June 26, 2026 |
Share on

വിനോദ് ഖന്നയുടെ മരണം അറിഞ്ഞ് അമിതാഭ് ബച്ചന്‍ ഇന്റര്‍വ്യൂവില്‍ നിന്നും ഇറങ്ങിപ്പോയി

സൂപ്പര്‍ഹിറ്റായ അമര്‍ അക്ബര്‍ ആന്റണിയില്‍ വിനോദ് ഖന്നയ്‌ക്കൊപ്പം അമിതാഭ് ബച്ചനും ഋഷി കപൂറുമാണ് മുഖ്യകഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്

ബോളിവുഡ് താരവും പാര്‍ലമെന്റംഗവും മുന്‍കേന്ദ്രമന്ത്രിയുമായിരുന്ന വിനോദ് ഖന്നയുടെ മരണം അറിഞ്ഞ് അമിതാഭ് ബച്ചന്‍ ഇന്റര്‍വ്യൂവില്‍ നിന്നും ഇറങ്ങിപ്പോയി. പുറത്തിറങ്ങാനിരിക്കുന്ന സര്‍ക്കാര്‍ 3 എന്ന ചിത്രത്തെക്കുറിച്ചുള്ള അഭിമുഖം പകുതിയായപ്പോഴാണ് ഖന്നയുടെ മരണവാര്‍ത്ത അദ്ദേഹം അറിഞ്ഞത്.

ഉടന്‍ തന്നെ അഭിമുഖം ഉപേക്ഷിച്ച് അദ്ദേഹം ആശുപത്രിയിലേക്ക് തിരിച്ചു. വിനോദ് ഖന്നയുടെ കുടുംബത്തിനൊപ്പമാണ് താനിപ്പോള്‍ നില്‍ക്കേണ്ടതെന്ന് പറഞ്ഞാണ് അദ്ദേഹം അഭിമുഖം ഉപേക്ഷിച്ചത്. ഇന്ന് രാവിലെ 11.20ഓടെ മുംബൈ എച്ച്എന്‍ ആശുപത്രിയിലാണ് വിനോദ് ഖന്ന മരിച്ചത്. ഗുരുതരമായ മൂത്രാശയ ക്യാന്‍സറിനെ തുടര്‍ന്ന് അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.

1977ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ ആന്റണിയില്‍ വിനോദ് ഖന്നയ്‌ക്കൊപ്പം അമിതാഭ് ബച്ചനും ഋഷി കപൂറുമാണ് മുഖ്യകഥാപാത്രങ്ങളെ കൈകാര്യം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

×