June 26, 2026 |

പൃഥിരാജിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല, മോഹൻലാലിന് കഥ അറിയാമായിരുന്നു; സംഘപരിവാറിനെ തൊടാതെ ആന്റണി പെരുമ്പാവൂർ

എല്ലാം കഴിഞ്ഞുവെന്നും സിനിമ എല്ലാവരും തിയേറ്ററിൽ കണ്ടുകൊണ്ടിരിക്കുകയാണെന്നും ആന്റണി പറഞ്ഞു. റീ എഡിറ്റിം​ഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂർ

എമ്പുരാൻ വിഷയത്തിൽ മാധ്യമങ്ങളോട് സംസാരിച്ച് ആന്റണി പെരുമ്പാവൂർ. വിവാദങ്ങൾ എമ്പുരാൻ സിനിമയ്ക്ക് തിരിച്ചടിയല്ലെന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കുന്നത്. സിനിമയെ സിനിമയായി മാത്രം കാണണമെന്നും എമ്പുരാനിൽ നിന്നും മുറിച്ച് മാറ്റിയത് രണ്ട് മിനിട്ട് ദൃശ്യങ്ങൾ മാത്രമാണെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. എന്നാൽ ബിജെപിയെക്കുറിച്ചോ, പാർട്ടി ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചോ വ്യക്തമാക്കാൻ ആന്റണി തയ്യാറായില്ല.Antony Perumbavoor reacting on empuraan controversy

”വിവാദങ്ങൾ എമ്പുരാന് തിരിച്ചടിയല്ല, നമ്മൾ സമൂഹത്തിലാണല്ലോ ജീവിക്കുന്നത്, വിവാദങ്ങളോട് താൽപര്യമില്ല, എല്ലാം പോസിറ്റീവായി എടുക്കണം, സിനിമ എല്ലാവരും തിയറ്ററിൽ പോയി കാണണം, സിനിമയുടെ വിജയത്തിൽ ഞാൻ സന്തോഷവാനാണ്, സിനിമ വിജയിക്കുന്നതാണ് സന്തോഷം” എന്നായിരുന്നു ആന്റണിയുടെ വാക്കുകൾ.

ചിത്രത്തിന്റെ റീ എഡിറ്റഡ് വേർഷൻ ഇന്ന് തന്നെ പരമാവധി തിയറ്ററുകളിൽ എത്തിക്കാൻ ശ്രമിക്കും. ആന്റണി പറഞ്ഞു. ആഗോളതലത്തിൽ 200 കോടി കളക്ഷനാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചത്. ഇതൊന്നും വലിയ വിവാദമാക്കേണ്ട കാര്യമില്ലെന്നും മുരളി ഗോപി പ്രതികരിക്കാത്തത് എന്തെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും ആന്റണി വ്യക്തമാക്കി.

എല്ലാം കഴിഞ്ഞുവെന്നും സിനിമ എല്ലാവരും തിയേറ്ററിൽ കണ്ടുകൊണ്ടിരിക്കുകയാണെന്നും ആന്റണി പറഞ്ഞു. റീ എഡിറ്റിം​ഗ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്നും അല്ലാതെ ആരുടെയും സമ്മർദ്ദം കാരണമല്ലെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

മോഹൻലാൽ സിനിമ കണ്ടിട്ടില്ലെന്ന മേജർ രവിയുടെ വാദം ആന്റണി തള്ളി. എമ്പുരാന്റെ കഥ മോഹൻലാലിന് അറിയാമായിരുന്നു. മറിച്ച് ആരെങ്കിലും പറഞ്ഞെങ്കിൽ താൻ അതിന് മറുപടി പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ ഉണ്ടാകുന്ന വിവാദത്തിൽ ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞു. പൃഥ്വിരാജും തങ്ങളും ഒറ്റക്കെട്ടായാണ് ചിത്രം പൂർത്തിയാക്കിയത്. മോഹൻലാലിന് കൃത്യമായി കഥയറിയാമായിരുന്നുവെന്നും, മറിച്ച് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് തങ്ങൾ മറുപടി പറയേണ്ടതില്ലെന്നും ആന്റണി വ്യക്തമാക്കി. ലൂസിഫറിന് മൂന്നാം ഭാഗമുണ്ടാകുമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.

‘ഭയം എന്നുള്ളതല്ല. നമ്മൾ ഈ സമൂഹത്തിൽ ജീവിക്കുന്നതാണല്ലോ. ഞങ്ങൾ ഒന്നിച്ച് എടുത്ത തീരുമാനമാണ് റീ എഡിറ്റ്. രണ്ട് മിനിറ്റും ചെറിയ സെക്കന്റും മാത്രമാണ് കട്ട് ചെയ്തിരിക്കുന്നത്. വേറെ ആരുടെയും നിർദ്ദേശപ്രകാരമല്ല ഈ മാറ്റം. ഞങ്ങളുടെ ഇഷ്ടപ്രകാരം ചെയ്തതാണ്. ഞങ്ങൾക്കിടയിൽ വിയോജിപ്പ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരുടെയും സമ്മതത്തോടെയാണ് റീ എഡിറ്റ് ചെയ്തത്. മോഹൻലാൽ സാറിന് ഈ സിനിമയുടെ കഥ അറിയാം എനിക്കറിയാം മറ്റെല്ലാവർക്കും അറിയാം. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങൾ എത്രയോ വർഷമായി അറിയാവുന്ന ആളുകളാണ്. ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ് എമ്പുരാൻ നിർമിക്കണമെന്നും വരണമെന്നും. മോഹൻലാലിന് സിനിമ അറിയില്ല എന്ന് പറയുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. സിനിമയിൽ തെറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കറക്ട് ചെയ്യേണ്ടത് ഞങ്ങളുടെ ഇത്തരവാദിത്വമാണ്. റീ എഡിറ്റിം​ഗ് ആരുടെയും ഭീഷണിയായിട്ട് കരുതരുത്. വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല. ജനങ്ങളെല്ലാം വളരെ സന്തോഷത്തോടെ സിനിമ ഏറ്റെടുത്ത് കഴിഞ്ഞു. ഞങ്ങൾക്ക് ശരിയെന്ന് തോന്നിയതാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. റീ എഡിറ്റിം​ഗ് സമ്മർദ്ദത്തിന്റെ പുറത്തല്ല’, എന്നായിരുന്നു ആന്റണിയുടെ വാക്കുകൾ

അതേ സമയം സിനിമയിൽ പരാമർശിക്കുന്ന സാങ്കൽപ്പിക അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേ കുറിച്ചുള്ള സംഭാഷണങ്ങൾ ഒഴിവാക്കണമെന്നും ആവിശ്യപ്പെട്ട് തമിഴ്‌നാട്ടിലെ ഒരു വിഭാഗം കർഷകർ രംഗത്തെത്തി. നടപടി ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്‌നാട് കർഷകസംഘടന മുന്നറിയിപ്പ് നൽകി. മുല്ലപ്പെരിയാർ വൈഗ ഇറിഗേഷൻ ഫാർമേഴ്‌സ് അസോസിയേഷൻ കോർഡിനേറ്റർ ബാലസിംഗവും അണക്കെട്ട് പരാമർശത്തിനെതിരെ രംഗത്തെത്തി.Antony Perumbavoor reacting on empuraan controversy

content summary; Antony Perumbavoor reacting on empuraan controversy

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×