡിൻ മേൽ വച്ച് പച്ചക്കറി വിറ്റിരുന്ന ഒരാൾക്ക് ആ സ്ഥലം ഒഴിഞ്ഞു പോകാൻ ഒരു കോടി രൂപ കിട്ടി. പച്ചക്കറി വിൽപ്പനക്കാരൻ ഇപ്പോൾ ദൂരെപ്പോയി ഒരു വലിയ വീട് വാങ്ങുകയും മറ്റൊരു സ്ഥലത്ത് പച്ചക്കറി വിൽക്കാൻ തുടങ്ങുകയും ചെയ്‌തു. ചുരുങ്ങിയ പക്ഷം ഇങ്ങനെയാണ് അവിടെയുള്ളവർ നൽകുന്ന വിവരങ്ങൾ. അംബാനിയും കുമാർ മംഗലം ബിർളയും വീട് വച്ചിരിക്കുന്ന വഴിയോരത്തുള്ള, ഈ ചെറുകിട ഷോപ്പുകാർ വസ്തു വിൽപനയിൽ ഒരു പുതിയ റെക്കോർഡ് ഇട്ടിരിക്കുകയാണെന്ന് പറയാം.
ഒരു കച്ചവടക്കാരൻ ഞങ്ങളോട് പറഞ്ഞത് അയാൾക്ക് മൂന്ന് കോടി രൂപയുടെ ഓഫർ ഉണ്ടെന്നാണ്; ‘പക്ഷെ ഞാൻ എന്റെ ഡിമാൻഡ് അഞ്ചു കോടിയാക്കി’. ഷോപ്പുടമകൾ അവർക്ക് കൈവന്ന പുതിയ കീർത്തി ആഘോഷിക്കുന്നത് വ്യക്തമാണ്; കൂടെ അപ്രതീക്ഷിതമായ സാമ്പത്തിക ഉന്നതിയുടെ സാധ്യതയും. 500 പേർ ജോലിചെയ്യുന്ന ആൻ റിലിയ്ക്കുള്ളിൽ ജീവനക്കാർക്കായി വലിയ ഒരു ക്യാൻറീൻ ഉണ്ട്. ഇതോന്നും തന്നെ ഷോപ്പ് ഓണർമാർക്ക് എന്തെങ്കിലും കച്ചവടം നേരിട്ട് നൽകുന്നില്ല. അംബാനിയുടെ വീട്ടിലെ ജീവനക്കാരിൽ ആരെങ്കിലും ഒരു പാക്കറ്റ് ബ്രെഡോ പഞ്ചസാരയോ അടിയന്തിരാവശ്യത്തിന് വാങ്ങിക്കാനായി ഈ ഷോപ്പുകളിലേക്ക് വരാറുണ്ടോ എന്ന് ഞാൻ ചോദിച്ചു.
ഈ സാധനങ്ങൾ അവർ തിന്നുന്നവയാണെന്ന് നിങ്ങൾ കരുതുന്നോ’? തന്റെ ഷോപ്പിലെ സാധനങ്ങൾക്ക് നേരെ വെറുപ്പോടെ അംഗവിക്ഷേപം നടത്തിക്കൊണ്ട് അയാൾ പറഞ്ഞു. എന്നെപ്പോലുള്ള ടൂ മിസ്റ്റുകൾ ഒരു കുപ്പി വെള്ളത്തിനോ ശീതളപാനീയത്തിനോ വേണ്ടി അവിടെ വരുന്നു. മുംബൈയിലെ ഉഷ്ണ കാലാവസ്ഥയിൽ ഈ അബരചുംബിയുടെ അടി മുതൽ മുടി വരെ നോക്കുന്നത് തന്നെ ആയാസമുള്ള ഒരു വ്യായാമമാണ്. മാത്രമല്ല, ആൻറിലിയക്ക് പുറത്ത് ആ കെട്ടിടം മുഴുവൻ നോക്കിക്കാണാൻ കഴിയുന്ന ഒരു ഇടം വേറെയില്ല. 2002ൽ ഈ കെട്ടിടം പണിയാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഈ കൊച്ചു മാർക്കറ്റ് കഥകളുടേയും ഊഹാപോഹങ്ങളുടേയും ഉറവിടമാണ്. കെട്ടിടത്തിനുള്ളിൽ 150 നായ്ക്കൾ ഉണ്ടെന്നും അവയെ നോക്കാനായി 20 പേരുണ്ടെന്നുമാണ് ഒരു കടയിൽ ജോലി ചെയ്യുന്നയാൾ പറഞ്ഞത്. പ്രായംചെന്ന ഒരാൾ അത് തിരുത്തി. ‘അത് അതിശയോക്തിയാണ്. മിക്കവാറും 40 നായ്ക്കൾ കാണുമായിരിക്കും.’ കെട്ടിടത്തിന് പുറത്ത് തുടലിട്ടിട്ടുള്ള ഒരു നായയെ എനിക്ക് കാണാൻ കഴിയുന്നുണ്ട്. പൂന്തോട്ടങ്ങളും സ്വിമ്മിംഗ് പൂളും സിനിമ ഹാളും അതുപോലുള്ള സാകര്യങ്ങളും ഉള്ളിലുണ്ടെന്ന് മറ്റൊരാൾ പറയുന്നു.
