June 26, 2026 |
Share on

ഭാരം കുറയ്ക്കാന്‍ ബിജെപിക്കാര്‍ക്ക് അമിത് ഷായുടെ സ്റ്റഡി ക്ലാസ്

അമിത് ഷായുടെ ഉപദേശം ചിരിച്ചും തലയാട്ടിയും ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേക്ക് വിടുന്നതാണത്രെ ബിജെപി നേതാക്കളുടെ സ്ഥിരം പരിപാടി.

ചിട്ടയായ ഭക്ഷണ നിയന്ത്രണത്തിലൂടെ തടിയും ഭാരവും കുറച്ച് ഫിറ്‌റ ബിജെപി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടിയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് ഇക്കാര്യത്തില്‍ ഉപദേശം നല്‍കി വരുകയാണ് എന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഭക്ഷണ നിയന്ത്രണവും വ്യായാമവും കൊണ്ട് മാത്രം 20 കിലോ ഭാരം കുറച്ചിരിക്കുകയാണ് അമിത് ഷാ. എന്നാല്‍ അമിത് ഷായുടെ ഉപദേശം ചിരിച്ചും തലയാട്ടിയും ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ പുറത്തേക്ക് വിടുന്നതാണത്രെ ബിജെപി നേതാക്കളുടെ സ്ഥിരം പരിപാടി. അമിത് ഷായുടെ ഭക്ഷണനിയന്ത്രണം ഇത്തിരി കടുപ്പമായി തോന്നുന്നത് കൊണ്ട് തന്നെയാണ് ഇത്.

പ്രമേഹബാധിതനായ അമിത് ഷായോട് അടുപ്പമുള്ളവരെല്ലാം വര്‍ഷങ്ങളായി തടി കുറയ്ക്കാന്‍ ആവശ്യപ്പെടുകയാണ്. ബാബ രാംദേവ് യോഗാസനങ്ങളിലൂടെ അമിത് ഷായെ ഫിറ്റാക്കാന്‍ ഒരു ശ്രമം നടത്തിയതാണ്. പക്ഷെ അത് ഏറ്റില്ല. എന്നാല്‍ ഒരു വര്‍ഷം മുമ്പാണ് ശരിക്കും നന്നാവാന്‍ അമിത് ഷാ തീരുമാനിച്ചത്. അമിത് തടി കുറച്ചത് എങ്ങനെ എന്ന് വ്യക്തമാക്കുന്ന ഗ്രാഫിക് ചിത്രീകരണമാണിത്.

രാത്രി 7.30ന് ശേഷം അമിത് ഷാ ഭക്ഷണം കഴിക്കാറില്ല. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് തടിയും ഭാരവും കൂട്ടുമെന്ന് അമിത് ഷാ മനസിലാക്കിയിരിക്കുന്നത്. നല്ല രീതിയില്‍ പ്രഭാത ഭക്ഷണം കഴിക്കുക എന്നത് മറ്റൊന്ന്. അരിയും ഗോതമ്പും ഒരുമിച്ച് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അമിത് ഷാ അത് കാര്യമാക്കില്ല. പതഞ്ജലിയുടെ ജിലോയ് അംല ജ്യൂസ് എപ്പോഴും കൂടെ കരുതും. എന്നും രാവിലെ നടത്തം നിര്‍ബന്ധം. എത്ര തിരക്കിനിടയിലും ഭക്ഷണ നിയന്ത്രണത്തില്‍ വിട്ടുവീഴ്ചയില്ല.

വായിച്ചോ: https://goo.gl/G1Dwor

Leave a Reply

Your email address will not be published. Required fields are marked *

×