June 04, 2026 |
Share on

ടെന്നീസ് ലോക റാങ്കിങ്ങില്‍ സെറീനയെ പിന്തള്ളി കെര്‍ബര്‍ ഒന്നാം സ്ഥാനത്ത്

ഇതുവരെ മുന്നില്‍ നിന്നിരുന്ന സെറീന രണ്ടാം സ്ഥാനത്തായി

വനിതാ ടെന്നീസ് ലോക റാങ്കിങ്ങില്‍ അമേരിക്കയുടെ സെറീന വില്യംസിനെ പിന്തള്ളി ആഞ്ചലിക് കെര്‍ബര്‍ ഒന്നാം സ്ഥാനത്ത്. കെര്‍ബര്‍ ഒന്നാം സ്ഥാനത്ത് എത്തിയത്തോടെ ഇതുവരെ മുന്നില്‍ നിന്നിരുന്ന സെറീന രണ്ടാം സ്ഥാനത്തായി. ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കാതിരുന്നതാണ് സെറീനയ്ക്ക് റാങ്കിംഗില്‍ തിരിച്ചടിയായത്. പരിക്കിനെ തുടര്‍ന്നായിരുന്നു സെറീന ടൂര്‍ണമെന്റില്‍ എത്താത്തിരുന്നത്.

ഇന്ത്യന്‍ വെല്‍സ് ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച റഷ്യയുടെ യെലേന വെസ്നിന 13-ാം റാങ്കിലേക്കുയര്‍ന്നിട്ടുണ്ട്. 29-കാരിയായ കെര്‍ബറെ പരാജയപ്പെടുത്തിയതാണ് യെലേനയ്ക്ക് നേട്ടമായത്. സെറീനയുടെ സഹോദരി വീനസ് റാങ്കിങ്ങില്‍ 12 ാം സ്ഥാനത്താണ്. ചെക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിഷ്‌കോവ മൂന്നാം സ്ഥാനവും സ്ലോവാക്യയുടെ ഡോമനിക്ക ചിബുല്‍ക്കോവ നാലാം സ്ഥാനവും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×