പക്ഷേ ഇതൊന്നും തന്നെ ഉറപ്പാക്കാൻ അവർക്ക് കഴിയുന്നില്ല. കാരണം, ആൻ റിലിയയിൽ താമസിക്കുന്നവരോ കാവൽക്കാരോ ഇതര ജീവനക്കാരോ മാർക്കറ്റിൽ വരുന്നില്ല. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്നു മക്കളിൽ ഇളയവനായ ആനന്ദ് എന്ന ചെറുപ്പക്കാരൻ മാത്രമാണ് വല്ലപ്പോഴും പുറത്തിറങ്ങുന്ന അംബാനി കുടുംബക്കാരൻ. 2016ൽ നാടകീയമായി ശരീരഭാരം കുറച്ചു കൊണ്ട് പൊതു വേദിയിൽ പ്രത്യക്ഷപ്പെടുന്നതു വരെ, തൻ്റെ തടിയൻ ശരീരഭാരവുമായി മല്ലടിച്ചിരുന്ന ആ ചെറുപ്പക്കാരൻ അംഗരക്ഷകരോടൊപ്പം വല്ലപ്പോഴും നടക്കാൻ ഇറങ്ങിയിരുന്നു. അയാളുടെ സഹോദരങ്ങളായ ഇഷയും ആകാശും ഒരിക്കൽ പോലും പുറത്തു കാണപ്പെട്ടിട്ടില്ല. ചിലപ്പോഴെല്ലാം അൽപ്പം കിലോമീറ്ററുകൾ മാറി തറവാട്ടുവീട്ടിൽ താമസിക്കുന്ന ഇവരുടെ ഇളയച്ഛനായ അനിൽ അംബാനി ഈ പ്രദേശത്ത് വരാറുണ്ടെന്ന് പ്രദേശ വാസികൾ പറഞ്ഞു.
അംബാനിക്കുട്ടികൾ പുറത്തിറങ്ങുമ്പോൾ അത് വാർത്തയാകുന്നു. അൻറിലിയയിൽ നിന്ന് വളരെ അകലെയല്ലാതെ, 2013 ഡിസംബർ 7ന് രാത്രി റിലയൻസ് ഗ്രൂപ്പ് വക ഒരു കറുത്ത ആസ്റ്റൻ മാർട്ടിൻ റപ്പീഡ് മറ്റു രണ്ട് കാറുകളിലേക്ക് ഇടിച്ചു കയറിയപ്പോൾ ആകാശ് അംബാനിയാണ് റപ്പീഡ് ഓടിച്ചിരുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വളരെ വേഗത്തിൽ തന്നെ വെബ് സൈറ്റുകളിൽ നിന്ന് ആ വാർത്ത അപ്രത്യക്ഷമാവുകയും ടെലിവിഷൻ ചാനലുകൾ ആ വിഷയത്തിൽ മൗനം പാലിക്കുകയും ചെയ്‌തു. വാഹനാപകടത്തിൻ്റെ പിറ്റേന്ന് റിലയൻ സിൻ്റെ പഴയ ഡ്രൈവർ 55 വയസ് പ്രായമുള്ള ബൻസിലാൽ ജോഷി പോലീസിനു മുന്നിൽ ഹാജരാവുകയും താനാണ് കാർ ഓടിച്ചിരുന്നതെന്ന് അവകാശപ്പെടുകയുണ്ടായി. ആസ്റ്റൻ മാർട്ടിൻ റപ്പീഡിന് അകമ്പടിയായി ഒപ്പം വന്നിരുന്ന രണ്ട് എസ്യുവികളിലൊന്നിൽ, അപകടം നടന്ന സ്ഥലത്തു നിന്ന് താൻ കയറിപ്പോവുകയാണുണ്ടായത് എന്ന് അയാൾ പറഞ്ഞു. വാഹനാപകടത്തെ സംബന്ധിച്ച രേഖകൾ പ്രകാരം യുവ അംബാനിയിലേക്ക് സംശയം നീളുന്ന ഒന്നും പിന്നീടുണ്ടായതുമില്ല. പക്ഷെ, റിലയൻസ് ഗ്രൂപ്പിനെപ്പറ്റിയുള്ള മറ്റനേകം കാര്യങ്ങളിലെന്നപോലെ ചോദ്യങ്ങൾ ഇപ്പോഴും ചൂഴ്‌ന്ന് നിൽക്കുന്നു.
