June 05, 2026 |
Share on

ഇനി വേശ്യയുടെ വേഷത്തില്‍ അഭിനയിക്കരുത്; ആരാധകരുടെ ആവശ്യത്തോട് അനുഷ്‌കയുടെ പ്രതികരണം

അരുന്ധതി ഇറങ്ങിയതിനുശേഷമായിരുന്നു ഇങ്ങനെയൊരു ആവശ്യം

ബാഹുബലി 2ന്റെ റിലീസിനായി കാത്തിരിക്കുകയാണ് അനുഷ്‌ക ഷെട്ടി. തെന്നിന്ത്യന്‍ സിനിമകളില്‍ ഇതിനകം വ്യത്യസ്ത വേഷങ്ങളിലൂടെ നായിക നടിമാര്‍ക്കിടയില്‍ പ്രത്യേകമായ സ്ഥാനം നേടിയ അനുഷ്‌ക, ബാഹുബലി 2 ലെ പ്രകടനത്തിലൂടെ തന്റെ മൂല്യം ഉയര്‍ത്തുമെന്നാണു പ്രതീക്ഷ.

ബാഹുബലിയുടെ റീലിസിനു മുന്നോടിയായി ഒരു തമിഴ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമ തന്റെ കരിയറില്‍ വലിയ മാറ്റം വരുത്തുമെന്നു അനുഷ്‌ക പറയുന്നു. ഒരു സിനിമയ്ക്കു വേണ്ടി ഇത്രയും സമയം മാറ്റി വയ്‌ക്കേണ്ടി വന്നതില്‍ നഷ്ടബോധമില്ലെന്നും തന്റെ ഹൃദയത്തോട് അത്രമേല്‍ അടുത്ത നില്‍ക്കുന്ന ഒരു കഥാപാത്രമാണു ദേവസേനയെന്നും അനുഷ്‌ക പറഞ്ഞു.

ഇതിനൊപ്പമാണ് പ്രേക്ഷകര്‍ തന്നോട് ആവശ്യപ്പെട്ട ഒരു കാര്യത്തെക്കുറിച്ചും അനുഷ്‌ക മനസ് തുറന്നത്. അരുന്ധതി എന്ന സിനിമയ്ക്കുശേഷം പ്രേക്ഷകര്‍ തന്നോട് ആവശ്യപ്പെട്ടത് വാനം (തമിഴില്‍ വേദം) എന്ന ചിത്രത്തില്‍ ചെയ്തതുപോലെയുള്ള വേശ്യയുടെ വേഷം ഇനി ചെയ്യരുതെന്നായിരുന്നു. പക്ഷേ പ്രേക്ഷകര്‍ എന്നോടുള്ള അന്ധമായ ആരാധനയുടെ പുറത്തു പറയുന്നതാണ് ഇങ്ങനെയെന്ന് എനിക്ക് അറിയാം. ഒരു അഭിനേത്രിയെന്ന എന്ന നിലയില്‍ അവരുടെ ആവശ്യം അംഗീകരിക്കുക സാധ്യമല്ല. എന്നെ സംബന്ധിച്ച് വാനത്തിലെ കഥാപാത്രം എന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്. ഇത്തരം വ്യത്യസ്ത കഥാപാത്രങ്ങള്‍ തേടി വന്നാല്‍ ഇനിയും ചെയ്യേണ്ടി വരും; അനുഷ്‌ക പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×