കെട്ടിടത്തെ ദുരാത്മാക്കളിൽ നിന്ന് വിമുക്തമാക്കാനായി വിശേഷ പ്രാർത്ഥനകൾ നടത്താൻ വേണ്ടി ഒരു പുരോഹിതൻ തുടർച്ചയായി ആൻറിലിയ സന്ദർശിക്കാറുണ്ടെന്ന് മാർക്കറ്റിലെ ഒരു തൊഴിലാളി എന്നോട് പറഞ്ഞു. കെട്ടിടത്തിൻ്റെ ബേസ്മെൻറിൽ, അതായത്, ഭൂനിരപ്പിൽനിന്ന് ആറ് നില താഴെ, 10 മുതൽ 12 അടി വരെ ആഴത്തിൽ പുരോഹിതൻ ഒരു കുഴി കുഴിച്ചിട്ടുണ്ട്. ‘പ്രാർത്ഥനകൾക്ക് 10 ശതമാനം ഫലമേ ഉണ്ടാകുന്നുള്ളൂ’ അയാൾ കൂട്ടിച്ചേർത്തു.
വിശേഷാൽ പ്രാർത്ഥനയെ പറ്റിയും ആത്മീയ പ്രശ്നങ്ങളെപ്പറ്റിയും കാര്യമായി അറിയില്ലെങ്കിലും ഏതാണ്ട് പതിനഞ്ചു വർഷങ്ങൾക്കു മുമ്പുവരെ പ്രസ്‌തുത ഭൂമിയിൽ ഒരു അനാഥാലയം നിന്നിരുന്ന കാര്യം തനിക്കറിയാമെന്ന് മാർക്കറ്റിലെ ഒരു പഴയ അംഗം പറഞ്ഞു. ഏകദേശം അറുപതോളം മുസ്ലീംകുട്ടികൾ ആ ഭൂമിയിലുള്ള ഒരു പഴയ കെട്ടിടത്തിൽ താമസിച്ചിരുന്നു; അത് വഖഫ് ഉടമസ്ഥതയിലുള്ള ഭൂമിയുമായിരുന്നു. ‘എല്ലാ ദിവസവും രാവിലെ ഒരു ബസിൽ ഈ കുട്ടികൾ അടുത്തുള്ള സ്‌കൂളിലേക്ക് പോവുകയും വൈകുന്നേരങ്ങളിൽ തിരിച്ചെത്തുകയും ചെയ്‌തുകൊണ്ടിരുന്നു’, ആ വൃദ്ധൻ പറഞ്ഞു.
ഇസ്ലാമിക പാരമ്പര്യമനുസരിച്ച് മതപരമോ ജീവകാരുണ്യപരമോ ആയ കാര്യങ്ങൾക്കായി സംഭാവന ചെയ്യപ്പെടുന്ന ഭൂമിയോ പണമോ മറ്റു സമ്പത്തോ വഖഫ് നിയമങ്ങളുടെ അടിസ്ഥാനത്തിലാണ് സൂക്ഷിക്കുന്നത്. ഇന്ത്യയക്ക് ദീർഘമായ വഖഫ് പാരമ്പര്യവും 1954ലെ വഖഫ് ആക്റ്റ് എന്ന കേന്ദ്ര നിയമവും അതിനു വിധേയമായി ഓരോ സംസ്ഥാനത്തും വഖഫ് ബോർഡുകളുടെ ഭരണത്തിൻ കീഴിൽ ആയിരക്കണക്കിന് ഏക്കർ ഭൂമിയും നൂറുകണക്കിന് കെട്ടിടങ്ങളുമുണ്ട്.
‘അനാഥാലയം വരുന്നതിനു മുമ്പ് അവിടെയൊരു ശ്‌മശാനം ഉണ്ടായിരുന്നു’, ആ വൃദ്ധൻ തൻ്റെ ഓർമ്മയിൽ ഓട്ടപ്രദക്ഷിണം നടത്തിക്കൊണ്ട് പറഞ്ഞു. എങ്ങനെയാണ് ശ്‌മശാനവും അനാഥാലയവും നിലനിന്നിരുന്ന വഖഫ് ഭൂമി ഇന്ത്യയിലെ ഏറ്റവും ധനികരായ കുടുംബത്തിന്റെ വീട് ആയി മാറിയത്? അത് അന്വേഷിക്കുന്നവർക്ക് സർക്കാർ റെക്കോർഡുകളിലും കോടതിക്കേസുകളിലും സമീപകാല പരാതികളിലും വിശദാംശങ്ങൾ ലഭ്യമാണ്. ‘ആൻറിലിയ നിലകൊള്ളുന്ന അൾട്ടാമൌണ്ട് റോഡിലെ 4532 ചതുരശ്രമീറ്റർ സ്ഥലത്തിന്റെ പിന്നിൽ മറ്റൊരു കഥയുണ്ട് കറുപ്പ് കയറ്റു മതിയുടെയും തുണിമില്ലുകളുടെയും ബ്രിട്ടീഷ് തുറമുഖ നഗരം എന്ന നിലയിൽനിന്ന് രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്ന നിലയിലേക്കുള്ള മുംബൈയുടെ പരിണാമത്തിന്റെ കഥ.
ഒരു നൂറ്റാണ്ടിനു മുൻപ് ഈ ഭൂമി മുംബൈയിലെ മറ്റൊരു ധനാഡ്യന്റെ കയ്യിലായിരുന്നു. മുകേഷ് അംബാനിയോളം തന്നെ സ്വാധീനം ചെലുത്താൻ കഴിയുന്ന ആളായിരുന്നു അയാൾ. സർ കരിമ്പോയ് ഇബ്രാഹിം (Sir Currimbhoy Ebrahim) ബോംബെയ്ക്കും കിഴക്കൻ ആ ഫ്രിക്കൻ തീരത്തിനുമിടയ്ക്ക് വ്യാപാരം നടത്തിക്കൊണ്ടിരുന്ന, അന്നു തന്നെ ധനാഡ്യരായിരുന്ന കുടുംബത്തിൽ 1840ൽ ജനിച്ച ഇസ്‌മയിലി ദാവൂദി ബോഹ് മുസ്ലിം ആയിരുന്നു. ആദ്യം ഹോങ്കോങ്ങിലേക്കും ഷാങ്ങ്ഹായിലേക്കും കറുപ്പും പട്ടും കയറ്റിയയയ്ക്കുകയും പിന്നീട് ബോം ബെയിലെ തുണിമില്ലുകൾ സ്വന്തമാക്കുകയും ചെയ്‌തു കൊണ്ട് തന്റെ കച്ചവടം വളരെ ശക്തമായി വികസിപ്പിക്കാൻ സ്വന്തം കുടുംബചരിത്രം സർ കരിമ്പോയ് ഇബ്രാഹിമിനെ സഹായിച്ചു. പ്രശസ്‌തിയുടെ ഉച്ചിയിൽ നിൽക്കുന്ന കാലഘട്ടത്തിൽ ഇബ്രാഹിമിൻ്റെ സാമാജ്യത്തിന് ബോംബെയിലും കൽക്കട്ടയിലും ഹോങ്ങ്കോങ്ങിലും ഷാങ്ഹായിലും കോബെ യിലും ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളിലും ഓഫീസുകൾ ഉണ്ടായിരുന്നു.
Content summary; Ambani wedding and their house, Antilia, are discussed in the book “A Feast of Vultures: The Hidden Business of Democracy in India” by Josy Joseph